»   » മോഹന്‍ലാലിന്റെ വിജയാഘോഷം നടത്തി മഞ്ജുവും ടീമും: വീഡിയോ പുറത്ത്! കാണൂ

മോഹന്‍ലാലിന്റെ വിജയാഘോഷം നടത്തി മഞ്ജുവും ടീമും: വീഡിയോ പുറത്ത്! കാണൂ

Written By:
Subscribe to Filmibeat Malayalam

മഞ്ജു വാര്യര്‍ കട്ട ലാലേട്ടന്‍ ഫാനായി എത്തിയ പുതിയ ചിത്രമാണ് മോഹന്‍ലാല്‍. ഇടി എന്ന ചിത്രത്തിന് ശേഷം സാജിദ് യാഹിയ സംവിധാനം ചെയ്ത ചിത്രമാണിത്. ചിത്രത്തില്‍ മോഹന്‍ലാലിന്റെ ആരാധികയായ മീനുക്കുട്ടി എന്ന കഥാപാത്രമായിട്ടാണ് മഞ്ജു എത്തുന്നത്. മീനുക്കുട്ടിയുടെ ഭര്‍ത്താവായ സേതുമാധവന്‍ എന്ന കഥാപാത്രമായി ഇന്ദ്രജിത്ത് സുകുമാരനും ചിത്രത്തില്‍ എത്തുന്നുണ്ട്. മൈന്‍ഡ് സെറ്റ് മൂവിസിന്റെ ബാനറില്‍ അനില്‍കുമാറാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചങ്കല്ല ചങ്കിടിപ്പാണ് എന്ന ടാഗ് ലൈനോടു കൂടിയാണ് നേരത്തെ ചിത്രത്തിന്റെ ട്രെയിലറും പോസ്റ്ററുമെല്ലാം സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നത്.

mohanlal

ചിത്രത്തിന്റെതായി ഇറങ്ങിയ ഗാനങ്ങള്‍ക്കും മികച്ച വരവേല്‍പ്പ് പ്രേക്ഷകര്‍ നല്‍കിയിരുന്നു. ഇതില്‍ ലാലേട്ടാ എന്നു തുടങ്ങുന്ന ഗാനമാണ് ആരാധകരും സിനിമാ പ്രേമികളുമെല്ലാം തന്നെ ഒരേപോലെ ഇഷ്ടപ്പെട്ടിരുന്നത്. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ടോണി ജോസഫാണ് ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. ഇന്ദ്രജിത്തിന്റെ മകള്‍ പ്രാര്‍ത്ഥനയായിരുന്നു ഈ ഗാനം ആലപിച്ചിരുന്നത്. ലാലേട്ടന് ആദരവ് നല്‍കി കൊണ്ടുളള ട്രിബ്യൂട്ട് സോംഗും ചി്ത്രത്തിന്റെതായി പുറത്തിറങ്ങിയിരുന്നു. ബാലചന്ദ്ര മേനോന്‍, സലീംകുമാര്‍, അജു വര്‍ഗീസ്,സൗബിന്‍ ഷാഹിര്‍,കെപിഎസി ലളിത തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അഭിനയിച്ചിരുന്നു.


തമിഴിലെ തരംഗം മലയാളത്തിലും ആവര്‍ത്തിക്കാന്‍ നയന്‍സ് എത്തുന്നു: കാണാം


വിഷു റിലീസായി തിയ്യേറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ആളുകള്‍ നല്‍കിയത്.സുനില്‍ വാരനാട് തിരക്കഥയൊരുക്കിയ ചിത്രം ലാലേട്ടന്‍ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേ പോലെ രസിപ്പിക്കുന്ന ചിത്രമായിട്ടായിരുന്നു ഒരുക്കിയിരുന്നത്. ചിത്രം നിറഞ്ഞ സദസുകളില്‍ തിയ്യേറ്ററുകളില്‍ മുന്നേറുന്നതിനിടെ അണിയറപ്രവര്‍ത്തകര്‍ വിജയാഘോഷം സംഘടിപ്പിച്ചിരുന്നു. മഞ്ജു വാര്യരാണ് വിജയാഘോഷത്തിന്റെ വീഡിയോ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. വീഡിയോയില്‍ മഞ്ജു വാര്യര്‍, ചിത്രത്തിന്റെ സംവിധായകന്‍ സാജിദ് യാഹിയ, മറ്റു അണിയറപ്രവര്‍ത്തകര്‍ തുടങ്ങിയവരാണുളളത്.വിക്രം ചിത്രത്തില്‍ വില്ലനായി വിനായകന്‍ എത്തുന്നു? ഇത് പൊളിക്കുമെന്ന് ആരാധകര്‍! കാണാം


മഹാനടിയിലെ കീര്‍ത്തിയുടെ വസ്ത്രങ്ങള്‍ നെയ്യാനായി ചെലവഴിച്ചത് ഇത്രയും കാലം! കാണാം

English summary
manju warrier's mohanlal movie success celebration video

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X