For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മഞ്ജു വാര്യരുടെ ആ കഴിവ് കൂടി പുറംലോകം കണ്ടു; ഫുള്‍ എനര്‍ജിയില്‍ എത്തിയ മഞ്ജുവിന് കൈയടിച്ച് ആരാധകരും

  |

  മലയാളക്കരയുടെ സ്‌നേഹം വീണ്ടും സ്വന്തമാക്കിയിരിക്കുകയാണ് നടി മഞ്ജു വാര്യര്‍. രണ്ടാം വരവില്‍ സൂപ്പര്‍സ്റ്റാര്‍ പട്ടം സ്വന്താക്കി ഹിറ്റ് സിനിമകളുടെ ഭാഗമാവുകയാണ് മഞ്ജു. ആദ്യ സിനിമയില്‍ ശബ്ദം അത്ര പോരെന്ന് കരുതി ഡബ്ബ് ചെയ്‌തെങ്കിലും പിന്നീട് സ്വന്തം ശബ്ദത്തില്‍ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ കൊടുക്കാന്‍ മഞ്ജു വാര്യര്‍ക്ക് സാധിച്ച കഥ അടുത്തിടെ സത്യന്‍ അന്തിക്കാട് വെളിപ്പെടുത്തിയിരുന്നു.

  മഞ്ജു വാര്യരുടെ ആ കഴിവ് കൂടി പുറംലോകം കണ്ടു | Filmibeat Malayalam

  ഇപ്പോഴിതാ ഒരു സിനിമയ്ക്ക് വേണ്ടി പിന്നണി ഗായിക ആയിരിക്കുകയാണ് നടി. സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ജാക്ക് ആന്‍ഡ് ജില്‍ എന്ന ചിത്രത്തില്‍ നിന്നും മഞ്ജു പാടിയ പാട്ടിന്റെ ലിറിക്കല്‍ വീഡിയോ പുറത്ത് വന്നിരിക്കുകയാണ്. ഒറ്റ വാക്കില്‍ മഞ്ജു വാര്യര്‍ മിന്നിച്ചു എന്ന് പറയാവുന്ന പാട്ടിനെ കുറിച്ചുള്ള വിശേഷങ്ങള്‍ വായിക്കാം.

  മഞ്ജു വാര്യര്‍ പാട്ട് പാടുമോന്ന് ചോദിച്ചാല്‍ ഒന്നോ രണ്ടോ വരി മൂളി പാടുന്നത് കേട്ടിട്ടുണ്ടെന്നായിരിക്കും എല്ലാവരും പറയുക. എന്നാല്‍ മഞ്ജു നല്ലൊരു ഗായിക കൂടിയാണെന്ന് തെളിയിച്ചിരിക്കുകയാണിപ്പോള്‍. ജാക്ക് ആന്‍ഡ് ജില്‍ എന്ന ചിത്രത്തില്‍ നിന്നും മഞ്ജു വാര്യര്‍ പാടിയ 'കിം കിം കിം' എന്ന് തുടങ്ങുന്ന പാട്ട് പുറത്ത് വന്നത് മുതല്‍ ഹിറ്റായി മാറിയിരിക്കുകയാണ്. മഞ്ജു വാര്യര്‍ വെറുതേ വന്നങ്ങ് പാടിയിട്ട് പോയതല്ല. തന്റെ സര്‍വ്വ എനര്‍ജിയും പാട്ടിന് കൊടുത്തിട്ടാണ് നടി പാടിയതെന്ന് കേള്‍ക്കുന്നവര്‍ക്ക് വ്യക്തമായി മനസിലാകും.

  റാം സുന്ദര്‍ ഈണമൊരുക്കിയ പാട്ടിന് ബി ഹരിനാരായണനാണ് വരികളെഴുതിയത്. വിവിധ സ്വരങ്ങളുമൊക്കെ ചേര്‍ത്താണ് മഞ്ജു പാടിയിരിക്കുന്നത്. പാട്ടിന്റെ വരികളിലെ വൈവിധ്യവും കൂടി ചേർന്നപ്പോൾ സംഭവം കിടിലനായി. റിലീസ് ചെയ്ത് മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ ലക്ഷക്കണക്കിന് ആളുകളാണ് പാട്ട് കേട്ട് കഴിഞ്ഞത്. വേറെ ലെവല്‍ പാട്ടാണിതെന്നും മഞ്ജു ചേച്ചി ഉയിര്‍ ആണെന്നുമൊക്കെയുള്ള കമന്റുകളും നിറയുന്നു. മഞ്ജു ചേച്ചിയില്‍ നിന്നും ഇതുപോലെയുള്ള പവര്‍ഫുള്‍ പാട്ട് പ്രതീക്ഷിച്ചിരുന്നില്ലെന്നും ഇനിയും ശ്രമിക്കാവുന്നതേയുള്ളു എന്നും ആരാധകര്‍ പറയുന്നു.

  വളരെ രസകരമായിട്ടുള്ള പാട്ടാണിത്. അതിലെ രസമെന്താണെന്നുള്ളത് നിങ്ങള്‍ക്ക് പെട്ടെന്ന് തന്നെ മനസിലാവുമെന്ന് മഞ്ജു വാര്യർ നേരത്തെ പറഞ്ഞിരുന്നു. ഈ ഗാനം ചിത്രീകരിക്കുന്ന സമയത്ത് തങ്ങള്‍ക്കുണ്ടായ ഫണ്‍ നിങ്ങള്‍ക്കും ആസ്വദിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്നും പാട്ട് റിലീസിന് തൊട്ട് മുന്‍പ് മഞ്ജു വാര്യര്‍ സൂചിപ്പിച്ചിരുന്നു. നടി പറഞ്ഞ വാക്കുകള്‍ അക്ഷരംപ്രതി സത്യമാണെന്ന് തെളിഞ്ഞിരിക്കുകയാണിപ്പോൾ. ഇനി സിനിമയുടെ കഥയും പശ്ചാതലവും എന്താണെന്ന് കൂടി അറിയാനാണ് കാത്തിരിക്കുന്നതെന്നും വൈകാതെ അതുകൂടി പറയണമെന്നാണ് പ്രേക്ഷകരുടെ ആവശ്യം.

  സന്തോഷ് ശിവന്‍ രചന നിര്‍വഹിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണ് ജാക്ക് ആന്‍ഡ് ജില്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഈ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയിരുന്നു. ത്രില്ലറായി ഒരുക്കുന്ന ചിത്രം മുഴുനീള എന്റര്‍ടെയിനറായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മഞ്ജു വാര്യര്‍ നായികയാകുമ്പോള്‍ സൗബിന്‍ ഷാഹിര്‍, കാളിദാസ് ജയറാം, നെടുമുടി വേണു, രമേഷ് പിഷാരടി, അജു വര്‍ഗീസ്, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രന്‍സ്, ബേസില്‍ ജോസഫ് തുടങ്ങി വമ്പന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്.

  മഞ്ജുവിൻ്റെ പാട്ട് കാണാം

  English summary
  Manju Warrier's New Song From Jack N Jill Becomes An Instant Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X