»   » ഗുരുവായൂരില്‍ മഞ്ജുവിന്റെ ഒരു ദിവസത്തെ ഭജനം

ഗുരുവായൂരില്‍ മഞ്ജുവിന്റെ ഒരു ദിവസത്തെ ഭജനം

Posted By:
Subscribe to Filmibeat Malayalam

നടന്‍ ദിലീപും മകള്‍ മീനാക്ഷിയും ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തി തുലാഭാരമുള്‍പ്പെടെയുള്ള വഴിപാടുകള്‍ നടത്തിയിട്ട് അധികദിവസമായിട്ടില്ല. അന്ന് ഇവര്‍ക്കൊപ്പം മഞ്ജുവരാതിരുന്നത് വാര്‍ത്തയാവുകയും ചെയ്തിരുന്നു. ഭര്‍ത്താവിനും മകള്‍ക്കും പിന്നാലെ മഞ്ജുവും പ്രാര്‍ത്ഥനകള്‍ക്കായി ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തി.

കഴിഞ്ഞ ദിവസം അമ്മ ഗിരിജയ്‌ക്കൊപ്പം എത്തിയ മഞ്ജു ഒരു ദിവസം മുഴുവന്‍ ക്ഷേത്രനടയില്‍ ഭജനമിരുന്നശേഷമാണ് തിരിച്ചുപോയത്. ക്ഷേത്രം വലംവച്ചും നാരായണീയം ജപിച്ചുമെല്ലാം അമ്മയും മഞ്ജുവും വൈകുന്നേരം വരെ ക്ഷേത്രത്തില്‍ ചെലവഴിച്ചു.

നിര്‍മ്മാല്യവും വാകച്ചാര്‍ത്തും കണ്ട് തൊഴുതശേഷം ഉഷപ്പൂജയും ഉച്ചപ്പൂജയും ദീപാരാധനയും അത്താഴപൂജയും മഞ്ജുവും അമ്മയും തൊഴുതു. വിളക്കെഴുന്നള്ളിപ്പിനും തൃപ്പുകയ്ക്കും ശേഷം നട അടച്ചുകഴിഞ്ഞാണ് ഇവര്‍ മടങ്ങിപ്പോയത്.

ഒരുദിവസം മുഴുവന്‍ ക്ഷേത്രത്തില്‍ ചെലവഴിക്കാനെത്തിയ മഞ്ജുവിന് ക്ഷേത്രം അധികൃതര്‍ വേണ്ട സൗകര്യങ്ങളെല്ലാം ഒരുക്കിക്കൊടുത്തിരുന്നു.

English summary
Actress Manju Warrier spent one full day in Guruvayoor Srikrishna Temple with his mother.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam