»   » സുരേഷ് നായരിന്റെ അടുത്ത ചിത്രത്തില്‍ മഞ്ജു വാര്യര്‍

സുരേഷ് നായരിന്റെ അടുത്ത ചിത്രത്തില്‍ മഞ്ജു വാര്യര്‍

Posted By:
Subscribe to Filmibeat Malayalam

വളരെ സൂക്ഷിച്ച് മാത്രമേ മഞ്ജു സിനിമകള്‍ തിരഞ്ഞെടുക്കുന്നുള്ളൂ. ഒരു സിനിമ ചെയ്തുകൊണ്ടിരിക്കുമ്പോള്‍ അത് മാത്രം എന്നതാണ് മഞ്ജുവിന്റെ പോളിസി. ആഷിഖ് അബുവിന്റെ റാണി പദ്മിനി എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയ മഞ്ജു അടുത്തതായി സുരേഷ് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ ഒരുങ്ങുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ശക്തമായ ഒരു കുടുംബ ചിത്രമായിരിക്കും സുരേഷ് നായരുടെ ഈ ചിത്രം. നിര്‍മാതാവ് ഷാജി നടേശനുമായി കഥ ചര്‍ച്ച ചെയ്‌തെന്നും അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു എന്നും സംവിധായകന്‍ പറഞ്ഞു. അദ്ദേഹമാണത്രെ ചിത്രത്തില്‍ മഞ്ജുവിന്റെ പേര് നിര്‍ദ്ദേശിച്ചത്.

manju

ഷാജി നടേശന്‍ പറഞ്ഞതു പ്രകാരം മഞ്ജുവിനോട് സംസാരിച്ചെന്നും മഞ്ജുവിന് തിരക്കഥ ഇഷ്ടമായി എന്നുമാണ് സംവിധായകന്‍ പറഞ്ഞത്. പക്ഷെ കരാറൊപ്പിട്ടിട്ടില്ലത്രെ. പ്രജി നായരും സുരേഷ് നായരും ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്.

മെഡുല്ല ഒമ്പ്‌ലോഗേറ്റ എന്ന ചിത്രത്തിലൂടെയാണ് സുരേഷ് നായര്‍ സംവിധാന രംഗത്തെത്തിയത്. ചിത്രം വേണ്ട വിധത്തില്‍ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും സംവിധാനകലയില്‍ കഴിവ് തെളിയിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. നടി അംബികയുടെ സഹോദരനാണ് സുരേഷ് നായര്‍

English summary
Manju Warrier's last project in Malayalam was Sathyan Anthikad's Ennum Eppozhum, a family drama. If all goes well, the actress will be seen in a powerful role in a film with a family-oriented subject, yet again. Suresh Nair, who is the brother of actress Ambika, will be directing the film, which is still in it nascent stages.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam