»   » സുഹൃത്തുക്കളെ കുറിച്ച് പരസ്യമായി പറയാന്‍ ഇഷ്ടപ്പെടുന്നില്ല എന്ന് മഞ്ജു വാര്യര്‍.. അതെന്താ ?

സുഹൃത്തുക്കളെ കുറിച്ച് പരസ്യമായി പറയാന്‍ ഇഷ്ടപ്പെടുന്നില്ല എന്ന് മഞ്ജു വാര്യര്‍.. അതെന്താ ?

By: Rohini
Subscribe to Filmibeat Malayalam

മഞ്ജു വാര്യരുടെ ജീവിതത്തില്‍ സുഹൃത്തുക്കള്‍ക്കുള്ള പ്രധാന്യം ആരാധകര്‍ക്ക് പറയാതെ അറിയാവുന്നതാണ്. വ്യക്തി ജീവിതത്തില്‍ സുഹൃത്തുക്കള്‍ക്ക് ഏറെ പ്രാധാന്യം നല്‍കുന്ന നടിയാണ് മഞ്ജു വാര്യര്‍.

ദിലീപിന്റെ ആദ്യകാല നായികയ്‌ക്കൊപ്പം മഞ്ജു വാര്യര്‍; ഈ നടി ഇതുവരെ എവിടെയായിരുന്നു ??

എന്നാല്‍ സുഹൃത്തുക്കളെ കുറിച്ച് പരസ്യമായി പറയാന്‍ ഇഷ്ടപ്പെടുന്നില്ല എന്ന് മഞ്ജു വാര്യര്‍ പറയുന്നു. മംഗളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മഞ്ജു. എന്തുകൊണ്ടാണെന്നും നടി വ്യക്തമാക്കുന്നുണ്ട്.

എനിക്കുമുണ്ട്

എല്ലാവരുടെയും ജീവിതത്തിലും ഉണ്ടാവും സുഹൃത്തുക്കള്‍. പ്രതിസന്ധി ഘട്ടങ്ങളിലും മറ്റും ആശ്രയമാകുന്ന സുഹൃത്തുക്കള്‍. അതുപോലെ തനിക്കുമുണ്ട് ചില നല്ല സുഹൃത്തുക്കള്‍ എന്ന് മഞ്ജു പറയുന്നു.

പരസ്യമാക്കാന്‍ താത്പര്യമില്ല

എന്നാല്‍ തന്റെ സുഹൃത്തുക്കളെ കുറിച്ച് പരസ്യമായി പറയാന്‍ താത്പര്യപ്പെടുന്നില്ല എന്നാണ് മഞ്ജു പറയുന്നത്. സൗഹൃദം എന്നും നമുക്ക് ചുറ്റുമുള്ളതാമെന്നും നടി പറഞ്ഞു.

അതിനൊരു പ്രതേക ദിവസമോ

സൗഹൃദങ്ങള്‍ക്ക് വില നല്‍കുമെങ്കിലും സുഹൃത്തുക്കള്‍ക്ക് വേണ്ടി പ്രത്യേകമൊരു ദിവസം മാറ്റി വയ്ക്കാറില്ല എന്ന് മഞ്ജു പറയുന്നു. സുഹൃത്തുക്കള്‍ക്ക് വേണ്ടി പ്രത്യേക തീയ്യതിയോ സാഹചര്യങ്ങളോ ഇല്ലെന്നാണ് മഞ്ജു പറഞ്ഞത്.

വ്യക്തി ജീവിതത്തില്‍

മഞ്ജുവിന്റെ വ്യക്തി ജീവിതത്തില്‍ സൗഹൃദങ്ങള്‍ക്ക് വലിയ പങ്ക് നല്‍കുന്നുണ്ട്. സിനിമയിലേക്കുള്ള മഞ്ജുവിന്റെ മടങ്ങിവരവിന് വഴിയൊരുക്കിയത് പോലും സുഹത്തുക്കളാണ്. ജീവിതത്തിന്റെ പ്രതിസന്ധി ഘട്ടങ്ങളിലും സുഹൃത്തുക്കള്‍ മഞ്ജുവിനൊപ്പമുണ്ടായിരുന്നു.

വിവാഹ മോചനത്തിന് കാരണം സുഹൃത്തോ..

മഞ്ജുവിന്റെ വിവാഹ മോചനത്തിന് കാരണം സുഹൃത്തുക്കളാണെന്ന് വാര്‍ത്തകള്‍ പ്രചിരിച്ചിരുന്നു. എന്നാല്‍ വിവാഹ മോചനം തന്റെ വ്യക്തിപരമായ തീരുമാനമാണെന്നും അതിലേക്ക് ആത്മമിത്രങ്ങളെ വലിച്ചിഴയ്ക്കരുത് എന്നുമാണ് അന്ന് മഞ്ജു പറഞ്ഞത്.

English summary
Manju Warrier telling about her friends
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam