»   » വിജയങ്ങള്‍ എന്റേതല്ല, നമ്മുടേതാണ്: മഞ്ജു പറയുന്നു

വിജയങ്ങള്‍ എന്റേതല്ല, നമ്മുടേതാണ്: മഞ്ജു പറയുന്നു

Posted By:
Subscribe to Filmibeat Malayalam

റിമ കല്ലിങ്കലിനെയും മഞ്ജു വാര്യരെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ആഷിഖ് അബു സംവിധാനം ചെയ്ത റാണി പദ്മിനി എന്ന ചിത്രം ഇന്ന് (ഒക്ടോബര്‍ 23) തിയേറ്ററുകളിലെത്തി. മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തെ കുറിച്ച് വന്നുകൊണ്ടിരിയ്ക്കുന്നത്.

ചിത്രം ജനങ്ങള്‍ സ്വീകരിച്ചു എന്ന സന്തോഷവും അതിനുള്ള നന്ദിയും മഞ്ജു വാര്യര്‍ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചു. ഈ വിജയം എന്റേത് മാത്രമല്ല, നമ്മുടേതാണെന്ന് മഞ്ജു പറയുന്നു.

വിജയങ്ങള്‍ എന്റേതല്ല, നമ്മുടേതാണ്: മഞ്ജു പറയുന്നു

വളരെ കാവ്യാത്മകമായിട്ടാണ് മഞ്ജു വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്. ഈ നിമിഷം മനസ്സില്‍ നിറയുന്ന വികാരത്തിന് പേരില്ല എന്നു പറഞ്ഞു കൊണ്ട് മഞ്ജു തുടങ്ങുന്നു

വിജയങ്ങള്‍ എന്റേതല്ല, നമ്മുടേതാണ്: മഞ്ജു പറയുന്നു

നിങ്ങളുടെ കൈയ്യടികള്‍, നല്ല വാക്കുകള്‍, ആര്‍പ്പുവിളികള്‍... എല്ലാം കേള്‍ക്കാതെ കേള്‍ക്കുന്നു... കാണാതെ കാണുന്നു... അറിയാതെ അറിയുന്നു...പക്ഷെ അരികില്‍ നിന്നെന്നപോലെ- മഞ്ജു എഴുതി

വിജയങ്ങള്‍ എന്റേതല്ല, നമ്മുടേതാണ്: മഞ്ജു പറയുന്നു

പദ്മിനിയുടെ യാത്ര ഒറ്റയ്ക്കായിരുന്നില്ലല്ലോ, നമ്മളൊരുമിച്ചായിരുന്നു അത്രയും ദൂരം എന്ന് പറഞ്ഞ് കൊണ്ട് മഞ്ജു പ്രേക്ഷകരെയും ഒപ്പം ചേര്‍ക്കുന്നു.

വിജയങ്ങള്‍ എന്റേതല്ല, നമ്മുടേതാണ്: മഞ്ജു പറയുന്നു

പ്രോത്സാഹിപ്പിച്ചതിനും റാണി പദ്മിനിയെ വിജയിപ്പിച്ചതിനും മഞ്ജും ഹൃദയം കൊണ്ട് നന്ദി രേഖപ്പെടുത്തി

വിജയങ്ങള്‍ എന്റേതല്ല, നമ്മുടേതാണ്: മഞ്ജു പറയുന്നു

അഭിനയജീവിതം ഒരുയാത്രയെങ്കില്‍ നിങ്ങള്‍ ഓരോരുത്തരുമാണ് എന്റെ സഹയാത്രികര്‍. വിജയങ്ങള്‍ എന്റേതല്ല, നമ്മുടേതാണ്...റാണി പദ്മിനി നമ്മുടെ ഇനിയുള്ള എല്ലാ നല്ല യാത്രകളുടെയും തുടക്കമാകട്ടെ...

വിജയങ്ങള്‍ എന്റേതല്ല, നമ്മുടേതാണ്: മഞ്ജു പറയുന്നു

നന്ദി.. പദ്മിനിയ്‌കൊപ്പം സഹോദരന്മാരെപോലെ കൂടെയുണ്ടായ നിര്‍മാതാക്കള്‍ ഹാരിസിക്കക്കും അല്‍ത്താഫിക്കക്കും..ഞങ്ങളുടെ യാത്രകളെ ക്യാമറയെ കവിതയാക്കി പിന്തുടര്‍ന്ന മധുനീലകണ്ഠന്..രണ്ടുമാസത്തിലധികം ഒരു കുടുംബത്തെപോലെ സ്‌നേഹവും സൗഹൃദവും പങ്കുവച്ച എല്ലാ യൂണിറ്റംഗങ്ങള്‍ക്കും... ഒപ്പം ആഷിഖിനും റിമയ്കും.

വിജയങ്ങള്‍ എന്റേതല്ല, നമ്മുടേതാണ്: മഞ്ജു പറയുന്നു

ഇതാണ് മഞ്ജുവിന്റെ പോസ്റ്റ്, വായിക്കൂ...

English summary
Manju Warrier thanking to everyone for the success of Rani Padmini
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam