»   » മഞ്ജു വാര്യരെ മലയാള സിനിമക്ക് വീണ്ടും നഷ്ടമാകുമോ ??

മഞ്ജു വാര്യരെ മലയാള സിനിമക്ക് വീണ്ടും നഷ്ടമാകുമോ ??

Posted By:
Subscribe to Filmibeat Malayalam

നീണ്ട ഇടവേളക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചത്തെത്തിയ മഞ്ജു വാര്യര്‍ പഴയതിനേക്കാള്‍ മികച്ച രീതിയില്‍ ഉയരത്തിലേക്ക് എത്തി കഴിഞ്ഞു. മഞ്ജു വീണ്ടും പ്രേക്ഷകരുടെ ഇഷ്ടതാരമായി തിയറ്ററുകള്‍ കൈയടക്കിയിരിക്കുകയായിരുന്നു.

എന്നാല്‍ മലയാളത്തില്‍ തിളങ്ങിയതിന് പിന്നാലെ താരം അന്യഭാഷകളിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണിപ്പോള്‍. മഞ്ജുവിന്റെ തമിഴിലിലേക്കുള്ള അരങ്ങേറ്റത്തിന്റെ കാര്യം മുന്‍പ് തന്നെ പറഞ്ഞിരുന്നെങ്കിലും താരം ബോളിവുഡിലേക്ക് ചുവടവെപ്പു നടത്താന്‍ ഒരുങ്ങുന്നു എന്നാണ് പുതിയ വാര്‍ത്തകള്‍.

അനുരാഗ് കശ്യപ്

ബോളിവുഡിലെ പ്രശസ്ത സംവിധായകനും നിര്‍മ്മാതാവുമായ അനുരാഗ് കശ്യപ് മഞ്ജുവിനെപ്പം 'അങ്കമാലി ഡയറീസ്' എന്ന പുതിയ സിനിമ കാണാന്‍ എത്തിയിരുന്നു. ഒരു നാടിന്റെ കഥ പറഞ്ഞ റിയലിസ്റ്റിക് സിനിമ എന്നാണ് അദ്ദേഹം സിനിമയെക്കുറിച്ച പറഞ്ഞിരുന്നത്.

മഞ്ജുവിന്റെ കൂടെ

മഞ്ജു വാര്യരുടെ കൂടെയാണ് അനുരാഗ് കശ്യപ് സിനിമ കാണാനെത്തിയത്. തന്റെ സ്വപ്‌നം സഫലമായി എന്നാണ് മഞ്ജുവിനെ കണ്ടതിനെക്കുറിച്ച് അനുരാഗ് പറഞ്ഞത്. 'അങ്കമാലി ഡയറീസിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം കേരളത്തില്‍ നിന്നുമാണ് സംവിധായകന്‍ സിനിമ കണ്ടത്.

അനുരാഗിന്റെ കഥാപാത്രത്തിനായി കാത്തിരിക്കുന്നു

എനിക്ക് നല്‍കാനായി അദ്ദേഹത്തിന്റെ ചിന്തകളിലെവിടെയോ ഒരു കഥാപാത്രമുണ്ടെന്ന സൂചന തന്നെയിപ്പോള്‍ ഏറെ ആവേശഭരിതയാക്കുന്നു. ആ സിനിമയ്ക്കായി കാത്തിരിക്കുന്നു. അത് ഉടന്‍ സംഭവിക്കാന്‍ പ്രാര്‍ഥിക്കുന്നുവെന്നും മഞ്ജു ഫേസ്ബുക്കിലുടെയാണ് പറഞ്ഞത്. അങ്ങനെയെങ്കില്‍ അനുരാഗ് കശ്യപിനൊപ്പം ഉടന്‍ തന്നെ ബോളിവുഡിലേക്ക് മഞ്ജുവിന്റെ അരങ്ങേറ്റം ഉണ്ടാവും എന്ന് കരുതാം.

മഞ്ജുവിന്റെ ഫേസ്ബുക്ക പോസ്റ്റ്

അനുരാഗ് കശ്യപുമായുള്ള കൂടി കാഴ്ചയെക്കുറിച്ച് മഞ്ജു ഫേസ്ബുക്കിലുടെ പോസ്റ്റ് ഇട്ടിരുന്നു. സിനിമയില്‍ സമാന്തരമായ വഴികള്‍ സൃഷ്ടിച്ച അനുരാഗ് കശ്യപിനോട് എന്നും ആദരവാണെന്നും പരിചയപ്പെടാന്‍ ആഗ്രഹിച്ചിരുന്നെന്നും മഞ്ജു പറയുന്നു.

പെരുമാറ്റത്തിലെ ലാളിത്യം കൊണ്ട് അമ്പരിപ്പിച്ചു

അങ്കമാലി ഡയറീസിന്റെ സ്‌ക്രീനിങ്ങിനിടെ കണ്ടപ്പോള്‍ പെരുമാറ്റത്തിലെ ലാളിത്യം കൊണ്ട് അദ്ദേഹം കൂടുതല്‍ അമ്പരപ്പിച്ചു. ഇരുവരും ഒരുമിച്ചെടുത്ത ചിത്രം അനുരാഗ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത് കൂടുതല്‍ ആഹ്ലാദവും അഭിമാനവും തരുന്നെന്നും മഞ്ജു പറയുന്നു.

തമിഴിലേക്ക്

മഞ്ജു ബോളിവുഡിലേക്ക് പോകുന്നതിന് മുമ്പ് തന്നെ തമിഴിലേക്കുള്ള അരങ്ങേറ്റം നടത്തുമെന്നും അടുത്തിടെ വന്ന റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നു. അരവിന്ദ് സ്വാമിക്കൊപ്പമാണ് താരം തമിഴില്‍ അഭിനയിക്കാന്‍ ഒരുങ്ങുന്നത്. ഔദ്യേഗികമായി മഞ്്ജു തന്റെ മറ്റു ഭാഷകളിലെ സിനിമ അരങ്ങേറ്റത്തെക്കുറിച്ച് പറഞ്ഞതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.

കെയര്‍ ഓഫ് സൈറാ ബാനു

ആന്റണി സോണി സംവിധാനം ചെയ്ത് അടുത്തിടെ ഇറങ്ങിയ കെയര്‍ ഓഫ് സൈറാ ബാനു ആണ് മഞ്ജുവിന്റെ പുതിയ സിനിമ. മാര്‍ച്ച് പതിനേഴിനാണ് സിനിമ റിലീസായത്. ഇതിനോടകം നല്ല അഭിപ്രായം നേടി സൈറാ ബാനു മുന്നേറ്റം തുടരുകയാണ്.

സൈറാ ബാനുവിന് ആശംസയുമായി ബി ഉണ്ണി കൃഷ്ണനും

സൈറാ ബാനുവിന് ആശംസകളുമായി ബി ഉണ്ണികൃഷ്ണന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. ഒതുക്കമുള്ള മികച്ച സിനിമയാണെന്നും എല്ലാവരും സിനിമ കാണണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ചിത്രത്തില് അഭിനയിച്ച ഷെയിന്‍ നീഗത്തിനെയും അഭിനന്ദിച്ചു.

ഇവര്‍ എന്നും എന്റെ ഇഷ്ട നടികള്‍


എക്കാലത്തെയും തന്റെ ഇഷ്ടനടിമാര്‍ മഞ്്ജുവും കെ പി എസി ലളിത ചേച്ചിയുമാണെന്നും ബി ഉണ്ണികൃഷ്ണന്‍ പറയുന്നു. കഴിഞ്ഞ ആഴ്ച മഞ്ജു തന്റെ സിനിമയില്‍ അഭിനയിച്ചെന്നും മോണിറ്ററില്‍ അവരുടെ മുഖം കണ്ടപ്പോള്‍ കന്മദവും, കണ്ണെഴുതി പൊട്ടും തൊട്ടും ഒക്കെ ഞാനോര്‍ത്തു പോയെന്നും. സൈറാബാനുവായി സ്വയം പരിണമിച്ചുകൊണ്ട്, മഞ്ജു ഒരിക്കല്‍ കൂടി നമ്മളെ ബോധ്യപ്പെടുത്തുന്നത് അവര്‍ക്ക് തുല്യം അവര്‍ മാത്രമാണെന്നും ബി ഉണ്ണികൃഷ്ണന്‍ പറയുന്നു.

English summary
Mollywood's star actress Manju Warrier is reportedly all set to make her Bollywood debut soon....

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam