»   » മഞ്ജുവിന്റെ സൈറ്റ് ആദ്യദിനം ഹൗസ്ഫുള്‍

മഞ്ജുവിന്റെ സൈറ്റ് ആദ്യദിനം ഹൗസ്ഫുള്‍

Posted By:
Subscribe to Filmibeat Malayalam

അടുത്തകാലത്ത് മഞ്ജു വാര്യരെപ്പോലെ പ്രേക്ഷകപ്രീതി നേടുകയും വാര്‍ത്തയാവുകയും ചെയ്ത മറ്റൊരു നടി ഉണ്ടാകുമോയെന്നകാര്യം സംശയമാണ്. ഇപ്പോള്‍ സിനിമയിലില്ലാതിരുന്നിട്ടുപോലും എവിടെയും മഞ്ജുവാണ് താരം. നൃത്തത്തിലേയ്ക്കുള്ള തിരിച്ചുവരവ്, അഭിനയം പൂര്‍ണമായും ഒഴിവാക്കിയിട്ടില്ലെന്ന മഞ്ജുവിന്റെ കമന്റും മഞ്ജു-ദിലീപ് ബന്ധം ഉലയുന്നുവെന്നുള്ള റിപ്പോര്‍ട്ടുകളും എല്ലാം മഞ്ജു മയം തന്നെ.

എന്തായാലും ഒരുകാര്യം ഉറപ്പാണ് മികച്ച അഭിനേത്രിയായ മഞ്ജു ഇപ്പോഴും പ്രേക്ഷകരുടെ മനസിലുണ്ട്. അവര്‍ അഭിനയരംഗത്തേയ്ക്ക് തിരിച്ചുവരവണമെന്ന് പ്രേക്ഷകര്‍ ആഗ്രഹിക്കുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് മഞ്ജുവിന്റെ വെബ്‌സൈറ്റിന് അതുതുടങ്ങി ആദ്യ ദിനം തന്നെ ഇത്രയധികം സന്ദര്‍ശകരെ ലഭിച്ചിരിക്കുന്നത്. വെബ്‌സൈറ്റ് റിലീസ് ചെയ്ത് ആദ്യ ദിവസം തന്നെ ഒരു ലക്ഷത്തിലേറെപ്പേരാണ് മഞ്ജുവാര്യര്‍ ഡോട്ട് കോമില്‍ കയറിയത്. മണിക്കൂറില്‍ എണ്ണൂറോളം പേര്‍ എന്ന നിലയ്ക്കായിരുന്നു സന്ദര്‍ശകരുടെ തിരക്ക്.

Manju Warrier

വെള്ളിയാഴ്ച ടെലിവിഷന്‍ അവതാരകന്‍ ആര്‍ ശ്രീകണ്ഠന്‍ നായര്‍ ഫേസ്ബുക്കിലൂടെ മഞ്ജുവാര്യര്‍ വെബ്‌സൈറ്റ് തുടങ്ങുന്നുവെന്ന കാര്യം പങ്കുവെച്ചതോടെ മഞ്ജു തിരിച്ചുവരണമെന്ന തരത്തിലുള്ള പോസ്റ്റുകള്‍ സജീവമായിരുന്നു. ശനിയാഴ്ചയോടെ മഞ്ജു വെബ്‌സൈറ്റിന്റെ അഡ്രസ് സഹിതം മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നു. ഇതോടെ മഞ്ജുവിന്റെ സൈറ്റില്‍ ആള്‍ത്തിരക്കായി.

അധികം വൈകാതെ ബ്ലോഗെഴുത്തിലും താരം കൈവെയ്ക്കുമെന്നാണ് അറിയുന്നത്.

English summary
Actress Manju Warrier's website is a superhit, more than one lakh people visted her site on the very first day of its launch

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam