»   » റോഷന്റെ അടുത്ത ചിത്രത്തില്‍ പൃഥ്വിയുടെ നായിക മഞ്ജു

റോഷന്റെ അടുത്ത ചിത്രത്തില്‍ പൃഥ്വിയുടെ നായിക മഞ്ജു

Posted By:
Subscribe to Filmibeat Malayalam

തിരിച്ചുവരവ് പ്രഖ്യാപിച്ച മഞ്ജു വാര്യരുടെ മൂന്നാമത്തെ ചിത്രവും ഉറപ്പായിക്കഴിഞ്ഞു. റോഷന്‍ ആന്‍ഡ്രൂസ് തന്നെ ഒരുക്കുന്ന മറ്റൊരു ചിത്രമായിരിക്കും മഞ്ജുവിന്റെ മടങ്ങിവരവിലെ മൂന്നാം ചിത്രം. മുംബൈ പൊലീസിലെ അതേ താരനിരയെ വച്ച് താന്‍ മറ്റൊരു ചിത്രമെടുക്കുന്നുണ്ടെന്നുള്ള കാര്യം റോഷന്‍ ആന്‍ഡ്രൂസ് നേരത്തേ തന്നെ പ്രഖ്യാപിച്ചിരുന്നു. ഈ ചിത്രത്തിലേയ്ക്കാണ് മഞ്ജുവിനെത്തന്നെ നായികയായി തീരുമാനിച്ചിരിക്കുന്നത്. ചിത്രത്തില്‍ പൃഥ്വിരാജാണ് മഞ്ജുവിന്‍റെ നായകനായി എത്തുക

കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് റോഷന്‍ തന്റെ അടുത്ത ചിത്രത്തെക്കുറിച്ചും മഞ്ജുവിനോട് പറഞ്ഞത്. ഈ ചിത്രത്തിന്റെ കഥയും തനിയ്ക്കിഷ്ടമായെന്ന് മഞ്ജു പറഞ്ഞതോടെ മുംബൈ പൊലീസ് ടീം ഒന്നിയ്ക്കുന്ന ചിത്രത്തിന് മറ്റ് നായികയെ തേടേണ്ടതില്ലെന്ന തരത്തിലായി കാര്യങ്ങള്‍.

അങ്ങനെ രണ്ടാം വരവിലെ ആദ്യ ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയാവാനുള്ള ഭാഗ്യം ലഭിച്ച മഞ്ജുവിന് അടുത്ത രണ്ട് ചിത്രത്തിലും യുവതാരങ്ങള്‍ക്കൊപ്പം അഭിനയിക്കാനുള്ള അവസരവും ലഭിച്ചുകഴിഞ്ഞു. റോഷന്റെ രണ്ടാമത്തെ ചിത്രത്തിന് പേരിട്ടിട്ടില്ല. ഹൗ ഓള്‍ഡ് ആര്‍ യുവിന്റെ ജോലികള്‍ക്ക് ശേഷമായിരിക്കും ഇതിന്റെ ജോലികള്‍ തുടങ്ങുക.

തിരുവനന്തപുരത്ത് റവന്യൂ വകുപ്പില്‍ ഉദ്യോഗസ്ഥയായ നിരുപമയുടെ വേഷത്തിലാണ് ഹൗ ഓള്‍ഡ് ആര്‍ യുവില്‍ മഞ്ജു എത്തുന്നത്. നിരുപമയുടെ ഭര്‍ത്താവായ രാജീവ് ആയിട്ടാണ് ചാക്കോച്ചന്‍ അഭിനയിക്കുന്നത്.

English summary
Manju Warrier to act with Prithviraj in Roshan Andrews next film.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam