»   » വെള്ളിത്തിരയിലെ വനവാസം തുടരുമെന്ന് മഞ്ജു വാര്യര്‍

വെള്ളിത്തിരയിലെ വനവാസം തുടരുമെന്ന് മഞ്ജു വാര്യര്‍

Posted By:
Subscribe to Filmibeat Malayalam
Manju Warrier
വെള്ളിത്തിരിയിലെ വനവാസത്തിനറുതി വരുത്താന്‍ തീരുമാനിച്ചിട്ടില്ലെന്ന് മലയാളത്തിന്റെ പ്രിയതാരം മഞ്ജു വാര്യര്‍. നൃത്തരംഗത്തു തുടരുന്ന കാര്യത്തിലും തീരുമാനമെടുത്തിട്ടില്ലെന്നു മഞ്ജു പറഞ്ഞു. ഗുരുവായൂരില്‍ നവരാത്രി നൃത്തോത്സവത്തില്‍ നൃത്താവതരണത്തിനുശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മഞ്ജു വാര്യര്‍.

വിവാഹശേഷം നൃത്തപരിശീലനം തുടര്‍ന്നപ്പോള്‍ തീരുമാനിച്ചതാണ് ഗുരുവായൂരില്‍ അരങ്ങേറണമെന്ന്. അത് തന്നെ സ്‌നേഹിക്കുന്ന ആയിരങ്ങളുടെ മുന്നില്‍ നിറവേറ്റാനായതില്‍ സന്തോഷമുണ്ടെന്നും മഞ്ജു പറഞ്ഞു. മലയാളികള്‍ക്ക് തന്നോടുള്ള സ്‌നേഹം നിലനില്‍ക്കുന്നു എന്നറിയുന്നതില്‍ സന്തോഷമുണ്ട്.

അടുത്ത വര്‍ഷവും നവരാത്രി നൃത്തോത്സവത്തിന് ദേവസ്വം ചെയര്‍മാന്‍ ക്ഷണിച്ചപ്പോള്‍ അത് അന്നത്തെ സാഹചര്യമനുസരിച്ച് തീരുമാനിക്കാമെന്നായിരുന്നു മറുപടി.

ഗുരുവായൂര്‍ മേല്‍പത്തൂര്‍ ഓഡിറ്റോറിയം അടുത്തൊന്നും കാണാത്ത ആസ്വാദക വൃന്ദത്തെ സാക്ഷിയാക്കിയായിരുന്നു മലയാളിയുടെ പ്രിയ താരത്തിന്റെതിരിച്ചു വരവ്. ഗുരുപവനപുരിക്ക് അഴകായി, നിറവായ് കൃഷ്ണലീലകളാടി മഞ്ജു അരങ്ങ് നിറഞ്ഞപ്പോള്‍ പ്രിയ താരത്തിന്റെതിരിച്ചു വരവിന് സാക്ഷിയാകാനെത്തിയ ആയിരങ്ങളുടെ മനംനിറഞ്ഞു.

നാലാം ക്ലാസില്‍ ചിലങ്കയണിഞ്ഞ മഞ്ജു നടിയായതിന് ശേഷവും നൃത്തത്തെ കൈവിട്ടിരുന്നില്ല. ഒടുവില്‍ വിവാഹശേഷം എല്ലാത്തിനോടും വിടപറഞ്ഞ് വീട്ടമ്മയായി ഒതുങ്ങിക്കൂടിയ താരം ഏഴാംക്ലാസിലെത്തിയ മകളുടെ നൃത്തപഠനം കണ്ടാണ് വീണ്ടും ചിലങ്കയണിഞ്ഞത്. എന്നാല്‍ നടനവേദിയിലേക്കുള്ള തിരിച്ചുവരവിലൂടെ സിനിമയിലേക്കും ഈ കലാകാരി തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നവരെ നിരാശപ്പെടുത്തിയാണ് മഞ്ജു തന്റെ തീരുമാനം വെളിപ്പെടുത്തിയത്.

English summary
setting her fans, former Malayalam film actress Manju Warrier clarified on Wednesday that she does not intend to come back to film industry

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam