»   » മഞ്ജുവിന്‍റെ പുസ്തകം 'സല്ലാപം'പ്രകാശനം ചെയ്തു

മഞ്ജുവിന്‍റെ പുസ്തകം 'സല്ലാപം'പ്രകാശനം ചെയ്തു

Posted By:
Subscribe to Filmibeat Malayalam

തിരുവനന്തപുരം: നടി മഞ്ജുവാര്യരുടെ സിനിമാജീവിതവും ഓര്‍മ്മകളും പങ്കിടുന്ന 'സല്ലാപം' ഓര്‍മ്മപുസ്തകം തിരുവനന്തപുരത്ത് പ്രകാശനം ചെയ്തു. കനകക്കുന്നില്‍ ഡിസി ബുക്‌സ് നടത്തുന്ന പതിനെട്ടാമത് അന്താരാഷ്ട്ര പുസ്തകമേളയോട് അനുബന്ധിച്ചാണ് പുസ്തക പ്രകാശനം നടത്തിയത്. തിരുവിതാംകൂര്‍ രാജകുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മീഭായ് സംവിധായകന്‍ സിബി മലയിലിന് പുസ്‌കതം നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി പുസ്തകം പരിചയപ്പെടുത്തി.

മൂന്ന് വര്‍ഷത്തെ സിനിമാ അനുഭവത്തിന് അപ്പുറം തനിയ്ക്ക് കാര്യമായ അനുഭവ സമ്പത്തില്ലെന്നും മനസ്സില്‍ സൂക്ഷിച്ച ചില ഓര്‍മ്മകളുടെ പങ്കുവയ്ക്കലാണ് പുസ്തകമെന്നും മഞ്ജുവാര്യര്‍ പറഞ്ഞു.

Manju Warrier

മഞ്ജുവിന്റെ ഓര്‍മ്മപുസ്തകം താന്‍ വായിച്ചിട്ടില്ലെന്നും എന്നാല്‍ പുസ്‌കതം മികച്ചതായിരിയ്ക്കുമെന്ന് ഉറപ്പുണ്ടെന്നും അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മീഭായ് പറഞ്ഞു. വളരെ ചുരുങ്ങിയെ കാലം കൊണ്ട് തന്നെ മലയാള സിനിമയുടെ ഭാഗമായി തീര്‍ന്ന നടിയാണ് മഞ്ജുവെന്ന് സംവിധായകന്‍ സിബിമലയില്‍ പറഞ്ഞു. മൂന്ന് വര്‍ഷങ്ങള്‍, അഭിനയിച്ചത് 20 സിനമകളില്‍ എന്നിട്ടും മഞ്ജുവിനെ ഇന്നും മലയാളികള്‍ ഓര്‍മ്മിയ്ക്കുന്നു. തന്റെ മൂന്ന് ചിത്രങ്ങളില്‍ അവര്‍ അഭിനയിച്ചിട്ടുണ്ടെന്നും സിബി മലയില്‍ പറഞ്ഞു.

ഇച്ഛാശക്തിയുള്ള നടിയാണ് മഞ്ജുവെന്നും തന്നെ അത്ഭുതപ്പെടുത്തിയ നായികമാരില്‍ ഒരാളാണവരെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. പുസ്തത്തിന് അവതാരിക എഴുതിതും ഭാഗ്യലക്ഷ്മി പറഞ്ഞു. മഞ്ജുവിന്റെ തീരുമാനങ്ങളില്‍ അതിശയിപ്പിച്ചിട്ടുണ്ടെന്നും മുന്‍നിരനായികയായിരിയ്ക്കുമ്പോള്‍ തന്നെയാണ് അവര്‍ സിനിമയോട് വിടപറഞ്ഞതെന്നും 14 വര്‍ഷങ്ങള്‍ക്ക് ശേഷം മടങ്ങിവരാനരുങ്ങുകയാണെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

English summary
Aswathi Tirunal Gowri Lakshmi Bai, member of the ruling family of erstwhile Travancore, handed over the first copy of the book to film director Sibi Malayil.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X