»   » 'ഒരു പൂവിരിയുംപോലെ' മഞ്ജുവിന്റെ ജീവിതകഥ

'ഒരു പൂവിരിയുംപോലെ' മഞ്ജുവിന്റെ ജീവിതകഥ

Posted By:
Subscribe to Filmibeat Malayalam

മഞ്ജു വാര്യര്‍ സിനമയിലേക്ക് മടങ്ങിയെത്തുമെന്ന ചര്‍ച്ചകള്‍ ചൂട് പിടിച്ചുവരുമ്പോള്‍ ജീവിതാനുഭവങ്ങളുമായി ഈ നടി വായനക്കാരുടെ മുന്നിലെത്തുന്നു. ആത്മകഥാപരമായ അനുഭവങ്ങളെ കുറിച്ച് മഞ്ജു ജീവിത കഥയെഴുതുന്നു. മഞ്ജുവിന്റെ ജിവിതകഥ ഗൃഹലക്ഷ്മിയുടെ ആഗസ്റ്റ് ലക്കം മുതല്‍ 'ഒരു പൂവിരിയും പോലെ' എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച് തുടങ്ങും.

എന്റെ ജീവിതത്തില്‍ എല്ലാം യാദൃശ്ചികമാണ്. നൃത്തത്തില്‍ വന്നതും പിന്നീട് പരസ്യത്തില്‍ അഭിനയിച്ചതും. ഇപ്പോള്‍ ജീവിതകഥ എഴുതാന്‍ തീരുമാനിച്ചതും അങ്ങനെയാണെന്ന് എഴുത്തുകാരിയാവുന്നതിനെ കുറിച്ച് മഞ്ജു പ്രതികരിച്ചു. മൂന്ന് വര്‍ഷം കൊണ്ട് 20 സിനിമകളില്‍ വേഷമിട്ട മഞ്ജുവിന്റെ തിരിച്ചുവരവിനെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

Manju Warrier

പത്രം എന്ന ചിത്രത്തിലൂടെ അഭിനയ ജീവിതത്തില്‍ നിന്ന് മടങ്ങിപ്പോയ മഞ്ജു കഴിഞ്ഞ വര്‍ഷം ഒക്ടബറില്‍ നൃത്തവേദിയിലൂടെ വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത് പ്രതീക്ഷയായിരുന്നു. ഇതിനിടയില്‍ മലയാളത്തിലെ പ്രമുഖ സംവിധായകര്‍ കഥയുമായി സമീപിച്ചെങ്കിലും എല്ലാറ്റിനും മഞ്ജു മൗനം പാലിക്കുകയായിരിന്നു. നൃത്തത്തില്‍ തന്നെ സജീവമായി കൊണ്ടരിക്കുമ്പോഴാണ് അമിതാബ് ബച്ചനൊപ്പം കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ പരസ്യ ചിത്രത്തിലഭിനയിച്ചത്.

ഇതോടെ ഓണ്‍ലൈനില്‍ മഞ്ജുവാണിപ്പോള്‍ താരം. പ്രിയപ്പെട്ട നടിയുടെ തിരിച്ചുവരവിന് സ്വാഗതമാശംസിക്കാനുള്ള തിരക്കിലാണ് മലയാളികള്‍. മലയാളത്തിലെ സൂപ്പര്‍ താരങ്ങളായ മോഹന്‍ ലാലിനെക്കാളും മമ്മൂട്ടിയെക്കാളും കൂടുതല്‍ ആളുകളാണ് മഞ്ജുവിന്റെ പേജിനെകുറിച്ച് പരമാര്‍ശിച്ചിരിക്കുന്നത്. അതുകൊണ്ട് മഞ്ജുവിന്റെ ജീവിത കഥയറിയാനും വായനക്കാര്‍ കുറയില്ലെന്ന് തന്നെ പ്രതീക്ഷിക്കാം.

English summary
Manju Warrier writing biography in grihalakshmi malayalam magazine 

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam