»   » മഞ്ജുവിന്റെ രണ്ടാമത്തെ പരസ്യം വരുന്നു

മഞ്ജുവിന്റെ രണ്ടാമത്തെ പരസ്യം വരുന്നു

Posted By:
Subscribe to Filmibeat Malayalam

പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷം മഞ്ജു വാര്യര്‍ വീണ്ടും വരിക്കാശേരി മനയുടെ മുറ്റത്ത്. മുമ്പ് ആറാംതമ്പുരാന്‍ എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു മഞ്ജു അവസാനമായി വരിക്കാശേരി മനയില്‍ ഷൂട്ടിങ്ങിനെത്തിയത്. കല്യാണ്‍ ജ്വല്ലറിയുടെ രണ്ടാമത്തെ പരസ്യത്തിന് വേണ്ടിയാണ് മഞ്ജു വീണ്ടും മനയുടെ മുറ്റത്തെത്തിയത്.

കല്യാണ്‍ ജ്വല്ലേഴ്‌സ് തിരുവനന്തപുരത്ത് പുതിയ ഷോറൂം തുടങ്ങുന്ന കാര്യം ബോളിവുഡ് താരം ഐശ്വര്യ റായിയെ ഫോണില്‍ വിളിച്ചറിയിക്കുന്ന രംഗമാണ് വരിക്കാശേരി മനയുടെ പശ്ചാത്തലത്തില്‍ ഷൂട്ട് ചെയ്തത്. തിങ്കളാഴ്ച കാലത്ത് പത്തുമണിയോടെയാണ് മഞ്ജുവും ചിത്രീകരണ സംഘവും വരിക്കാശേരി മനയിലെത്തിയത്. ഒരു ദിവസം കൊണ്ടുതന്നെ പരസ്യത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി.

Manju Warrier

മഞ്ജു അഭിനയിക്കുന്ന രണ്ടാമത്തെ കല്യാണ്‍ പരസ്യമായിരിക്കുമിത്. പരസ്യത്തിന്റെ ചില ഭാഗങ്ങള്‍ ചേലക്കരയിലെ വാഴാലിക്കാവിലും ചിത്രീകരിച്ചിട്ടുണ്ട്. വിഎ ശ്രീകുമാര്‍ മേനോനാണ് ഈ പരസ്യചിത്രവും ഒരുക്കുന്നത്.

English summary
Actress Maju Warrier's second advertisement for Kallyan Jewellers getting ready.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam