»   » മാന്നാര്‍ മത്തായിയുടെ രണ്ടാം ഭാഗം തുടങ്ങുന്നു

മാന്നാര്‍ മത്തായിയുടെ രണ്ടാം ഭാഗം തുടങ്ങുന്നു

Posted By:
Subscribe to Filmibeat Malayalam

പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച മാന്നാര്‍ മത്തായി സ്പീക്കിങ് എന്ന ചിത്രത്തിന്റെ രണ്ടാംഭാഗത്തിന്റെ ചിത്രീകരണം ഒക്ടോബര്‍ 26ന് ശനിയാഴ്ച തുടങ്ങും. പാപ്പി അപ്പച്ചാ എന്ന ചിത്രമൊരുക്കിയ സംവിധായകന്‍ മമാസ് ആണ് മാന്നാര്‍ മത്തായിയ്ക്ക് രണ്ടാം ഭാഗമൊരുക്കുന്നത്.

ഈ ചിത്രത്തിലും ഇന്നസെന്റ്, സായികുമാര്‍, മുകേഷ്, വിജയരാഘവന്‍, ജനാര്‍ദ്ദനന്‍ എന്നിവരുണ്ടാകുമെന്നും ഒപ്പും ചില പുതുമുഖങ്ങളും ചിത്രത്തിലുണ്ടെന്നും മമാസ് പറയുന്നു.

Mannar Mathai Speaking

അപര്‍ണ ഗോപിനാഥ്, ബാസ്ലിം, ഷമ്മി തിലകന്‍, കലാഭവന്‍ മണി, ഷാജോണ്‍, കലാഭവന്‍ നിയാസ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സിബി തോട്ടുപുറം, ജോബി മുട്ടം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഉര്‍വ്വശി തിയേറ്റേഴ്‌സ് എന്ന നാടകക്കമ്പനി ഉടമയുടെയും തൊഴില്‍ രഹിതരായ ചെറുപ്പക്കാരുടെയും കഥയുമായി 1989ലാണ് റാംജി റാവു സ്പീക്കിങ് എന്ന ചിത്രം വന്നത്. പിന്നീട് ഇതിന്റെ രണ്ടാം ഭാഗമായി 1995ലാണ് മാന്നാര്‍ മത്തായി സ്പീക്കിങ് റിലീസ് ചെയ്തത്. രണ്ടു ചിത്രങ്ങളും വന്‍ വിജയങ്ങളായിരുന്നു. ഇതേ വിജയം മൂന്നാമത്തെ ചിത്രവും ആവര്‍ത്തിക്കുമെന്ന് പ്രതീക്ഷിയ്ക്കാം.

English summary
Mannar Mathai 2', to be directed by Mamas, the sequel to Mannaar Mathai Speaking', will start rolling on October 26.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X