»   » മത്തായിയിപ്പോള്‍ ഉര്‍വശി ട്രാവല്‍സ് ഉടമ !

മത്തായിയിപ്പോള്‍ ഉര്‍വശി ട്രാവല്‍സ് ഉടമ !

Posted By:
Subscribe to Filmibeat Malayalam

തിയേറ്ററുകളില്‍ ചിരിയുടെ മാലപ്പടക്കങ്ങള്‍ പൊട്ടിയ്ക്കാന്‍ മാന്നാര്‍ മത്തായിയും കൂട്ടരും വീണ്ടും ഒരുങ്ങുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞുള്ള വരവില്‍ മാന്നാര്‍ മത്തായി ട്രാവല്‍സ് ബിസിനസുകാരനാണ്. ഉര്‍വശി ട്രാവല്‍സ് എന്ന സ്ഥാപനത്തിന്റെ പങ്കാളികളായി മത്തായിയ്‌ക്കൊപ്പം ഗോപാലകൃഷ്ണനും ബാലകൃഷ്ണനുമുണ്ട്.

മാന്നാര്‍ മത്തായി സ്പീക്കിങ് എന്ന എക്കാലത്തെയും ഹിറ്റ് ചിത്രത്തിന്റെ അടുത്ത ഭാഗത്തിന്റെ ചിത്രീകരണം തുടങ്ങി. യുവസംവിധായകനായ മമാസ് ആണ് ചിത്രമൊരുക്കുന്നത്. റാംജിറാവു സ്പീക്കിങ്ങിലും, മാന്നാര്‍ മത്തായി സ്പീക്കിങ്ങിലുമുള്ള ഏതാണ്ട് എല്ലാ താരങ്ങളെയും ഒപ്പു പുതിയ ചില കഥാപാത്രങ്ങളെയും ഉള്‍പ്പെടുത്തിക്കൊണ്ടാണ് മമാസ് പുതിയ ചിത്രമൊരുക്കുന്നത്.

Mannar Mathai Speaking

ഈ ചിത്രത്തില്‍ ആദ്യ ചിത്രത്തിലെ വില്ലനായിരുന്ന റാംജി റാവു ദൈവത്തെ തിരിച്ചറിഞ്ഞുകഴിഞ്ഞ യാളാണ്. ജയില്‍ വാസത്തിനിടയിലാണ് റാംജി റാവുവിന് മനംമാറ്റമുണ്ടാകുന്നതും അയാള്‍ ദൈവപാതയില്‍ സഞ്ചരിക്കാന്‍ തുടങ്ങുന്നതും. പതിവുപോലെ അഴിച്ചാല്‍ തീരാത്ത കുടുക്കുകളും ഉര്‍വശി ട്രാവല്‍സുമായി മത്തായിച്ചേട്ടനും ഗോപാലകൃഷ്ണനും ബാലകൃഷ്ണനും.

മഹേന്ദ്രവര്‍മ്മയും, ഗര്‍വാസീസ് ആശാനുമടക്കം പഴയകഥാപാത്രങ്ങളെല്ലാം ചിത്രത്തില്‍ തിരിച്ചെത്തുന്നുണ്ട്. പുതുമുഖമായ അപര്‍ണ ഗോപിനാഥാണ് ചിത്രത്തില്‍ നായികയാവുന്നത്. ബിജു മേനോനും ജനാര്‍ദ്ദനനുമെല്ലാം ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. കഥയും തിരക്കഥയും മമ്മാസിന്റേതാണ്. സിബിതോട്ടുപുറവുംജോബിമുണ്ടമറ്റവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.മൂന്നുഗാനങ്ങളാണുള്ളത്.

English summary
Sequel if Mannar Mathai Speaking started rolling with the old cast, young director Mamas, directing the sequel of this super hit movie
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam