»   » പൃഥ്വിരാജ് വീണ്ടും ബോളിവുഡിലേക്ക്... നായിക തപ്‌സി പന്നു.. കൂടെ അക്ഷയ് കുമാര്‍

പൃഥ്വിരാജ് വീണ്ടും ബോളിവുഡിലേക്ക്... നായിക തപ്‌സി പന്നു.. കൂടെ അക്ഷയ് കുമാര്‍

Written By:
Subscribe to Filmibeat Malayalam

2015 ല്‍ റിലീസ് ചെയ്ത ബേബി എന്ന ബോളിവുഡ് ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നു. കേന്ദ്ര നായികയായി തപ്‌സി പന്നു തന്നെ എത്തുന്ന ചിത്രത്തില്‍ മലയാളത്തിന്റെ യങ് സൂപ്പര്‍സ്റ്റാര്‍ പൃഥ്വിരാജും ഉണ്ടാകും.

അക്ഷയ് കുമാര്‍, ഡാനി, റാണ ദഗുപതി തുടങ്ങിയവരെ കേന്ദ്ര കഥാപാത്രങ്ങളാക്കിയാണ് നീരജ് പാണ്ഡേ ബേബി എന്ന ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്തത്. ചിത്രം മികച്ച വിജയം നേടി.

 prithviraj-taapsee

മീര എന്ന പേരിലാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നത്. പ്രിയ സൂര്യവംശി എന്ന കേന്ദ്ര നായികയായി തപ്‌സി പന്നൂ എത്തുന്നു. ആദ്യഭാഗത്ത് അവതരിപ്പിച്ച പ്രിയയുടെ തുടര്‍ച്ചയാണ് ഈ ചിത്രത്തിലും

പൃഥ്വിരാജിനൊപ്പം ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായി മനോജ് ബാജ്‌പേയും എത്തും. അതിഥി വേഷത്തില്‍ ആദ്യ ചിത്രത്തിലെ നായകന്‍ അക്ഷയ് കുമാറും ഉണ്ടാവും. ഒരു ആക്ഷന്‍ ത്രില്ലര്‍ ചിത്രമായിരിക്കും മീര.

2012 ല്‍ റിലീസ് ചെയ്ത അയ്യ എന്ന ചിത്രത്തിലൂടെയാണ് പൃഥ്വി ബോളിവുഡില്‍ എത്തിയത്. പിന്നീട് 2013 ല്‍ ഔറംഗ്‌സേബ് എന്ന ചിത്രത്തിലും അഭിനയിച്ചു.

English summary
The makers of the Prequel of Baby starring Taapsee Pannu in the lead role, have apparently roped in Manoj Bajpayee and Prithviraj for important roles in the movie.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam