»   » അന്ന് മുന്നിലിരുന്ന് കരഞ്ഞവനാണ് ദേശീയ അവാര്‍ഡും വാങ്ങി നില്‍ക്കുന്നതെന്ന് മനോജ് കെ ജയന്‍ ,ആരാ ആള്‍

അന്ന് മുന്നിലിരുന്ന് കരഞ്ഞവനാണ് ദേശീയ അവാര്‍ഡും വാങ്ങി നില്‍ക്കുന്നതെന്ന് മനോജ് കെ ജയന്‍ ,ആരാ ആള്‍

Posted By: Nihara
Subscribe to Filmibeat Malayalam

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് മനോജ് കെ ജയന്‍. സര്‍ഗത്തിലെ കുട്ടന്‍ തമ്പുരാനായി മികച്ച അഭിനയമായിരുന്നു താരം കാഴ്ച വെച്ചത്. പിന്നീടങ്ങോട്ട് നിരവധി അവിസ്മരണീയമായ പല കഥാപാത്രങ്ങളും ഈ താരത്തിലൂടെ നമുക്ക് ലഭിച്ചു. ഒന്നിനൊന്ന് മികച്ച കഥാപാത്രങ്ങളുമായി സിനിമയില്‍ മുന്നേറിക്കൊണ്ടിരിക്കുകയാണ് മനോജ് കെ ജയന്‍. അഭിനതോവിനും അപ്പുറത്ത് മികച്ച ഗായകന്‍ കൂടിയാണ് മനോജ് കെ ജയന്‍.

ഹാസ്യ കഥാപാത്രത്തിലൂടെ സ്വഭാവ നടനായി മാറിയതാണ് സുരാജ് വെഞ്ഞാറമൂട്. തുടക്കത്തില്‍ പ്രേക്ഷകരെ ചിരിപ്പിച്ചിരുന്ന താരം പിന്നീട് കരയിപ്പിക്കുകയും ചെയ്തു. സുരാജും മനോജ് കെ ജയനും ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്ന സിനിമയുടെ സെറ്റിലെ അനുഭവത്തെക്കുറിച്ചാണ് താരം പങ്കുവെച്ചിട്ടുള്ളത്. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ക്യാമറയ്ക്ക് മുന്നിലല്ല പിന്നില്‍ നിന്ന് കരയുന്നു

അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത രാജമാണിക്യത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ നടന്ന കാര്യത്തെക്കുറിച്ചാണ് മനോജ് കെ ജയന്‍ വിവരിക്കുന്നത്. 2005 ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം ബോക്‌സോഫീസില്‍ വന്‍വിജയമായിരുന്നു സമ്മാനിച്ചത്. മമ്മൂട്ടിയുട സംസാര ശൈലി തന്നെയായിരുന്നു ചിത്രത്തിന്റെ പ്രധാന സവിശേഷത.

മമ്മൂട്ടിയെ ഭാഷ പഠിപ്പിക്കേണ്ട ചുമതല

രാജമാണിക്യം സിനിമയില്‍ മമ്മൂട്ടിക്ക് വേണ്ടി തിരുവനന്തപുരം സംസാര ശൈലിയും വോയ്‌സ് മോഡുലേഷനും ശരിയാക്കുന്നതിനായിരുന്നു സുരാജിനെ ഉപയോഗിച്ചത്. സുരാജാവട്ടെ തന്നെ ഏല്‍പ്പിച്ച ജോലി വളരെ മനോഹരമായി ചെയ്തു തീര്‍ക്കുകയും ചെയ്തുവെന്ന് പ്രേക്ഷകര്‍ ഒന്നടങ്കം സമ്മതിക്കുന്ന കാര്യമാണ്.

കരയുന്നത് കണ്ടപ്പോള്‍ അടുത്ത് വിളിച്ചു

താരങ്ങളെല്ലാം ക്യാമറയ്ക്ക് മുന്നില്‍ തകര്‍ത്തഭിനയിക്കുന്നതിനിടയിലാണ് ഒരാള്‍ ആകെ പരിഭ്രാന്തനായി സങ്കടപ്പെട്ടിരിക്കുന്നത് കണ്ടത്. കാര്യം തിരക്കിയപ്പോഴാണ് അയാളുടെ വിഷമത്തിന് പിന്നിലെ കാരണം മനസ്സിലായത്.

നേരത്തെ പോകാന്‍ കഴിഞ്ഞില്ല

വിഷമിച്ചിരിക്കുന്നതിനിടയില്‍ കാര്യം തിരക്കിയപ്പോഴാണ് അയാള്‍ സംഭവം മനോജ് കെ ജയനോട് വിവരിച്ചത്. മിമിക്രി കലാകാരനായിരുന്ന അയാള്‍ക്ക് അന്ന് പരിപാടിക്ക് പോവേണ്ടതുണ്ടായിരുന്നു. നേരത്തെ വിടാമെന്ന് അറിയിച്ചിരുന്നുവെങ്കിലും വിട്ടില്ല ഇതോര്‍ത്തായിരുന്നു അയാള്‍ ടെന്‍ഷനടിച്ചത്.

അന്ന് കരഞ്ഞ ആ നടന്‍ ആരായിരുന്നു

അന്ന് കരഞ്ഞിരുന്ന ആ കലാകാരന്‍ സുരാജ് വെഞ്ഞാറമൂടായിരുന്നു. 2014 ല്‍ പേരറിയാത്തവര്‍ എന്ന സിനിമയിലൂടെയാണ് സുരാജിന് ദേശീയ പുരസ്‌കാരം ലഭിച്ചത്. ഒരു പരിപാടിക്ക് പോകാന്‍ കഴിയാതെ സങ്കടപ്പെട്ടിരുന്ന മിമിക്രി കലാകാരനില്‍ നിന്നും ദേശീയ അവാര്‍ഡ് ജേതാവായി മാറിയതിനെക്കുറിച്ച് ടിവി പരിപാടിയിലൂടെയാണ് മനോജ് കെ ജയന്‍ പങ്കുവെച്ചത്.

ഹാസ്യത്തില്‍ നിന്നും തുടങ്ങി

ഹാസ്യ താരമായി സിനമയില്‍ അരങ്ങേറിയ സുരാജ് വളരെ പെട്ടെന്നാണ് പ്രേക്ഷക മനസ്സില്‍ ഇടം നേടിയത്. തമാശയില്‍ നിന്നും മാറി സ്വഭാവ നടനായപ്പോളും വന്‍സ്വീകരണമാണ് താരത്തിന് ലഭിച്ചത്. പേരറിയാത്തവരിലൂടെ ദേശീയ പുരസകാരവും താരത്തെ തേടിയെത്തി.

English summary
Manoj K Jayan is talking about Suraj Venjaramoodu.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam