»   » തിലകന്റെ അവസാന ചിത്രം തിയറ്ററുകളിലേക്ക്

തിലകന്റെ അവസാന ചിത്രം തിയറ്ററുകളിലേക്ക്

Posted By:
Subscribe to Filmibeat Malayalam
Ardhanari
അന്തരിച്ച നടന്‍ തിലകന്‍ അവസാനമായി അഭിനയിച്ച ചിത്രം അര്‍ദ്ധനാരി തിയറ്ററുകളില്‍. ഏറെ നാളുകള്‍ക്ക് ശേഷം മനോജ് കെ ജയന്‍ കരുത്തുറ്റൊരു കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്ന ചിത്രം കൂടിയാണിത്. അനന്തഭദ്രത്തിലെ ദിഗംബരനുശേഷം ഏറെ വെല്ലുവിളിയോടൊണ് മനോജ് ഈ അര്‍ദ്ധനാരിയിലെ കഥാപാത്രം ഏറ്റെടുത്തത്. ചിത്രത്തില്‍ ഒരു ഹിജഡയുടെ വേഷത്തിലാണ് മനോജ് അഭിനയിച്ചിരിയ്ക്കുന്നത്.

പുരുഷനായി ജനിക്കുകയും സ്ത്രീയായി ജീവിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നവരുടെ കഥയാണ് അര്‍ദ്ധനാരി. മനോജ് കെ ജയനും മഹാലക്ഷ്മിയുമാണ് പ്രധാനകഥാപാത്രത്തില്‍ എത്തുന്നത്. മഹാലക്ഷ്മിയാണ് നായിക. സ്ത്രീയുടെ സാമീപ്യത്തില്‍ പുരുഷനായി മാറുകയും പുരുഷന്റെ സാമീപ്യത്തില്‍ സ്ത്രീയായി മാറുകയും ചെയ്യുന്ന കോത്തിയുടെ കഥാപാത്രമാണ് ചിത്രത്തില്‍ മനോജ് കെ. ജയനുള്ളത്. മഹാലക്ഷ്മിയും ഹിജഡയുടെ വേഷത്തിലാണെത്തുന്നത്.

മഞ്ജുളന്‍ എന്ന ശക്തമായ കഥാപാത്രത്തേയാണ് മനോജ്.കെ.ജയന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. നാട്ടുകാരുടെയും വീട്ടുകാരുടെയും പരിഹാസവും അപമാനവും സഹിക്കവയ്യാതെ മഞ്ജുളന്‍ നാടുവിടുകയും തന്നെപ്പോലുള്ളവര്‍ താമസിക്കുന്ന തെങ്കാശിയില്‍ എത്തിച്ചേരുന്നതോടെയാണ് കഥ വികസിക്കുന്നത്. തെങ്കാശിയില്‍ ഹിജഡകളുടെ തലവനായാണ് തിലകന്‍ ഇതില്‍ വേഷമിടുന്നത്.

തിലകന് പുറമെ നെടുമുടി വേണു, മണിയന്‍പിള്ള രാജു, സായികുമാര്‍, ആശ ശരത്ത്, മഹാലക്ഷ്മി തുടങ്ങിയവരും പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കും.

ചിത്രം തെങ്കാശിയിലും തിരുവനന്തപുരത്തുമായാണ് പൂര്‍ത്തിയായിരിക്കുന്നത്. ഡോ. സന്തോഷ് സൗപര്‍ണികയാണ് സംവിധാനം നിര്‍വഹിച്ചിരിയ്ക്കുന്ന അര്‍ദ്ധനാരിയുടെ നിര്‍മാതാവ് പ്രമുഖ ഗായകനായ എം.ജി. ശ്രീകുമാറാണ്. എം.ടി. വാസുദേവന്‍നായര്‍, രാജീവ് ആലുങ്കല്‍, പഴയിടം സോമന്‍ എന്നിവരുടെ വരികള്‍ക്കു സംഗീതം നല്കിയിരിക്കുന്നത് എം.ജി. ശ്രീകുമാര്‍ തന്നെയാണ്. എം.ജി. സൗണ്ട്‌സ് ആന്‍ഡ് ഫ്രെയിംസിന്റെ ബാനറിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam