»   » മലയാള സിനിമയിലെ നായികാ നിരയിലേക്ക് നടന്നു കയറുന്ന അടുത്ത താരപുത്രി ഇതാ...

മലയാള സിനിമയിലെ നായികാ നിരയിലേക്ക് നടന്നു കയറുന്ന അടുത്ത താരപുത്രി ഇതാ...

Posted By: Rohini
Subscribe to Filmibeat Malayalam

അച്ഛന്റെയും അമ്മയുടെയും പാരമ്പര്യം പിന്തുടര്‍ന്ന് പുത്രന്മാരും പുത്രികളുമെല്ലാം സിനിമയില്‍ എത്തുന്നത് ഇപ്പോള്‍ സര്‍വ്വ സാധാരണമാണ്. മലയാളത്തില്‍തന്നെ അങ്ങനെ ഒരുപാട് പുതിയ തലമുറക്കാരുണ്ട്. അക്കൂട്ടത്തില്‍ ഒരു പക്ഷെ ഇനി ഒരു നായികയെ കൂടെ ഉള്‍പ്പെടുത്തിയേക്കാം. മനോജ് കെ ജയന്റെയും ഉര്‍വശിയുടെയും മകള്‍ കുഞ്ഞാറ്റ എന്ന തേജസ്വിനി.

വനിത കവര്‍ ഷൂട്ട് വീഡിയോ കണ്ട ശേഷം കാഴ്ചക്കരുടെ അഭിപ്രായം അതാണ്. മനോജ് കെ ജയനും ഭാര്യ ആശയ്ക്കും മകന്‍ അമൃതിനൊപ്പമൊണ് കുഞ്ഞാറ്റ ഫോട്ടോഷൂട്ടില്‍ പങ്കെടുതത്ത്.

 kunjatta

ഇനി അധികം വൈകാതെ തേജസ്വിനിയെ സിനിമയില്‍ കാണാം. അച്ഛനും അമ്മയും അമ്മയുടെ സഹോദരങ്ങളുമെല്ലാം സിനിമയില്‍ പയറ്റി തെളിഞ്ഞവരാണ്. തീര്‍ച്ചയായും സിനിമയുടെ വാതില്‍ തേജസ്വിനിയ്ക്ക് മുന്നിലും തുറന്ന് വച്ചിട്ടുണ്ട്. കല്‍പനയുടെ മകള്‍ ശ്രീമയി അഭിയിക്കാനുള്ള താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഇതുവരെ തേജസ്വിനി അത്തരമൊരു ആഗ്രഹം അറിയിച്ചിട്ടുല്ല.

ബാംഗ്ലൂര്‍ ക്രൈസ്റ്റ് കോളേജില്‍ ബിഎ മീഡിയ ആന്റ് കമ്യൂണിക്കേഷന് ചേരാനിരിക്കുകയാണ് തേജസ്വിനി. തീര്‍ച്ചയായും ലക്ഷ്യം സിനിമ തന്നെ. പ്ലസ് ടുവിന് 85.2 ശതമാനം മാര്‍ക്കോടെയാണ് താരപുത്രി ജയിച്ചത്.

English summary
Manoj K Jayan and Family photo shoot for Vanitha

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam