twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹന്‍ലാല്‍ സംസാരിക്കുമ്പോള്‍ കൂവി വിളിച്ചു; സഹികെട്ട നടന്‍ തെറിവിളിച്ചു

    By Aswini
    |

    സംഭവം അല്പം പഴയതാണ്. പഴയത് എന്ന് പറയുമ്പോള്‍ മനോജ് കെ ജയന്‍ കോളേജില്‍ പഠിക്കുന്ന കാലത്തോളം പഴയത്. അന്ന് മനോജ് കെ ജയന്‍ നടനല്ല. എല്ലാവരെയും പോലെ മോഹന്‍ലാലിനെ ആരാധിക്കുന്ന വെറുമൊരു വിദ്യാര്‍ത്ഥി. നാനയുടെ മോഹനം ലാസ്യം മനോഹരം എന്ന പക്തിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ മനോജ് കെ ജയന്‍ ആ പഴയ അനുഭവ കഥയുടെ കെട്ടഴിച്ചു.

    <strong>Also Read: എന്റെ വലുപ്പമല്ല, അത് ലാലേട്ടന്റെ മഹത്വമാണ്; മനോജ് കെ ജയന്‍ പറയുന്നു</strong>Also Read: എന്റെ വലുപ്പമല്ല, അത് ലാലേട്ടന്റെ മഹത്വമാണ്; മനോജ് കെ ജയന്‍ പറയുന്നു

    ഞാനന്ന് നാട്ടകം ഗവണ്‍മെന്റ് കോളേജിലാണ് പഠിക്കുന്നത്. തൊട്ടടുത്ത ബസേലിയോസ് കോളേജിലെ ആര്‍ട്‌സ് ക്ലബ്ബ് ഉദ്ഘാടനത്തിന് ലാലേട്ടന്‍ എത്തുന്നുണ്ടെന്നറിഞ്ഞ് ഏറെ ക്ലേശപ്പെട്ട് ഞാനും ആ സദസ്സില്‍ കയറിക്കൂടി. പക്ഷേ എന്നെ നിരാശപ്പെടുത്തുന്നതും ദുഃഖിപ്പിക്കുന്നതുമായിരുന്നു അന്നത്തെ അവിടുത്തെ അന്തരീക്ഷം.

    ലാലേട്ടന്‍ ഓരോ വാക്കുകള്‍ പറയുമ്പോഴും കുട്ടികള്‍ നിര്‍ത്താതെ കൂവുകയായിരുന്നു. അത് അദ്ദേഹത്തോടുള്ള ഇഷ്ടക്കേട് കൊണ്ടല്ലെന്ന് അവിടുത്തെ രാഷ്ട്രീയം അറിയാവുന്ന എനിക്ക് നല്ല നിശ്ചയമുണ്ടായിരുന്നു. ലാലേട്ടനെ അവിടെ കൊണ്ടുവന്നതിലുള്ള പ്രതിഷേധം മറുരാഷ്ട്രീയ ചേരിക്കാര്‍ പ്രകടിപ്പിച്ചത് കൂക്കി വിളിച്ചുകൊണ്ടായിരുന്നു. അതിനെതിരെ ലാലേട്ടന്‍ ശക്തമായി പ്രതികരിച്ചിരുന്നെങ്കിലെന്ന് ഞാന്‍ ആഗ്രഹിച്ചുപോയി.

    പക്ഷേ അദ്ദേഹം എന്തോ അധികം സംസാരിക്കാന്‍ നിന്നില്ല. പെട്ടെന്ന് അവിടെനിന്ന് ഇറങ്ങി. ചീത്തവിളികളുമായി വിദ്യാര്‍ത്ഥിക്കൂട്ടം അദ്ദേഹത്തിന് പിറകെ പാഞ്ഞു. ഇത്തവണ ലാലേട്ടനും വിട്ടുകൊടുത്തില്ല. നല്ല പച്ച തെറിയഭിഷേകം കൊണ്ടവരെ നേരിട്ടു. പിന്നെ ക്ഷോഭത്തോടെ കാറില്‍ കയറിപോവുകയും ചെയ്തു. ആ ഹീറോയിസം കണ്ട് എന്റെയും മനസ്സ് നിറഞ്ഞു- മനോജ് കെ ജയന്‍ പറഞ്ഞു.

    മോഹന്‍ലാലിനൊപ്പമുള്ള ആദ്യത്തെ സിനിമാനുഭവത്തെ കുറിച്ചും മറ്റും മനോജ് കെ ജയന്‍ സംസാരിക്കുന്നു, തുടര്‍ന്ന് വായിക്കൂ...

    ആദ്യമായി അഭിനയിച്ച അനുഭവം

    മോഹന്‍ലാല്‍ സംസാരിക്കുമ്പോള്‍ കൂവി വിളിച്ചു; സഹികെട്ട നടന്‍ തെറിവിളിച്ചു

    സിനിമയില്‍ അഭിനയിച്ചു തുടങ്ങി വര്‍ഷങ്ങള്‍ കഴിഞ്ഞു. 2001 ലാണ് ലാലേട്ടനൊപ്പം ഒരു സിനിമ ചെയ്യാന്‍ അവസരം കിട്ടിയത്. രഞ്ജിത്തിന്‍രെ രാവണപ്രഭു. സെറ്റില്‍ ജോയിന്‍ ചെയ്ത ദിവസം തന്നെ ലാലേട്ടനൊപ്പമുള്ള കോമ്പിനേഷന്‍ സീനായിരുന്നു. എന്നെ കണ്ടപ്പോള്‍ ലാലേട്ടന്‍ ചോദിച്ചു. 'മോനെ, നമ്മള്‍ ഇതിനുമുമ്പ് സിനിമ ചെയ്തിട്ടില്ല അല്ലേ?' അതേ എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ എന്തുകൊണ്ട് ഇത്രയും നാളും അത് സംഭവിച്ചില്ല എന്ന അത്ഭുതത്തോടെ അദ്ദേഹം എന്നെ ചേര്‍ത്തുനിര്‍ത്തി ആശ്ലേഷിച്ചു.

    സെറ്റിലെ ഒരു അനുഭവം

    മോഹന്‍ലാല്‍ സംസാരിക്കുമ്പോള്‍ കൂവി വിളിച്ചു; സഹികെട്ട നടന്‍ തെറിവിളിച്ചു

    ദ്രാസിലെ വിജയാസ്റ്റുഡിയോയില്‍ ആയിരുന്നു ഷൂട്ടിങ്. ഒരു ഫൈറ്റ് സീനാണ് എടുത്തുകൊണ്ടിരുന്നത്. ഞാനും ലാലേട്ടനുമായിട്ടുള്ള ഫൈറ്റല്ല. മറ്റൊരാളെ ലാലേട്ടന്‍ അടിക്കുന്നത് ഞാന്‍ തടയാന്‍ ശ്രമിക്കുകയാണ്. ആ സമയം ഞാനെങ്ങനെയോ സ്ലിപ്പായി ഇടതുകൈ കുത്തി തറയില്‍ വീണു. തറ നിറയെ ഷുഗര്‍ ഗ്ലാസിന്റെ കഷ്ണങ്ങള്‍ നിരത്തിയിട്ടിട്ടുണ്ടായിരുന്നു. ആ വീഴ്ചയില്‍ ഗ്ലാസ് ചില്ലുകള്‍ എന്റെ കയ്യിലേക്ക് ആഴത്തില്‍ കുത്തിയിറങ്ങി. ഞാന്‍ വേദനകൊണ്ട് നിലവിളിച്ചു. പിന്നെ എന്നെ ആശുപത്രിയില്‍ എത്തിക്കുന്നതുവരെയുള്ള കാര്യങ്ങള്‍ മുന്നില്‍ നിന്ന് ചെയ്തത് ലാലേട്ടനായിരുന്നു.

    എന്നെ കാണാന്‍ വന്ന രംഗം

    മോഹന്‍ലാല്‍ സംസാരിക്കുമ്പോള്‍ കൂവി വിളിച്ചു; സഹികെട്ട നടന്‍ തെറിവിളിച്ചു

    വിജയാ ഹോസ്പിറ്റലിലായിരുന്നു എന്നെ അഡ്മിറ്റ് ചെയ്തത്. അടുത്തദിവസം ലാലേട്ടന്‍ എന്നെ കാണാന്‍ വന്നു. ഷൂട്ടിംഗ് കോസ്റ്റ്യൂമില്‍. 'അറിയാതെ, അറിയാതെ... എന്നു തുടങ്ങുന്ന ഗാനരംഗമാണ് അന്ന് ചിത്രീകരിച്ചുകൊണ്ടിരുന്നത്. ആ രാജാപ്പാര്‍ട്ട് വേഷത്തില്‍ ലാലേട്ടനെ കണ്ടപ്പോള്‍ കടുത്ത വേദനയിലും എന്റെയുള്ളില്‍ ചിരിപൊട്ടി. എന്റെ ക്ഷേമാന്വേഷണങ്ങള്‍ നടത്തുക മാത്രമല്ല ഹോസ്പിറ്റല്‍ ബില്ലടയ്ക്കാനുള്ള ഏര്‍പ്പാടുകളും ചെയ്തിട്ടാണ് അന്ന് അദ്ദേഹം മടങ്ങിയത്.

    അച്ഛന്റെ സപ്തതി

    മോഹന്‍ലാല്‍ സംസാരിക്കുമ്പോള്‍ കൂവി വിളിച്ചു; സഹികെട്ട നടന്‍ തെറിവിളിച്ചു

    കോകുലം കണ്ഡവെന്‍ഷന്‍ സെന്ററില്‍ അച്ഛന്റെ സപ്തതി ആഘോഷം നടക്കുകയായിരുന്നു. ഗുരുപൂജയാണ് അടുത്ത ചടങ്ങ്. അതിലേക്ക് വിശിഷ്ടാതിഥികളെ ഓരോരുത്തരെയായി ക്ഷണിച്ചുകൊണ്ടിരിക്കുകയാണ്. അക്കൂട്ടത്തില്‍ ലാലേട്ടനുമുണ്ടായിരുന്നു. ലാലേട്ടന്‍ എഴുന്നേറ്റപ്പോള്‍ ഞാനും ഒപ്പം എഴുന്നേറ്റു, അദ്ദേഹത്തിന് കൂട്ടായി. അച്ഛനെ പൊന്നാടയണിയിച്ച് അനുഗ്രഹം വാങ്ങുന്നതാണ് ചടങ്ങ്. വേദിയില്‍ വരിവരിയായി ആളുകള്‍ നില്‍ക്കുകയാണ്. ആ ക്യൂവില്‍ ലാലേട്ടനും നിന്നു. തൊട്ടുപിറകില്‍ ഞാനും. ഇടയ്ക്ക് അദ്ദേഹം എന്റെ നേരെ തല തിരിച്ചിട്ട് സ്വകാര്യമായി പറഞ്ഞു.'മോനെ ഞാനെത്ര ഭാഗ്യവാനാണ്. അച്ഛനെപ്പോലെ മഹാനായ ഒരു കലാകാരനെ പൊന്നാട ചാര്‍ത്താനും അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങാനും അവസരമുണ്ടായിരിക്കുകയാണല്ലോ.' എന്ന്

    കണ്ണു നിറഞ്ഞു പോയി

    മോഹന്‍ലാല്‍ സംസാരിക്കുമ്പോള്‍ കൂവി വിളിച്ചു; സഹികെട്ട നടന്‍ തെറിവിളിച്ചു

    ലാലേട്ടന്റെ ആ വാക്കുകള്‍ കേട്ടപ്പോള്‍ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു. അതൊരിക്കലും എന്റെ അച്ഛനെക്കുറിച്ച് നല്ല വാക്കുകള്‍ പറഞ്ഞതുകൊണ്ടല്ല. മറിച്ച് ഒരു കലാകാരന്‍ മറ്റൊരു കലാകാരനെ എങ്ങനെ ബഹുമാനിക്കുന്നുണ്ടെന്നറിഞ്ഞതിലാണ്. ലാലേട്ടന് വേണമെങ്കില്‍ ക്യൂ ഒന്നും നില്‍ക്കാതെ അച്ഛന്റെ അടുത്ത് എത്താമായിരുന്നു. അദ്ദേഹത്തെ കൊണ്ടുപോകാനായി അവിടെ ധാരാളം ആളുകളുമുണ്ടായിരുന്നു. പക്ഷേ അദ്ദേഹം അതിനൊന്നും തുനിഞ്ഞില്ല. പകരം തന്റെ ഊഴം വരുന്നതുവരെ കാത്തിരുന്നു. ഒടുവില്‍ അച്ഛനെ പൊന്നാടയണിയിച്ച്, അദ്ദേഹത്തിന്റെ കാല്‍തൊട്ട് വണങ്ങി അനുഗ്രഹം വാങ്ങിച്ചിട്ടാണ് മടങ്ങിയത്- മനോജ് കെ ജയന്‍ പറഞ്ഞു

    English summary
    Manoj K Jayan open up an old memory about Mohanlal
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X