»   » മോഹന്‍ലാല്‍ ചിത്രത്തിലെ മറ്റൊരു ഓഡിയോ കൂടി റിലീസ് ചെയ്തു! ഇത്തവണ ട്രോളിന് സാധ്യതയില്ല!!!

മോഹന്‍ലാല്‍ ചിത്രത്തിലെ മറ്റൊരു ഓഡിയോ കൂടി റിലീസ് ചെയ്തു! ഇത്തവണ ട്രോളിന് സാധ്യതയില്ല!!!

Posted By: Teresa John
Subscribe to Filmibeat Malayalam

മോഹന്‍ലാലിന്റെ വെളിപാടിന്റെ പുസ്തകം തിയറ്ററുകളിലേക്ക് ഓണത്തിന് പ്രദര്‍ശനത്തിനെത്തുകയാണ്. മോഹന്‍ലാല്‍ രണ്ട് വ്യത്യസ്ത ലുക്കിലെത്തുന്ന ചിത്രത്തിലെ ഓഡിയോ ഇന്ന് പുറത്തിറക്കിയിരിക്കുകയാണ്. മണ്‍പാതകളെ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്ത് വിട്ടിരിക്കുന്നത്. മോഹന്‍ലാല്‍ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലുടെയാണ് പങ്കുവെച്ചിരിക്കുന്നത്.

പുലിമുരുകനില്‍ പുലി വന്നത് പോലെ ഒടിയനിലുമുണ്ട് മൃഗങ്ങള്‍! പീറ്റര്‍ ഹെയിന്‍ പറയുന്നതിങ്ങനെ!!!

കഴിഞ്ഞ ദിവസം സിനിമയിലെ മറ്റൊരു ഓഡിയോ ഗാനം പുറത്തിറക്കിയിരുന്നു. 'എന്റേമ്മേടെ ജിമ്മിക്കി കമ്മല്‍' എന്ന് തുടങ്ങുന്ന ഗാനമായിരുന്നു ആദ്യം പുറത്ത് വിട്ടത്. പാട്ടിലെ വരികള്‍ ഹിറ്റായി മാറിയിരുന്നു. അതിനൊപ്പം ട്രോള്‍ മീഡിയയും പാട്ട് ഏറ്റെടുത്തിരുന്നു. അനില്‍ പനച്ചൂരാന്‍ വരികളെഴുതിയ ഗാനത്തിന് ഷാന്‍ റഹ്മാനാണ് സംഗീതം നല്‍കിയിരിക്കുന്നത്. വിനീത് ശ്രിനീവാസനും രഞ്ജിത് ഉണ്ണിയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ലാല്‍ ജോസും മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് വെളിപാടിന്റെ പുസ്തകം. കോളേജ് പശ്ചാതലത്തിലൊരുക്കുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ പ്രിന്‍സിപ്പാലിന്റെ വേഷത്തിലാണ് അഭിനയിക്കുന്നത്. ഓണത്തിന് പുള്ളിക്കാരന്‍ സ്റ്റാറാ എന്ന മമ്മുട്ടി ചിത്രവും വെളിപാടിന്റെ പുസ്തകവും തമ്മില്‍ മത്സരത്തിന് വേണ്ടിയാണ് തയ്യാറെടുക്കുന്നത്.

English summary
''Manpaathakale" Audio Song from the movie Velipadinte Pusthakam launched

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam