twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പുതുമയുടെ ആഘോഷം

    By Nirmal Balakrishnan
    |

    ചെറുചിത്രങ്ങളുടെ വന്‍ വിജയമായിരുന്നു 2013ലെ പ്രത്യേകത. സൂപ്പര്‍സ്റ്റാര്‍, ന്യൂജനറേഷന്‍ ചിത്രങ്ങള്‍ വന്‍ പരാജയമായപ്പോള്‍ അത്രയൊന്നും പ്രചാരണമില്ലാതെ വന്ന് സൂപ്പര്‍ഹിറ്റായ നിരവധി ചിത്രങ്ങള്‍ 2013ല്‍ മലയാള സിനിമയെ പ്രശസ്തമാക്കി.

    സനൂപ് സന്തോഷ് പ്രധാനവേഷത്തില്‍ അഭിനയിച്ച ഫിലിപ്‌സ് ആന്‍ഡ് ദ മങ്കിപെന്‍ എന്ന ചിത്രമാണ് ഇതില്‍ ഏറ്റവും എടുത്തുപറയേണ്ടത്. കൊച്ചുകുട്ടികള്‍ക്കു വേണ്ടിയുള്ളൊരു കഥ, വലിയവര്‍ വരെ ഏറ്റെടുത്തു എന്നതാണ് മങ്കിപെന്നിന്റെ പ്രത്യേകത. റോജിന്‍ ഫിലിപും ഷനില്‍ മുഹമ്മദും സംവിധാനം ചെയ്ത ചിത്രത്തില്‍ ജയസൂര്യയും മീരാനമ്പീശനുമായിരുന്നു പ്രധാനതാരങ്ങളെങ്കിലും റയാന്‍ ഫിലിപ് എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച സനൂപ് എന്ന കൊച്ചുബാലനാണ് 2013ലെ സൂപ്പര്‍സ്റ്റാര്‍. പുതുമുഖമാണെന്ന പരിചയക്കുറവൊന്നുമില്ലാതെയാണ് സനൂപ് അഭിനയിച്ചത്. സനുഷ എന്ന നായികയുടെ സഹോദരനാണ് സനൂപ്.

     Philips And The Monkey Pen, Neram

    കഥ തന്നെയായിരുന്നു ചിത്രത്തിന്റെ പ്രത്യേകത. ക്ലാസില്‍ മോശമായിരൊന്നു കുട്ടിയെ നല്ലവഴിയിലേക്ക്‌നയിക്കുന്നൊരു മാജിക് കഥയായിരുന്നു മങ്കിപെന്നില്‍.

    അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത നേരം എന്ന ചിത്രമാണ് ഇങ്ങന അപ്രതീക്ഷിത വിജയം നേടിയ മറ്റൊരുചിത്രം. ഒരു ദിവസത്തെ കഥയാണ് നേരത്തില്‍ പറയുന്നത്. മലയാളത്തിലും തമിഴിലും ഒരേസമയം ചെയ്ത ചിത്രത്തില്‍ നിവിന്‍ പോളിയും നസ്‌റിയ നസ്‌റിനുമാണ് പ്രധാന വേഷംചെയ്തിരിക്കുന്നത്. തീരെ പബ്ലിസിറ്റിയില്ലാതെ വന്ന ചിത്രത്തിന് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. കഥ പറയുന്ന രീതി തന്നെയാണ് ചി്ത്രത്തെ വ്യത്യ്‌സതമാക്കിയത്.

    രാധാകൃഷ്ണ മേനോന്റെ നോര്‍ത്ത് കാതം 24 എന്ന ഫഹദ് ഫാസില്‍ ചിത്രവും കഥ പറച്ചിലിന്റെ വ്യത്യസ്തതൊണ്ട് ശ്രദ്ധേയമായി. സ്വാതി റെഡ്ഡി, നെടുമുടി വേണു എന്നിവരാണ് ചിത്രത്തില്‍ അഭിനയിച്ച മറ്റു പ്രധാന താരങ്ങള്‍. ഒരു ദിവസത്തെ കഥ തന്നെയാണ് ഇതിലും പറയുന്നത്.

    ലിജോ ജോസ് പെല്ലിശേരിയുടെ ആമേന്‍ എന്ന ചിത്രവും വ്യത്യസ്തതകൊണ്ട് ശ്രദ്ധേയമായി. ഫഹദ് ഫാസില്‍, ഇന്ദ്രജിത്ത്, സ്വാതി റെഡ്ഡി എന്നവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. മാജിക് റിയലിസം എന്ന സങ്കേതത്തിലൂടെയാണ് ലിജോ ആമേന്‍ അവതരിപ്പിച്ചത്.

    രാജീവ ്‌രവിയുടെ അന്നയും റസൂലും കഥയുടെ പുതുമകൊണ്ട് വന്‍ വിജയമായി. ഫഹദും ആന്‍ഡ്രിയയുമായിരുന്നു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഈ വര്‍ഷത്തെ ആദ്യഹിറ്റ് ചിത്രമായിരുന്നു അന്നയും റസൂലും.

    അരുണ്‍ അരവിന്ദിന്റെ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് ആണ് വന്‍ വിജയം നേടിയ മറ്റൊരു ചിത്രം. മുരളി ഗോപിയും ഇന്ദ്രജിത്തുമായിരുന്നു പ്രധാന താരങ്ങള്‍. രാഷ്ട്രീയത്തിന്റെ മറ്റൊരു മുഖമായിരുന്നു ചിത്രത്തില്‍.

    English summary
    Many of new comers debut in Malayalam film industry in this year.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X