»   » ദിലീപിന്റെ നായികയായി തിളങ്ങി നിന്നിരുന്ന ആ താരം ഇപ്പോള്‍ എവിടെ? ചിത്രങ്ങള്‍ വൈറല്‍!

ദിലീപിന്റെ നായികയായി തിളങ്ങി നിന്നിരുന്ന ആ താരം ഇപ്പോള്‍ എവിടെ? ചിത്രങ്ങള്‍ വൈറല്‍!

Posted By: Nihara
Subscribe to Filmibeat Malayalam

ഒരുകാലത്ത് മലയാള സിനിമയില്‍ തിളങ്ങി നിന്നിരുന്ന നായികമാരിലൊരാളായിരുന്നു മന്യ. ജോക്കര്‍, കുഞ്ഞിക്കൂനന്‍ തുടങ്ങിയ ചിത്രങ്ങളില്‍ ദിലീപിന്റെ നായികയായി പ്രേക്ഷക മനസ്സില്‍ ഇടം പിടിച്ച നായികയുടെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.

വീഴ്ചയില്‍ നിന്നും പാഠമുള്‍ക്കൊണ്ട് മുന്നേറുന്ന രാമനുണ്ണി.. അന്തിമ വിജയം ആര്‍ക്കൊപ്പം?

ഓടി വന്ന് പൊട്ടിക്കരഞ്ഞ് സെറ്റിയില്‍ വീഴണം.. കരച്ചിലോടെ തുടങ്ങിയ മഞ്ജു വാര്യര്‍!

രാമലീല തിരിഞ്ഞ് കുത്തുന്നു.. വനിതാ സംഘടനയില്‍ മഞ്ജു വാര്യര്‍ക്കെതിരെ രഹസ്യ പടയൊരുക്കം! സംഘടന വിടുമോ?

മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും താരം വേഷമിട്ടിരുന്നു. അന്യഭാഷക്കാരിയായിട്ടു പോലും മികച്ച സ്വീകാര്യതയാണ് താരത്തിന് മലയാളി പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. ആ ചിത്രങ്ങള്‍ പുറത്തിറങ്ങി വര്‍ഷം കുറേയായെങ്കിലും ഇന്നും പ്രേക്ഷകര്‍ താരത്തെ ഓര്‍ത്തിരിക്കുന്നുണ്ട്. കുഞ്ഞിനോടൊപ്പമുള്ള മന്യയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ജോക്കറിലൂടെ മലയാളത്തിലേക്കെത്തി

ലോഹിതദാസ് സംവിധാനം ചെയ്ത ജോക്കറില്‍ ദിലീപിന്റെ നായികയായി അരങ്ങേറിയ താരമാണ് മന്യ. സര്‍ക്കസ് പശ്ചാത്തലത്തിലൊരുക്കിയ ചിത്രത്തില്‍ മികച്ച പ്രകടനമാണ് താരം കാഴ്ച വെച്ചത്.

മോഡലിങ്ങില്‍ നിന്നും സിനിമയിലേക്കെത്തി

മോഡലിങ്ങ് രംഗത്തു നിന്നാണ് മന്യ സിനിമയിലേക്കെത്തിയത്. പഠനത്തോടൊപ്പം തന്നെ മോഡലിങ്ങിലും സജീവമായിരുന്ന താരം കോയമ്പത്തൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംബിഎ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് സിനിമയില്‍ സജീവമായത്.

മന്യ അഭിനയിച്ച ചിത്രങ്ങള്‍

ജോക്കറിലൂടെയാണ് മന്യ നായികനിരയിലേക്ക് ഉയര്‍ന്നുവന്നത്. കുഞ്ഞിക്കൂനന്‍, വണ്‍മാന്‍ ഷോ, രാക്ഷസരാജാവ്, വക്കാലത്ത് നാരായണ്‍കുട്ടി, അപരിചിതന്‍, പറഞ്ഞു തീരാത്ത വിശേഷങ്ങള്‍, സ്വപ്‌നക്കൂട് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിരുന്നു.

സിനിമയോട് ബൈ പറഞ്ഞു

ഇടയ്ക്ക് വെച്ച് സിനിമയോട് ബൈ പറഞ്ഞ താരം വിവാഹവും കുടുംബ ജീവിതവുമൊക്കെയായി ആകെ തിരക്കിലാണ്. ഏറെ നാളത്തെ അന്വേഷണങ്ങള്‍ക്കൊടുവില്‍ താരത്തെ കണ്ടെത്തിയത് സോഷ്യല്‍ മീഡിയയിലൂടെയാണ്.

സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങള്‍ വൈറലാകുന്നു

കുടുംബസമേതമുള്ള മന്യയുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. 2008 ല്‍ സത്യ പട്ടേലിനെ വിവാഹം ചെയ്തതിന് ശേഷമാണ് മന്യ അഭിനയത്തോട് വിട പറഞ്ഞത്.

English summary
Manya's latest photos getting viral in social media.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam