»   » ദുല്‍ഖറിന്റെ സഹോദരന്‍, മെഗാസ്റ്റാറിന്‍റെ സഹോദര പുത്രന്‍ മക്ബൂല്‍ സല്‍മാന്‍ വിവാഹിതനാകുന്നു

ദുല്‍ഖറിന്റെ സഹോദരന്‍, മെഗാസ്റ്റാറിന്‍റെ സഹോദര പുത്രന്‍ മക്ബൂല്‍ സല്‍മാന്‍ വിവാഹിതനാകുന്നു

By: Nihara
Subscribe to Filmibeat Malayalam

മാര്‍ച്ച് മാസം പരീക്ഷാക്കാലം മാത്രമല്ല വിവാഹ സീസണ്‍ കൂടിയാണ്. മലയാള സിനിമയിലും ഇത് പ്രകടമാണ്. ഭാവനയാണ് ഇതിനു തുടക്കമിട്ടത്. അടുത്ത സുഹൃത്തായ നവീനുമായി വിവാഹ നിശ്ചയം നടത്തിയത് ഈയ്യിടെയാണ്. പിന്നീട് കിസ്മത്ത് നായിക ശ്രുതി മേനോന്‍, ധ്യാന്‍ ശ്രീനിവാസന്‍, ഡയമണ്ട് നെക്ലെയിസ് താരം ഗൗതമി നായര്‍ തുടങ്ങിയവരുടെ വിവാഹ വാര്‍ത്തയെക്കുറിച്ചും കേട്ടു. ഇപ്പോഴിതാ അക്കൂട്ടത്തിലേക്ക് ഒരാള്‍ കൂടി യുവതാരം മക്ബൂല്‍ സല്‍മാനാണ് വിവാഹ വാര്‍ത്ത പുറത്തുവിട്ടിട്ടുള്ളത്.

ദുല്‍ഖറിന്റെ സഹോദരനും മമ്മൂട്ടിയുടെ സഹോദര പുത്രനുമായ മക്ബൂല്‍ സല്‍മാന്‍ വിവാഹിതനാവുന്നു. മമ്മൂട്ടിയുടെ സഹോദരനായ ഇബ്രാഹിം കൂട്ടിയുടെ മകനാണ് മക്ബൂല്‍. കാസര്‍കോട് സ്വദേശിയും ്മസ്‌കറ്റില്‍ സ്ഥിരതാമസക്കാരിയുമായ അല്‍മാസാണ് വധു. ഏപ്രില്‍ ഒന്നിന് വൈകിട്ട് നെടുമ്പോശ്ശേരിയില്‍ വെച്ചാണ് നിക്കാഹ്.

ദുല്‍ഖറിന് പിന്നാലെ സിനിമയിലേക്ക്

ആസിഫ് അലി നായകനായെത്തിയ അസുരവിത്തിലൂടെയാണ് മക്ബൂല്‍ സിനിമയിലേക്കെത്തിയത്. സിനിമാ പാരമ്പര്യമുള്ള കുടുംബത്തില്‍ ജനിച്ചതിനാല്‍ത്തന്നെ ദുല്‍ഖനെ പിന്തുടര്‍ന്ന് മക്ബൂലും സിനിമയിലെത്തിയതില്‍ യാതൊരു അത്ഭുതവുമില്ല. മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ഇബ്രാഹിം കുട്ടി. ദൂരദര്‍ശന്‍ സീരിയലുകളിലും മറ്റുമായി നിരവധി വേഷത്തില്‍ രൂപത്തില്‍ ഭാവത്തില്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതമാണ് ആ മുഖം.

സിനിമാ പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നും സിനിമയിലേക്ക്

കലാപാരമ്പര്യമുള്ള കുടുംബത്തിലാണ് മക്ബൂല്‍ ജനിച്ചത്. പിതാവ് മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരം. പിതാവിന്റെ സഹോദരനാവട്ടെ ഇന്ത്യന്‍ സിനിമയിലെ തന്നെ മുന്‍നിര നായകരിലൊരാള്‍. യുവതലമുറയുടെ ഹരമായി മാറിയ ദുല്‍ഖറിന് പിന്നാലെയാണ് മക്ബൂല്‍ സല്‍മാനും സിനിമയിലേക്കെത്തിയത്.

കസബ ഏറെ ശ്രദ്ധിക്കപ്പെട്ടു

ആസിഫ് അലി നായകനായ അസുരവിത്തിലൂടെയാണ് മക്ബൂല്‍ സിനിമയിലേക്കെത്തിയത്. എന്നാല്‍ മമ്മൂട്ടി നായകനായി തകര്‍ത്തഭിനയിച്ച കസബയിലൂടെയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്.

മലയാളത്തിന് പുറമെ തമിഴിലും

മാറ്റിനി, ദൂരം തുടങ്ങിയ ചിത്രങ്ങളിലും മക്ബൂല്‍ വേഷമിട്ടിരുന്നു. ഉള്‍ കാതല്‍ ഇരുന്താല്‍ എന്ന തമിഴ് ചിത്രത്തിലാണ് താരം ഇപ്പോള്‍ അഭിനയിക്കുന്നത്.

English summary
Maqbool Salamaan's wedding date is fixed.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam