»   » മഖ്ബൂല്‍ സല്‍മാന്‍ രഹസ്യമായി കല്യാണം കഴിച്ചോ? ആരാണ് വധു? സത്യാവസ്ഥ ഇതാണ്

മഖ്ബൂല്‍ സല്‍മാന്‍ രഹസ്യമായി കല്യാണം കഴിച്ചോ? ആരാണ് വധു? സത്യാവസ്ഥ ഇതാണ്

Posted By: Sanviya
Subscribe to Filmibeat Malayalam

മമ്മൂട്ടിയുടെ സഹോദരപുത്രനും നടനുമായ മഖ്ബൂല്‍ സല്‍മാന്‍ വിവാഹിതനായതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഫേസ്ബുക്കിലൂടെയും വാട്‌സപിലൂടെയുമാണ് മഖ്ബൂല്‍ സല്‍മാന്‍ വിവാഹിതനായതായും വീട്ടില്‍ നടന്ന ചടങ്ങിന്റെ ചിത്രങ്ങളും പ്രചരിച്ചത്.

എന്നാല്‍ പ്രചരിക്കുന്ന വാര്‍ത്തയില്‍ സത്യമില്ലെന്ന് മഖ്ബൂല്‍ സല്‍മാന്‍. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മഖ്ബൂല്‍ സോഷ്യല്‍ മീഡിയയിലെ വ്യാജ പ്രചരണങ്ങളെ കുറിച്ച് പ്രതികരിച്ചത്. താന്‍ വിവാഹം കഴിക്കുമ്പോള്‍ അത് എല്ലാവരോടും പറഞ്ഞിട്ടാകുമെന്നും മക്ബൂല്‍ പറഞ്ഞു.

ഷെയര്‍ ചെയ്യരുത്

തന്റെ വിവാഹ ഫോട്ടോകള്‍ എന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വ്യാജ ചിത്രങ്ങള്‍ ഷെയര്‍ ചെയ്യുന്നത് അവസാനിപ്പിക്കണമെന്നും മഖ്ബൂല്‍ പറഞ്ഞു.

കസബയില്‍

നിതിന്‍ രഞ്ജി പണിക്കര്‍ സംവിധാനം ചെയ്ത കസബ എന്ന ചിത്രത്തിലാണ് മഖ്ബൂല്‍ ഒടുവില്‍ അഭിനയിച്ചത്. മമ്മൂട്ടി നായകനായി എത്തിയ ചിത്രം ബോക്‌സോഫീസില്‍ വന്‍ വിജയം നേടി.

പുതിയ ചിത്രങ്ങള്‍

ദൂരം, ലവ് സ്റ്റോറി എന്നീ ചിത്രങ്ങളാണ് മഖ്ബൂല്‍ അഭിനയിക്കുന്ന മറ്റ് ചിത്രങ്ങള്‍. ചിത്രങ്ങളുടെ ഷൂട്ടിങ് പുരോഗമിച്ച് വരികയാണ്.

സിനിമയിലേക്ക്

2012ല്‍ പുറത്തിറങ്ങിയ അസുര വിത്ത് എന്ന ചിത്രത്തിലൂടെയാണ് മഖ്ബൂല്‍ സിനിമയില്‍ എത്തുന്നത്. എകെ സാജനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മാറ്റിനി, പറയാന്‍ ബാക്കി വച്ചത് തുടങ്ങിയ ചിത്രങ്ങളെല്ലാം 2012ല്‍ പുറത്തിറങ്ങിയ മക്ബൂല്‍ സല്‍മാന്‍ ചിത്രങ്ങളാണ്.

ഫേസ്ബുക്ക് പോസ്റ്റ്

മഖ്ബൂല്‍ സല്‍മാന്റെ ഫേസ്ബുക്ക് പോസ്റ്റ്.

English summary
Maqbool Salman facebook post.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam