»   » മമ്മൂട്ടിയുടെ സഹോദരനായി മഖ്ബൂല്‍ സല്‍മാന്‍!!

മമ്മൂട്ടിയുടെ സഹോദരനായി മഖ്ബൂല്‍ സല്‍മാന്‍!!

Posted By:
Subscribe to Filmibeat Malayalam

മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും ഒന്നിച്ചഭിനയിക്കും ഒന്നിച്ചഭിനയിക്കും എന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാളുകുറച്ചായി. അങ്ങനെ ഒന്ന് ഇതുവരെ സംഭവിച്ചില്ല. ഇപ്പോള്‍ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ അത് സംഭവിയ്ക്കുമെന്ന് കേള്‍ക്കുന്നു.

മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും ഒന്നിക്കുമോ എന്തോ, പക്ഷെ മമ്മൂട്ടിയും മഖ്ബൂല്‍ സല്‍മാനും ഒന്നിക്കും. അതെ മമ്മൂട്ടിയുടെ സഹോദര പുത്രന്‍ മഖ്ബൂല്‍ സല്‍മാനും മമ്മൂട്ടിയും ഒന്നിച്ചഭിനയിക്കുന്നു.

mammootty-maqbool

സംവിധായകനും തിരക്കഥാകൃത്തും നടനുമായ രണ്‍ജി പണിക്കറുടെ മകന്‍ നിതിന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മഖ്ബൂലും മമ്മൂട്ടിയും ഒന്നിക്കുന്നത്. മമ്മൂട്ടിയുടെ സഹോദരനായിട്ടാണ് മഖ്ബൂല്‍ ചിത്രത്തിലെത്തുന്നത്.

മമ്മൂട്ടിയുടെ സഹോദരനും ടെലിവിഷന്‍ പരമ്പരകളിലൂടെ ശ്രദ്ധേയനുമായ ഇബ്രാഹിം കുട്ടിയുടെ മകനാണ് മഖ്ബൂല്‍. ഇതാദ്യമായാണ് മമ്മൂട്ടിയും മഖ്ബൂലും ഒന്നിച്ചഭിനയിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് ജനുവരിയില്‍ ആരംഭിയ്ക്കും

English summary
Maqbool Salman will play as Mammootty's Brother

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam