For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ടൊവിനോയുടെ ബ്രില്ല്യന്‍സ് ഏറ്റേ? അബ്രഹാമും കൂടെയും മിന്നിക്കുമ്പോള്‍ ഒപ്പമെത്താന്‍ മറഡോണയും!

  |
  മികച്ച അഭിപ്രായം നേടി മറഡോണ | filmibeat Malayalam

  2013 ല്‍ വില്ലനായി സിനിമയിലേക്കെത്തിയ ടൊവിനോ തോമസ് ഇന്ന് മലയാളത്തിലെ റോമാന്റിക് ഹീറോയാണ്. കഴിഞ്ഞ വര്‍ഷം തിയറ്ററുകളിലേക്കെത്തിയ മായാനദിയിലെ മാത്തനും ഈ വര്‍ഷത്തെ ആമിയിലെ കൃഷ്ണനെന്ന കഥാപാത്രവും ഏറെ ശ്രദ്ധേയമായിരുന്നു. പ്രണയരംഗങ്ങള്‍ അവതരിപ്പിക്കാന്‍ ടൊവിനോയ്ക്ക് പ്രത്യേക കഴിവുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്.

  ബിഗ് ബോസ് കൊടുത്ത പണി ആര്‍ക്കിട്ട് കിട്ടും! അര്‍ച്ചന, പേളി, ദിയ, ശ്രീനിഷ്, ബഷീര്‍, ഇതുപോലൊന്ന് ആദ്യം

  പ്രേക്ഷകര്‍ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ടൊവിനോ ചിത്രമാണ് തീവണ്ടി. ഓണത്തിന് ചിത്രത്തിന്റെ റിലീസ് ഉണ്ടാവുമെന്നാണ് സൂചന. ജൂലൈ 27 ന് തിയറ്ററുകളിലേക്ക് എത്തിയ മറഡോണയാണ് ടൊവിനോയുടെ ഏറ്റവും പുതിയ സിനിമ. മികച്ച അഭിപ്രായം നേടിയ ചിത്രം തിയറ്ററുകളില്‍ നല്ല പ്രകടനമാണ് കാഴ്ച വെക്കുന്നത്. സിനിമയുടെ ഏറ്റവും പുതിയ കളക്ഷന്‍ റിപ്പോര്‍ട്ട്.

   മറഡോണ

  മറഡോണ

  ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ വിഷ്ണു നാരായന്‍ സംവിധാനം ചെയ്ത ചിത്രമാണ് മറഡോണ. പുതുമുഖം ശരണ്യ നായരാണ് ടൊവിനോയുടെ നായികയായി മറഡോണയിലുള്ളത്. ചെമ്പന്‍ വിനോദ്, ഷാലു റഹീം, കിച്ചു ടെല്ലസ്, ജിന്‍സ് ഭാസ്‌കര്‍, ലിയോണ ലിഷോയി, ശ്രീജിത്ത് നായര്‍, പാര്‍ത്ഥവി എന്നിവരാണ് മറ്റ് താരങ്ങള്‍. മിനി സ്റ്റുഡിയോയുടെ ബാനറില്‍ എസ് വിനോദ് കുമാറാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ജൂലൈ 27 ന് തിയറ്ററുകളിലേക്കെത്തിയ ചിത്രം തുടക്കം മുതല്‍ മോശമില്ലാത്ത രീതിയില്‍ പ്രദര്‍ശനം നടത്തുകയാണ്.

  ബ്രില്ല്യന്‍സ്

  ബ്രില്ല്യന്‍സ്

  സംവിധായകനായ വിഷ്ണു നാരായണന്‍ പുതുമുഖമാണെങ്കിലും ദിലീഷ് പോത്തന്റെ അസോസിയേറ്റ് ആയി പ്രവര്‍ത്തിച്ചിരുന്നു. സ്‌ക്രിപ്റ്റ് എഴുതിയ കൃഷ്ണമൂര്‍ത്തി ആകട്ടെ ദിലീഷ് പോത്തനെ മാത്രമല്ല, ലിജോ ജോസ് പെല്ലിശേരിയെയും അസോസിയേറ്റ് ചെയ്തിട്ടുണ്ട്. ലിജോയുടെയും പോത്തേട്ടന്റെയും ബ്രില്ല്യന്‍സ് ഇരുവരും പ്രകടമാക്കിയെന്നാണ് സിനിമയെ കുറിച്ചുള്ള റിവ്യൂസില്‍ പറയുന്നത്. കേരളത്തിലെ എല്ലാ സെന്ററുകളില്‍ നിന്നും നല്ല പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. ഇത് കളക്ഷനില്‍ പ്രകടമായിട്ടുണ്ടോന്ന് നോക്കാം..

  മറഡോണയുടെ തുടക്കം

  മറഡോണയുടെ തുടക്കം

  സിനിമയില്‍ നിന്നും പുറത്ത് വന്ന ട്രെയിലര്‍ സിനിമയുടെ വിജയത്തെ സൂചിപ്പിച്ചിരുന്നു. ഒടുവില്‍ കേരളത്തില്‍ വന്‍വരവേല്‍പ്പോട് കൂടി മറഡോണ റിലീസിനെത്തുകയായിരുന്നു. സിനിമയിലെ ടൊവിനോയുടെ അഭിനയം പ്രശംസിക്കപ്പെട്ടിരുന്നു. തുടക്കത്തില്‍ കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ നിന്നും 11 ഷോ ആയിരുന്നു സിനിമയ്ക്ക് ലഭിച്ചിരുന്നത്. മറഡോണ റിലീസിനെത്തി ആദ്യ ആഴ്ച കഴിയുമ്പോള്‍ സിനിമയുടെ ബോക്‌സോഫീസ് കളക്ഷന്‍ റിപ്പോര്‍ട്ട് എങ്ങനെയാണെന്നുള്ളത് അറിയാനുള്ള കാത്തിരിപ്പിലായിരുന്നു പ്രേക്ഷകര്‍. ഫോറം കേരള പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ അക്കാര്യം വ്യക്തമായി കൊടുത്തിരിക്കുകയാണ്.

  ആദ്യദിനം

  ആദ്യദിനം

  കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ നല്ല സ്വീകരണമായിരുന്നു മറഡോണയ്ക്ക് ലഭിച്ചിരുന്നത്. പതിനൊന്ന് ഷോ ആയിരുന്നു റിലീസ് ദിവസം ലഭിച്ചിരുന്നത്. അതിനാല്‍ തന്നെ കളക്ഷനില്‍ വലിയൊരു തരംഗം സൃഷ്ടിക്കാന്‍ സിനിമയ്ക്ക് കഴിഞ്ഞിരുന്നില്ല. ഫോറം കേരളയുടെ റിപ്പോര്‍ട്ട് പ്രകാരം 1,87 ലക്ഷമായിരുന്നു ആദ്യദിനം മറഡോണ കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ നിന്നും നേടിയിരുന്നത്.

   രണ്ടാംദിനം

  രണ്ടാംദിനം

  തൊട്ടടുത്ത ദിവസം സിനിമയുടെ കാര്യത്തില്‍ നേരിയ പുരോഗതി വന്നിരുന്നു. രണ്ടാം ദിനം ഒരു ഷോ മാത്രമായിരുന്നു കൂടുതല്‍ കിട്ടിയിരുന്നത്. എന്നാല്‍ പരിമിതികള്‍ക്കുള്ളില്‍ നിന്നും 2.73 ലക്ഷം രൂപ സ്വന്തമാക്കാന്‍ മറഡോണയ്ക്ക് കഴിഞ്ഞിരുന്നു. പ്രദര്‍ശനങ്ങളുടെ എണ്ണം വര്‍ദ്ധിക്കുന്നതിനനുസരിച്ച് കളക്ഷനില്‍ മാറ്റമുണ്ടാക്കാന്‍ സിനിമയ്ക്ക് കഴിഞ്ഞിരുന്നു. മൂന്നാം ദിവസത്തെ കാര്യം കുറച്ച് കൂടി വ്യത്യസ്തമായിരുന്നു.

  മൂന്നാം ദിവസം

  മൂന്നാം ദിവസം

  ആദ്യ മൂന്ന് ദിവസങ്ങളിലും തിയറ്ററുകളില്‍ നിന്നും നല്ല അഭിപ്രായം നേടാന്‍ മറഡോണയ്ക്ക് കഴിഞ്ഞിരുന്നു. മൂന്നാം ദിവസം കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ നിന്നും 12 ഷോ യില്‍ നിന്നും 3.08 ലക്ഷമായിരുന്നു നേടിയത്. ഇതോടെ മൂന്ന് ദിവസങ്ങള്‍ കൊണ്ട് 7.6 ലക്ഷമെന്ന കളക്ഷനിലെത്താനാണ് സിനിമയ്ക്ക് കഴിഞ്ഞിരിക്കുന്നത്. വരും ദിവസങ്ങളില്‍ സിനിമയുടെ പ്രദര്‍ശനം കൂടുമോ എന്ന കാര്യത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നുമില്ല.

   മറ്റ് സിനിമകള്‍

  മറ്റ് സിനിമകള്‍

  മറഡോണയുടെ തുടക്കം പതുക്കെ ആയിരുന്നു. ജൂലൈ പതിനാലിന് തിയറ്ററുകളിലേക്കെത്തിയ പൃഥ്വിരാജിന്റെ കൂടെ കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ നിന്നും ഒരു കോടിയിലേക്കെത്താനുള്ള തയ്യാറെടുപ്പിലാണ്. ആദ്യദിനം 7 ലക്ഷത്തിനുടത്തായിരുന്നു സിനിമയ്ക്ക് ലഭിച്ചിരുന്നത്. എന്നാല്‍ അത്രയുമൊരു പ്രകടനം നടത്താന്‍ മറഡോണയ്ക്ക് കഴിഞ്ഞിരുന്നില്ല. മോഹന്‍ലാലിന്റെ നീരാളി റിലീസ് ദിവസം ആറ് ലക്ഷത്തിന് മുകളില്‍ കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ നിന്നും നേടിയിരുന്നു. എന്നാല്‍ പതിനാല് ദിവസം കൊണ്ട് മള്‍ട്ടിപ്ലെക്‌സിലെ പ്രദര്‍ശനം നീരാളി അവസാനിപ്പിച്ചിരുന്നു.

   റെക്കോര്‍ഡുമായി അബ്രഹം

  റെക്കോര്‍ഡുമായി അബ്രഹം

  മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ അബ്രഹാമിന്റെ സന്തതികള്‍ ഹിറ്റായി പ്രദര്‍ശനം തുടരുകയാണ്. ജൂണ്‍ പതിനാറിനായിരുന്നു സിനിമയുടെ റിലീസ്. മള്‍ട്ടിപ്ലെക്‌സില്‍ നിന്നും ഒരു കോടി മറികടന്ന സിനിമ അമേരിക്ക, യുഎഇ/ജിസിസി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും കേരളത്തിന് പുറത്ത് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങൡലും ഗംഭീര പ്രകടനമാണ് നടത്തുന്നത്. മോഹന്‍ലാലിന്റെ പുലിമുരുകന് ശേഷം കേരളത്തില്‍ നിന്നും ഏറ്റവുമധികം കളക്ഷന്‍ നേടുന്ന ചിത്രമായി അബ്രഹാമിന്റെ സന്തതികള്‍ മാറിയെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ട കണക്കില്‍ പറയുന്നത്.

  English summary
  Maradona Box Office: It saw an upward momentum on its first weekend!
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X