»   » മോഡലിംഗ് രംഗത്തുള്ളവരേക്കുറിച്ച് അങ്ങനെ പറഞ്ഞിട്ടില്ല, വിശദീകരണവുമായി മെറീന മൈക്കിള്‍...

മോഡലിംഗ് രംഗത്തുള്ളവരേക്കുറിച്ച് അങ്ങനെ പറഞ്ഞിട്ടില്ല, വിശദീകരണവുമായി മെറീന മൈക്കിള്‍...

Posted By: Karthi
Subscribe to Filmibeat Malayalam

മോഡലിംഗ് രംഗത്ത് നിന്നും സിനിമയിലെത്തിയ താരമാണ് മെറീന മൈക്കിള്‍. വിനീത് ശ്രീനിവാസന്‍ ചിത്രം എബിയില്‍ നായികയായി എത്തിയ മെറീന ഹാപ്പിംഗ് വെഡ്ഡിംഗ്, ചങ്ക്‌സ് എന്നീ ചിത്രങ്ങളിലൂലെ പ്രേക്ഷക പ്രീതി നേടി.

കുടുംബ പ്രേക്ഷകരുടെ വില്ലത്തി, ഇനി പ്രേക്ഷകരെ കുടുകുടെ ചിരിപ്പിക്കും ഷാഫി ചിത്രത്തിലൂടെ...

പറവ പറന്നുയരുന്നു... അഞ്ച് ദിവസം കൊണ്ട് കേരളത്തില്‍ നിന്നും നേടിയ കോടികള്‍ എത്രയെന്നോ?

ഇപ്പോഴിതാ മോഡല്‍ രംഗത്തുള്ളവരേക്കുറിച്ച് മെറീന മൈക്കിള്‍ വെളിപ്പെടുത്തിയത് എന്ന തരത്തില്‍ ഓണ്‍ലൈനില്‍ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് വിശദീകരണവുമായി എത്തിയിരിക്കുതയാണ് താരം. ഫേസ്ബുക്ക് ലൈവിലൂടെയാണ് മെറീന ഇക്കാര്യം വിശദീകരിക്കുന്നത്.

മോശമായി സംസാരിച്ചിട്ടില്ല

താന്‍ മോഡലിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികളേക്കുറിച്ച് മോശമായി സംസാരിച്ചു എന്ന തരത്തില്‍ ഓണ്‍ലൈന്‍ മീഡിയയിലൂടെ വാര്‍ത്തകള്‍ പ്രചരിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് താന്‍ ഫേസ്ബുക്ക് ലൈവില്‍ വന്നതെന്ന് മെറീന. താന്‍ അത്തരത്തില്‍ പറഞ്ഞിട്ടില്ലെന്നും താരം പറഞ്ഞു.

ആര്‍ക്കും അഭിമുഖം നല്‍കിയിട്ടില്ല

മോഡിലിംഗ് രംഗത്തേക്കുറിച്ച് താന്‍ ആര്‍ക്കും അഭിമുഖം നല്‍കിയിട്ടില്ല. മോഡലിംഗുമായി ബന്ധപ്പെട്ട് പോലീസ് കേസായി മാറിയ ഒരു സംഭവം ഉണ്ടായതിന് ശേഷം താന്‍ ആകെ അഭിമുഖം നല്‍കിയത് ഗൃഹലക്ഷ്മിക്ക് മാത്രമാണ്. അതുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ് ഓണ്‍ലൈനില്‍ വന്നതെന്നും മെറീന പറയുന്നു.

കൃത്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലഭിച്ചു

താനും മോഡലിംഗ് രംഗത്ത് നിന്നും എത്തിയ വ്യക്തിയാണ്. തനിക്ക് ഈ രംഗത്ത് കൃത്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് ചില കാര്യങ്ങളില്‍ നിന്ന് താന്‍ രക്ഷപെട്ടിട്ടുണ്ട്. തനിക്ക് കൃത്യമായ ഗ്രൂമിംഗ് ലഭിച്ചിട്ടുണ്ട്. ഡാലുവാണ് തന്നെ ഗ്രൂം ചെയ്തത്. ഇക്കാര്യങ്ങളാണ് ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞതെന്നും മെറീന പറഞ്ഞു.

ആരേക്കുറിച്ചും മോശം പറഞ്ഞിട്ടില്ല

മോഡലിംഗ് രംഗത്ത് ഒരുപാട് നല്ല കുട്ടികള്‍ കൊച്ചിയിലും കേരളത്തിലങ്ങോളം ഇങ്ങോളം പ്രവര്‍ത്തിക്കുന്നുണ്ട്. നല്ല കുടുംബത്തില്‍ പിറന്ന കുട്ടികളാണിവര്‍. ഇവരേക്കുറിച്ച് ആരേക്കുറിച്ചും താന്‍ ഒന്നും മോശമായി പറഞ്ഞിട്ടില്ലെന്നും മെറീന.

പറഞ്ഞത് ഇങ്ങനെ

ഡാലുവാണ് മെറീനയെ ഗ്രൂം ചെയ്തത്. മോഡലിംഗില്‍ അടിസ്ഥാന പരമായ ചിലകാര്യങ്ങളുണ്ട്. അത് പഠിച്ച് വരുന്നതാണ് എപ്പോഴും നല്ലത്. ഒന്നും അറിയാതെ ഒരു ജോലിക്ക് കയറണ്ട എന്ന രീതിയിലാണ് താന്‍ അഭിമുഖത്തില്‍ സംസാരിച്ചതെന്നും മെറീന പറയുന്നു.

മെറീന ക്ഷമ ചോദിച്ചു

താന്‍ പറയാത്ത ഒരു കാര്യം തന്റെ പേരില്‍ പുറത്ത് വരുമ്പോള്‍ താനുമായി അടുത്ത് നില്‍ക്കുന്നവരെ അത് വേദനിപ്പിക്കും. അതിനേക്കുറിച്ച് തനിക്ക് വിചാരമുണ്ട്. അതുകൊണ്ട് താന്നെ താന്‍ പറഞ്ഞ കാര്യങ്ങള്‍ അല്ലെങ്കിലും ഇത് വായിച്ചിട്ട് ആര്‍ക്കെങ്കിലും വിഷമുണ്ടായെങ്കില്‍ ക്ഷമ ചോദിക്കുന്നതായും മെറീന പറഞ്ഞു.

അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്

ഇത് ആരാണ് ഇത്തരത്തില്‍ എഴുതിയത് എന്ന കാര്യം താന്‍ അന്വേഷിച്ചുകൊണ്ടിരിക്കുയാണ്. ഗൃഹലക്ഷ്മി ഇങ്ങനെ ചെയ്തിട്ടില്ലെന്ന് അറിയിച്ചു. താന്‍ പറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങളെല്ലാം ഇക്കാര്യം മാറ്റി എഴുതിക്കൊണ്ടിരിക്കുകയാണ്. ആരാണ് ഇത് എഴുതിയത് എന്ന് കണ്ട് പിടിച്ച് ബാക്കിയുള്ള കാര്യങ്ങള്‍ ചെയ്‌തോളാമെന്നും മെറീന പറഞ്ഞു.

തനിക്ക് അങ്ങനെ സംഭവിച്ചിട്ടില്ല

മോഡിലിംഗ് രംഗത്ത് വന്നിട്ട് തനിക്ക് ഇതുവരെ യാതൊരു പ്രശ്‌നങ്ങളും ഉണ്ടായിട്ടില്ല. ഉണ്ടാകാന്‍ സാധ്യതയുള്ള പ്രശ്‌നത്തില്‍ നിന്നും താന്‍ രക്ഷപെട്ടെന്നും അതിനേക്കുറിച്ച് നേരത്തെ ചര്‍ച്ച ചെയ്തതാണെന്നും മെറീന പറഞ്ഞു. തനിക്കൊപ്പം ജോലി ചെയ്യുന്നവരോട് ആത്മാര്‍ത്ഥമായി ക്ഷമ പറഞ്ഞാണ് മെറീനയുടെ ഫേസ്ബുക്ക് ലൈവ് അവസാനിപ്പിക്കുന്നത്.

വാര്‍ത്ത വന്നത് ഇങ്ങനെ

മോഡലിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് എല്ലാം നഷ്ടപ്പെട്ടുവെന്നും. അവരെ ചൂഷണം ചെയ്യുകയാണെന്നും അവര്‍ പാര്‍ട്ടികള്‍ മദ്യപിച്ച് ആണ്‍കുട്ടികള്‍ക്കൊപ്പം പങ്കെടുക്കുന്നത് താന്‍ കണ്ടിട്ടുണ്ട്. അവര്‍ക്ക് മദ്യവും പുരുഷന്റെ ചൂടും ഇല്ലാതെ പറ്റാതായിരിക്കുന്നു എന്നും മെറീന വെളിപ്പെടുത്തി എന്നാണ് വാര്‍ത്ത പ്രചരിച്ചത്.

ഫേസ്ബുക്ക് ലൈവ്

മെറീന മൈക്കിളിന്റെ ഫേസ്ബുക്ക് ലൈവ്.

English summary
Mareena Michael about the fake news appeared in online news about online field.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam