»   » ടൈറ്റാനിക്കിനെ പ്രണയിക്കുന്ന മരിയ ഹാന്‍സ്

ടൈറ്റാനിക്കിനെ പ്രണയിക്കുന്ന മരിയ ഹാന്‍സ്

Posted By:
Subscribe to Filmibeat Malayalam

ടൈറ്റാനിക് എന്ന ചിത്രത്തില്‍ ആകൃഷ്ടയായി അതുപോലെ ജീവിതം പ്ലാന്‍ചെയ്യുന്ന പെണ്‍കുട്ടിയുടെ കഥയാണ് മരിയ ഹാന്‍സിന്റെ സ്വപ്‌നങ്ങള്‍. അന്‍വര്‍ മജീദ് കഥയെഴുതി സംവിധാനനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് വേമ്പനാട് കായലില്‍ പുരോഗമിക്കുകയാണ്.

ടൈറ്റാനികിന്റെ ആരാധികയായ മരിയ തന്റെ കാമുകനായ ഷാഹിദ് സുല്‍ത്താനെ, ടൈറ്റാനിക്കിലെ നായകന്‍ ജാക്കായി സങ്കല്‍പ്പിക്കുന്നു.

Titanic

ഈ ബന്ധം വീട്ടുകാര്‍ അംഗീകരിക്കില്ലെന്ന് വന്നതോടെ നിരാശയിലായ മരിയ ടൈറ്റാനിക് തകര്‍ന്ന് നായകനും നായികയും മരിയ്ക്കുന്നത് സ്വപ്‌നം കാണുന്നു.

പിന്നീട് ഈ സ്വപ്‌നം സഫലീകരിക്കാനായി മരിയ ശ്രം നടത്തുകയാണ്. വേമ്പനാട്ടുകായലില്‍ ഹൗസ് ബോട്ടില്‍ യാത്ര ചെയ്യുമ്പോള്‍ ബോട്ട് ബോംബു വച്ച ്തകര്‍ത്ത് മരിയ്ക്കുകയെന്നതായിരുന്നു മരിയ ഇതിനായി കണ്ടെത്തിയ പോംവഴി.

കായല്‍ യാത്രക്കായി മരിയ ഫേസ്ബുക്കില്‍ നിന്നും പതിനാല് പേരെ കണ്ടെത്തുകയും ചെയ്യുന്നു തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളാണ് ചിത്രത്തെ മുന്നോട്ടുനയിയ്ക്കുന്നത്.

പൂര്‍ണമായും ഹൗസ് ബോട്ടില്‍ വച്ചാണ് ഈ ചിത്രം ഷൂട്ട് ചെയ്യുന്നത്. കുമരകത്തും വേമ്പനാട്ടു കായലിലുമായിട്ടാണ് ചിത്രീകരണം നടക്കുന്നത്.

ഷെബി സൗതത്ത്, സയാ, സുഹൈബ് ഷെറീഫ്, അന്‍വര്‍ മജീദ്, അരുണ്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ വേഷമിടുന്നു. അമീഷാ പ്രൊഡക്ഷന്‍സിനുവേണ്ടി അരുണ്‍ ഗോപിനാഥാണ് ചിത്രം നിര്‍മ്മിക്കുന്നു.

English summary
A new film Maria Hansinte Swapnangal, based on a girls love to the hollywood movie Titanic, is under filiming in Alappuzha.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam