»   » ജഗതി ശ്രീകുമാറിന് മര്‍മ്മ ചികിത്സ

ജഗതി ശ്രീകുമാറിന് മര്‍മ്മ ചികിത്സ

Posted By:
Subscribe to Filmibeat Malayalam

റോഡപകടത്തില്‍ മാരകമായി പരുക്കേറ്റ് ചികിത്സയില്‍ക്കഴിയുന്ന ജഗതി ശ്രീകുമാറിന് മര്‍മ്മ ചികിത്സ തുടങ്ങി. ഇപ്പോള്‍ സുഖം പ്രാപിച്ചുവരുന്ന ജഗതിയുടെ എല്ലാ അവയവങ്ങളുടെയും പ്രവര്‍ത്തനം മര്‍മ്മ ചികിത്സയിലൂടെ മെച്ചപ്പെടുത്താനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. മര്‍മ്മചികിത്സാ രംഗത്ത് പേരെടുത്ത സെബാസ്റ്റ്യനാണ് ജഗതിയെ ചികിത്സിയ്ക്കുന്നത്. കേന്ദ്രമന്ത്രിമാരുള്‍പ്പെടെയുള്ളവരെ ചികിത്സിച്ച് പേരെടുത്തയാളാണ് സെബാസ്റ്റ്യന്‍.

ചികിത്സയുടെ ഭാഗമായി എമു പക്ഷിയുടെ മുട്ട ജഗതിയുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ തുടങ്ങിയിട്ടുണ്ട്. ഇതിനായി മേന്മയേറിയ എമുമുട്ടകള്‍ ഓസ്‌ത്രേലിയയില്‍ നിന്നും നേരിട്ട് എത്തിക്കുകയാണെന്നാണ് സൂചന.

Jagathy Sreekumar

ആരോഗ്യകാര്യത്തില്‍ കാര്യമായ പുരോഗതിയുണ്ടെങ്കിലും ജഗതിയ്ക്ക് പൂര്‍ണചലനശേഷിയും സംസാരശേഷിയും തിരിച്ചുകിട്ടിയിട്ടില്ല. കുറച്ചുനാളുകള്‍ക്ക് മുമ്പ് പ്രിയദര്‍ശന്റെ ഗീതാജ്ഞലിയുടെ ഷൂട്ടിങ് സെറ്റില്‍ ജഗതിയെ കൊണ്ടുവന്നിരുന്നു. മോഹന്‍ലാലും പ്രിയനും മുന്‍കയ്യെടുത്താണ് ജഗതിയെ വീണ്ടും ഷൂട്ടിങ് ബഹളങ്ങള്‍ക്കിടയിലേയ്ക്ക് എത്തിച്ചിരുന്നത്.

English summary
Sebastian an expert in Marma Chikitsa has taken up thee task to trying to bring Jagathy Sreekumar back to normal health.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam