»   » സന്തോഷിക്കാന്‍ എന്തിനാണ് വിവാഹം? മൈഥിലി

സന്തോഷിക്കാന്‍ എന്തിനാണ് വിവാഹം? മൈഥിലി

Posted By:
Subscribe to Filmibeat Malayalam

മലയാളത്തിലെ യുവനടിമാരെല്ലാം വിവാഹത്തിന്റെ വക്കിലാണ്. പലരും വിവാഹിതരായി, ചിലരെല്ലാം ഉടന്‍ വിവാഹമുണ്ടാകുമെന്ന് പ്രഖ്യാപിച്ചും കഴിഞ്ഞു. എന്നാല്‍ ഇക്കൂട്ടത്തില്‍ വ്യത്യസ്തയാവുകയാണ് നടി മൈഥിലി. ജീവിതത്തില്‍ വിവാഹത്തിന് താന്‍ വലിയ പ്രാധാന്യം നല്‍കുന്നില്ലെന്നും നല്ല കഥാപാത്രങ്ങള്‍ക്കായി താന്‍ കാത്തിരിക്കുകയാണെന്നുമാണ് മൈഥിലി പറയുന്നത്.

ഓരോ ചിത്രത്തിലും വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്യാനാണ് തനിയ്ക്കാഗ്രഹമെന്നും വിവാഹമെല്ലാം അതുകഴിഞ്ഞു മതിയെന്നുമാണ് താരം പറയുന്നത്. നല്ല കഥാപാത്രങ്ങള്‍ക്കായി താന്‍ എത്രകാലവും കാത്തിരിക്കാന്‍ തയ്യാറാണെന്നും താരം പറയുന്നു.

ആദ്യ ചിത്രമായ പാലേരി മാണിക്യം മുതലിങ്ങോട്ട് വ്യത്യസ്തമായ വേഷങ്ങള്‍ തന്നെയാണ് മൈഥിലിയ്ക്ക് ലഭിയ്ക്കുന്നത്. എന്നാല്‍ ഇതുവരെ തന്റെ കഴിവ് പൂര്‍ണമായും പ്രകടിപ്പിക്കാന്‍ കഴിയുന്നൊരു കഥാപാത്രം മൈഥിലിയ്ക്ക് ലഭിച്ചിട്ടില്ല.

സന്തോഷിക്കാന്‍ എന്തിനാണ് വിവാഹം?

ബ്രൈറ്റി ബാലചന്ദ്രന്‍ എന്നാണ് മൈഥിലിയുടെ ശരിയായ പേര് പത്തനംതിട്ടയിലെ കോന്നിയിലാണ് താരം ജനിച്ചത്. സിനിമയില്‍ വന്നശേഷം ആദ്യം മാണിക്യമെന്ന പേരിലായിരുന്നു മൈഥിലി അറിയപ്പെട്ടിരുന്നത്. പിന്നീട് മൈഥിലിയെന്ന പേര് സ്വീകരിച്ചതായി മൈഥിലി ഔദ്യോഗികമായി അറിയിക്കുകയായിരുന്നു.

സന്തോഷിക്കാന്‍ എന്തിനാണ് വിവാഹം?

പാലേരി മാണിക്യം- ഒരു പാതിരാ കൊലപാതകത്തിന്റെ കഥയെന്ന ചിത്രത്തില്‍ മാണിക്യമെന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടായിരുന്നു മൈഥിലിയുടെ അരങ്ങേറ്റം. മമ്മൂട്ടി പ്രധാന വേഷത്തിലെത്തിയ ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചത് രഞ്ജിത്ത് ആയിരുന്നു.

സന്തോഷിക്കാന്‍ എന്തിനാണ് വിവാഹം?

ആഷിക് അബു സംവിധാനം ചെയ്ത സാള്‍ട്ട് ആന്റ് പെപ്പര്‍ എന്ന ചിത്രത്തിലെ മീനാക്ഷിയെന്ന കഥാപാത്രം മൈഥിലിയുടെ കരിയറിലെ മികച്ചൊരു കഥാപാത്രമായിരുന്നു. ആസിഫിന്റെ ജോഡിയായിട്ടായിരുന്നു ഈ ചിത്രത്തില്‍ മൈഥിലി അഭിനയിച്ചത്.

സന്തോഷിക്കാന്‍ എന്തിനാണ് വിവാഹം?

എം പത്മകുമാര്‍ സംവിധാനം ചെയ്ത ശിക്കാര്‍ എന്ന ചിത്രത്തിലാണ് മൈഥിലി ആദ്യമായി മോഹന്‍ലാലിനൊപ്പം അഭിനയിച്ചത്. അനന്യ, സ്‌നേഹ തുടങ്ങിയ നായികമാര്‍ക്കൊപ്പം പ്രാധാന്യമുള്ളൊരു കഥാപാത്രത്തെയാണ് ചിത്രത്തില്‍ മൈഥിലി അവതരിപ്പിച്ചത്.

സന്തോഷിക്കാന്‍ എന്തിനാണ് വിവാഹം?

അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്ത ഈ അടുത്തകാലത്ത് എന്ന ചിത്രത്തിലും മൈഥിലി മികച്ചൊരു വേഷം ചെയ്തു. ഇന്ദ്രജിത്ത്, അനൂപ് മേനോന്‍, നിഷാന്‍ തുടങ്ങിയവര്‍ക്കൊപ്പമാണ് ഈ ചിത്രത്തില്‍ മൈഥിലി അഭിനയിച്ചത്. മികച്ച സഹനടിയ്ക്കുള്ള ഫിലിംഫേര്‍ പുരസ്‌കാരം ഈ ചിത്രത്തിലെ അഭിനയത്തിന് മൈഥിലിയ്ക്ക് ലഭിച്ചു.

സന്തോഷിക്കാന്‍ എന്തിനാണ് വിവാഹം?

കോമഡി ത്രില്ലറായി എത്തിയ ദിലീപ് ചിത്രം മായാമോഹിനിയില്‍ നായികയായി എത്തിയത് മൈഥിലിയായിരുന്നു.

സന്തോഷിക്കാന്‍ എന്തിനാണ് വിവാഹം?


അനീഷ് ഉപാസന സംവിധാനം ചെയ്ത ചിത്രത്തില്‍ മൈഥിലി ഒരു ഗാനമാലപിയ്ക്കുകയും അതിന് ചുവടുവെയ്ക്കുകയും ചെയ്തു. മഖ്ബൂല്‍ സല്‍മാന്‍ നായകനായി എത്തിയ ചിത്രത്തിന്റെ പോസ്റ്ററിലെ പുകവലിയ്ക്കുന്ന ചിത്രത്തിന്റെ പേരില്‍ മൈഥിലി വിവാദത്തിലാവുകയും ചെയ്തു.

സന്തോഷിക്കാന്‍ എന്തിനാണ് വിവാഹം?

ദിലീപ് നായകനായി എത്തിയ നാടോടി മന്നനാണ് മൈഥിലിയുടേതായി ഏറ്റവും അടുത്ത് പുറത്തിറങ്ങിയ ചിത്രം. ഇതില്‍ മൈഥിലിയ്‌ക്കൊപ്പം അനന്യ, അര്‍ച്ചന കവി എന്നിവരും അഭിനയിച്ചിട്ടുണ്ട്.

സന്തോഷിക്കാന്‍ എന്തിനാണ് വിവാഹം?

വികെ പ്രകാശിന്റെ മഴനീര്‍ത്തുള്ളികള്‍, വെടിവഴിപാട്, എന്റെ സത്യാന്വേഷണ പരീക്ഷകള്‍ തുടങ്ങിയവയാണ് മൈഥിലി അഭിനയിക്കുന്ന പുതിയ ചിത്രങ്ങള്‍.

സന്തോഷിക്കാന്‍ എന്തിനാണ് വിവാഹം?

ഫഹദും മൈഥിലിയും ആദ്യമായി ജോഡിചേരാന്‍ പോകുന്ന ചിത്രമാണ് റെഡ്. ഇതില്‍ ഒരു എഴുത്തുകാരിയുടെ വേഷത്തിലാണ് മൈഥിലി എത്തുന്നത്.

സന്തോഷിക്കാന്‍ എന്തിനാണ് വിവാഹം?

മാറ്റ്‌നിയിലെ പുകവലി സീന്‍ വിവാദമായെന്ന് വച്ച് താനിനിയും പുകവലിയ്ക്കാതിരിക്കില്ലെന്നും കഥയ്ക്കാവശ്യമാണെങ്കില്‍ അത് ചെയ്യുമെന്നും അടുത്തിടെയൊരു അഭിമുഖത്തില്‍ മൈഥിലി പറഞ്ഞിരുന്നു. എന്നാല്‍ പുകവലി സീന്‍ പോസ്റ്ററില്‍ ഉള്‍പ്പെടുത്തില്ലെന്ന് താന്‍ ഉറപ്പുവരുത്തുമെന്നും താരം പറഞ്ഞു.

സന്തോഷിക്കാന്‍ എന്തിനാണ് വിവാഹം?

മുമ്പ് തനിയ്‌ക്കൊരു പ്രണയം ഉണ്ടായിരുന്നുവെന്നും എന്നാല്‍ ആ ബന്ധം തകര്‍ന്നതോടെ തനിച്ച് ജീവിയ്ക്കുന്നതാണ് പ്രണയവും വിവാഹവുമെല്ലാമുള്ളതിലും നല്ലെന്ന് താന്‍ പിന്നീട് മനസിലാക്കിയെന്നും മൈഥിലി പറയുന്നു. സന്തോഷിക്കാന്‍ ഒരു ബന്ധം ആവശ്യമില്ലെന്നാണ് താരത്തിന്റെ പക്ഷം.

English summary
Actress Mythili said that she don't believe that persons need to be in a relationship to be happy.
Please Wait while comments are loading...

Malayalam Photos

Go to : More Photos