twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വിവാഹം സ്വപ്‌നങ്ങള്‍ക്ക് തടസ്സമല്ല: അഞ്ജലി മേനോന്‍

    By Aswathi
    |

    അനുഭവസമ്പത്തുള്ള സംവിധായകര്‍ പോലും പാളിപ്പോകാവുന്നിടത്ത്, ഒരു വലിയ താരനിരയെ തന്നെ അണിനിരത്തി ബാംഗ്ലൂര്‍ ഡെയ്‌സ് പോലൊരു ചിത്രമെടുത്ത അഞ്ജലി മേനോന്‍ പ്രേക്ഷകരുടെ കയ്യടി നേടുകയാണിപ്പോള്‍. സംവിധാനമേഖല പുരുഷന്മാര്‍ക്ക് മാത്രം വഴങ്ങുന്ന ഒന്നല്ലെന്ന് മഞ്ചാടിക്കുരു എന്ന ചിത്രത്തിലൂടെ തെളിയിച്ചതാണ് അഞ്ജലി. അതൊന്നുകൂടെ ഉറപ്പിക്കുകയാണ് ബാംഗ്ലൂര്‍ ഡെയ്‌സിലൂടെ.

    വിവാഹത്തോടെ സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കാനാണ് നടിമാരുടെ യോഗം. പ്രത്യേകിച്ചും മലയാളം സിനിമാ ഇന്റസ്ട്രിയല്‍. പക്ഷെ ഇതേ കുറിച്ച് ചോദിക്കുമ്പോള്‍ അഞ്ജലി പറയുന്നു വിവാഹം ഒരിക്കലും സ്ത്രീകളുടെ സ്വപ്‌നങ്ങള്‍ക്ക് തടസ്സമാകുന്നില്ലെന്ന്. ബാഗ്ലൂര്‍ ഡെയ്‌സിന്റെ വിജയത്തെ കുറിച്ച് അഞ്ജലി മേനോന്‍ പറയുന്നത് കേള്‍ക്കൂ.

    അഞ്ജലി മേനോന്‍

    അഞ്ജലി മേനോന്റെ ദിവസങ്ങള്‍

    പത്ത് സംവിധായകരുടെ കൂട്ടുകെട്ടില്‍ പിറന്ന കേരള കഫേ എന്ന ഒറ്റ സിനിമയിലെ ഹാപ്പി ജേര്‍ണി എന്ന ഷോര്‍ട്ട് ഫിലീം ചെയ്താണ് അഞ്ജലി മേനോന്‍ സംവിധാന രംഗത്തേക്ക് കടക്കുന്നത്. ചിത്രത്തിന് വേണ്ടി തിരക്കഥയെഴുതിയതും അഞ്ജലി തന്നെയാണ്.

    മഞ്ചാടിക്കരു എന്ന ഒറ്റ ചിത്രം മതി

    അഞ്ജലി മേനോന്റെ ദിവസങ്ങള്‍

    അഞ്ജലി മേനോന്‍ എന്ന സംവിധായികയെ കുറിച്ച് പറയാന്‍ മഞ്ചാടിക്കുരു എന്ന ഒറ്റ ചിത്രം മതി. കുട്ടികളുടെ കാഴ്ചപ്പാടിലൂടെ കഥ പറഞ്ഞ ചിത്രവും കഥയെഴുതി സംവിധാനം ചെയ്തത് അഞ്ജലി തന്നെ. മികച്ച തിരക്കഥാകൃത്തിനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചത് ഈ ചിത്രത്തിലൂടെയാണ്.

    സംസ്ഥാന പുരസ്‌കാരം

    അഞ്ജലി മേനോന്റെ ദിവസങ്ങള്‍

    കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയില്‍ നിന്ന് സംസ്ഥാമന ചലച്ചിത്ര പുരസ്‌കാരം സ്വീകരിക്കുന്നു. സംവിധായകന്‍ പ്രിയദര്‍ശനും നടനും മന്ത്രിയുമായ കെബി ഗണേശനും സമീപം

    ഉസ്താദ് ഹോട്ടലിന്റെ വിജയം

    അഞ്ജലി മേനോന്റെ ദിവസങ്ങള്‍

    ഉസ്താദ് ഹോട്ടല്‍ എന്ന ജനപ്രിയ ചിത്രമാണ് അഞ്ജലിയുടെ മറ്റൊരു വിജയം. അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥയെഴുതുകയായിരുന്നു അഞ്ജലി. ഈ ചിത്രത്തിന് ജനപ്രിയ ചിത്രത്തിനുള്ളതും മികച്ച സംഭാഷണത്തിനുമുള്ള ദേശീയ പുരസ്‌കാരങ്ങള്‍ കിട്ടി. ഫിലിം ഫെയര്‍ അവാര്‍ഡുകള്‍ വേറെ.

    ദേശീയ പുരസ്‌കാരം

    അഞ്ജലി മേനോന്റെ ദിവസങ്ങള്‍

    രാഷ്ട്രപതി പ്രണബ് മുഖര്‍ജിയില്‍ നിന്ന് ദേശീയ പുരസ്‌കാരം സ്വീകരിക്കുന്നു

    ബാംഗ്ലൂര്‍ ഡെയ്‌സ്

    അഞ്ജലി മേനോന്റെ ദിവസങ്ങള്‍

    സംവിധായിക എന്ന നിലയില്‍ അഞ്ജലിയുടെ മൂന്നാമത്തെയും തിരക്കഥാകൃത്ത് എന്ന നിലയില്‍ നാലാമത്തെയും ചിത്രമാണ് ബാഗ്ലൂര്‍ ഡെയ്‌സ്. യുവത്വത്തിന്റെ കാഴ്ചപ്പാടിലൂടെ കഥപറയുന്ന ചിത്രത്തിന് ആദ്യ ദിവസം തന്നെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

    സ്ത്രീ നേടിയ വിജയമോ ഇത്

    അഞ്ജലി മേനോന്റെ ദിവസങ്ങള്‍

    ആത്മാര്‍ത്ഥമായി ജോലി ചെയ്തതിന്റെ വിജയമാണിത്. ഒരു സ്ത്രീ നേടിയ വിജയമെന്ന് വിശ്വസിക്കുന്നില്ല. നമ്മുടെ ജോലി നമ്മള്‍ ഭംഗിയായി ചെയ്തു. അത് പ്രേക്ഷകര്‍ അംഗീകരിച്ചതില്‍ സന്തോഷമുണ്ടെന്ന് അഞ്ജലി പറയുന്നു.

    സിനിമയിലെ താരനിരയെ കുറിച്ച്

    അഞ്ജലി മേനോന്റെ ദിവസങ്ങള്‍

    സിനിമയില്‍ അഭിനയിച്ച ഓരോ താരങ്ങളും തമ്മിലുള്ള സിനിമയ്ക്കപ്പുറത്തെ ബന്ധമാണ് ഇതിന്റെ വിജയം. സിനിമയ്ക്ക് മുമ്പ് നടത്തിയ വര്‍ക് ഷോപ്പിലും താരങ്ങള്‍ എന്നതിലുപരി വ്യക്തികളായാണ് എല്ലാവരും പെരുമാറിയത്. അതും സിനിമയെ ഏറെ സഹായിച്ചു- അഞ്ജലി

    പാത്രനിര്‍ണയം

    അഞ്ജലി മേനോന്റെ ദിവസങ്ങള്‍

    സ്‌ക്രിപ്റ്റ് എഴുതിക്കഴിഞ്ഞപ്പോള്‍ തന്നെ ഓരോ കഥാപാത്രവും ആര്‍ക്കൊക്കെ എന്നതില്‍ നല്ല ധാരണയുണ്ടായിരുന്നുവെന്ന് അഞ്ജലി പറയുന്നു. ഓരോ കഥാപാത്രത്തിലും എനിക്ക് പ്രതീക്ഷയുണ്ടായിരുന്നു, ആ പ്രതീക്ഷ നിലനിര്‍ത്താന്‍ അവര്‍ക്ക് കഴിഞ്ഞു- അഞ്ജലി മേനോന്‍ പറഞ്ഞു

    യുവത്വത്തിന്റെ ആഘോഷം

    അഞ്ജലി മേനോന്റെ ദിവസങ്ങള്‍

    യുവത്വത്തിന്റെ ആഘോഷമാണ് സിനിമ. പുതിയ തലമുറയ്ക്ക് സ്വപ്‌നങ്ങളും പ്രതീക്ഷയും ലക്ഷ്യങ്ങളുമൊന്നുമില്ലെന്നാണ് പൊതുധാരണ. അത് തെറ്റാണ്. അവര്‍ക്ക് അവരുടേതായ കാഴ്ചപ്പാടുകളും സ്വപ്‌നവും ലക്ഷ്യങ്ങളുമുണ്ട്. അതനുസരിച്ച് അവരുടേതായ സ്വാതന്ത്രം അഭിനയിക്കാന്‍ നല്‍കിയിരുന്നു.

    മഞ്ചാടിക്കുരുവും ബാംഗ്ലൂര്‍ ഡെയ്‌സും

    അഞ്ജലി മേനോന്റെ ദിവസങ്ങള്‍

    മഞ്ചാടിക്കുരു കുട്ടികളുടെ കാഴ്ചപ്പാടിലൂടെയാണ് പറഞ്ഞത്. ബാംഗ്ലൂര്‍ ഡെയ്‌സ് ആകട്ടെ യുവത്വത്തിന്റെ കാഴ്ചപ്പാടിലൂടെ കഥ പറഞ്ഞ സിനിമയാണ്.

    ബന്ധങ്ങളുടെ അടുപ്പം

    അഞ്ജലി മേനോന്റെ ദിവസങ്ങള്‍

    കുട്ടിക്കാലം മുതല്‍ തനിക്കു കിട്ടിയ കസിന്‍സുമായുള്ള അടുപ്പമാണ് സിനിമയില്‍ പ്രതിഫലിച്ചത്. പുതിയ തലമുറയ്ക്ക് അത് നഷ്ടമാകുന്നുണ്ട്. കസിന്‍സ് എന്ന ബന്ധത്തില്‍ ഒരു വലിയ സൗഹൃദമുണ്ട്. ഈ സൗഹൃദം പലരീതിയിലും ഇതിലെ കഥാപാത്രങ്ങളെ സ്വാധീനിക്കുന്നുണ്ട്. അതാണ് ചിത്രത്തിലെ ബന്ധങ്ങളുടെ അടുപ്പം

    ഫഹദും നസ്‌റിയയും

    അഞ്ജലി മേനോന്റെ ദിവസങ്ങള്‍

    ഫഹദും നസ്‌റിയയും തമ്മിലുള്ള എന്‍ഗേജ്‌മെന്റ് കഴിയുന്നതിനുമുമ്പ് തന്നെ ഒന്നിച്ചുള്ള രംഗങ്ങളെല്ലാം ചിത്രീകരിച്ചിരുന്നു. എന്നിരുന്നാലും അവര്‍ തമ്മിലുള്ള ഓഫ് സ്‌ക്രീന്‍ കെമിസ്ട്രി ചിത്രത്തിന് പ്രയോജനം ചെയ്തുവെന്ന് അഞ്ജലി പറഞ്ഞു.

    നിവിനും ദുല്‍ഖറും

    അഞ്ജലി മേനോന്റെ ദിവസങ്ങള്‍

    നിവിനും ദുല്‍ഖറും നേരത്തെ പരിചയമുണ്ടായിരുന്നില്ല. എന്നാല്‍ ഇവര്‍ക്കിടയില്‍ നസ്‌റിയ വന്നതോടെ അത് മാറി. നസ്‌റിയ ഇവര്‍ രണ്ടു പേര്‍ക്കുമൊപ്പം അഭിനയിച്ചിട്ടുണ്ട്. സിനിമ കഴിഞ്ഞപ്പോഴേക്കും ഇവരോരോരുത്തരും നല്ല സുഹൃത്തുക്കളായി.

    അടുത്ത ചിത്രം

    അഞ്ജലി മേനോന്റെ ദിവസങ്ങള്‍

    അടുത്ത ചിത്രം ഇപ്പോഴില്ല. ഇനി വലിയൊരു വെക്കാഷനാണെന്നാണ് അഞ്ജലി പറയുന്നത്. രണ്ട് വയസ്സു പ്രായമുള്ള മകനൊപ്പം, സിനിമയുടെ തിരക്കുകളില്‍ നിന്നെല്ലാം മാറി കുറച്ചു ദിവസങ്ങള്‍ വേണം. ഇനി അത് കഴിഞ്ഞിട്ടേ മറ്റെന്തുമുള്ളൂ എന്ന് അഞ്ജലി വ്യക്തമാക്കുന്നു

    English summary
    Filmmaker Anjali Menon is one of those women in the Malayalam film industry who made it big after getting married and becoming a mother.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X