»   » മമ്മൂട്ടിയുടെ അച്ഛാദിന്‍ പരാജയപ്പെട്ടപ്പോള്‍ ഒരുപാട് വിഷമിച്ചു, മാര്‍ത്താണ്ഡന്‍ പറയുന്നു

മമ്മൂട്ടിയുടെ അച്ഛാദിന്‍ പരാജയപ്പെട്ടപ്പോള്‍ ഒരുപാട് വിഷമിച്ചു, മാര്‍ത്താണ്ഡന്‍ പറയുന്നു

Posted By:
Subscribe to Filmibeat Malayalam

ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, അച്ഛാദിന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്ത ചിത്രമാണ് പാവാട. ചിത്രം തിയേറ്ററുകളില്‍ മികച്ച പ്രതികരണത്തോടെ മുന്നേറുകയാണ്. പാവാടയുടെ ഈ വിജയം ടീമിന്റെ മൊത്തം വിജയമാണ്. ഒരാളുടെ പേര് മാത്രമായി എടുത്ത് പറയാന്‍ കഴിയില്ല. എല്ലാവരുടെയും പ്രയത്‌നം തന്നെയാണ് ചിത്രത്തിന്റെ വിജയമെന്ന് സംവിധായകന്‍ മാര്‍ത്താണ്ഡന്‍ പറയുന്നു.

യുവതാരങ്ങളില്‍ ഏറ്റവും ബുദ്ധിയുള്ള നടനാണ് പൃഥ്വി: ബിപിന്‍ ചന്ദ്രന്‍

തന്റെ രണ്ട് ചിത്രങ്ങളും പരാജയമായിരുന്നു. എന്നാല്‍ ഒരു മനുഷ്യന്റെ ജീവിതത്തില്‍ ഉണ്ടാകുന്ന ജയ പരജായങ്ങളെ തന്റെ ജീവിതത്തിലും സംഭവിച്ചിട്ടുള്ളൂ. ആ പരാജയങ്ങളിലുണ്ടായ തിരിച്ചറിവാണ് തന്നെ പാവാടയുടെ വിജയത്തിലെത്തിച്ചത്. പക്ഷേ മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ അച്ഛാദിനും ആത്മാര്‍ത്ഥതയോടെയാണ് ഒരുക്കിയത്. എന്നാല്‍ ആ ചിത്രത്തിന്റെ പരാജയം തന്നെ ഏറെ വിഷമിപ്പിച്ചു. മാര്‍ത്താണ്ഡന്‍ പറയുന്നു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മാര്‍ത്താണ്ഡന്‍ ഇക്കാര്യം പറയുന്നത്.
തുടര്‍ന്ന് വായിക്കൂ...

മമ്മൂട്ടിയുടെ അച്ഛാദിന്‍ പരാജയപ്പെട്ടപ്പോള്‍ ഒരുപാട് വിഷമിച്ചു, മാര്‍ത്താണ്ഡന്‍ പറയുന്നു

മമ്മൂട്ടിയെ നായകനാക്കി 2013ല്‍ മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്ത ചിത്രമാണ് ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്. ഹണി റോസ്, സിദ്ദിഖ്, സുരാജ് വെഞ്ഞാറമൂട്, അജു വര്‍ഗ്ഗീസ് എന്നിവര്‍ കേന്ദ്ര കഥപാത്രത്തെ അവതരിപ്പിച്ച ചിത്രം കാര്യമായ വിജയം നേടിയിരുന്നില്ല.

മമ്മൂട്ടിയുടെ അച്ഛാദിന്‍ പരാജയപ്പെട്ടപ്പോള്‍ ഒരുപാട് വിഷമിച്ചു, മാര്‍ത്താണ്ഡന്‍ പറയുന്നു

മമ്മൂട്ടിയെയും മാനസി ശര്‍മ്മയെയും കേന്ദ്ര കഥപാത്രങ്ങളാക്കി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമാണ് അച്ഛാദിന്‍. ഏറെ പ്രതീക്ഷയോടെ എത്തിയ അച്ഛാദിന്‍ പരാജയപ്പെട്ടു.

മമ്മൂട്ടിയുടെ അച്ഛാദിന്‍ പരാജയപ്പെട്ടപ്പോള്‍ ഒരുപാട് വിഷമിച്ചു, മാര്‍ത്താണ്ഡന്‍ പറയുന്നു

പാവാടയ്ക്ക് നല്‍കിയ അതേ ആത്മാര്‍ത്ഥതയിലാണ് മമ്മൂട്ടി നായകനായ അച്ഛാദിനും ചെയ്തത്. മാര്‍ത്താണ്ഡന്‍ പറയുന്നു.

മമ്മൂട്ടിയുടെ അച്ഛാദിന്‍ പരാജയപ്പെട്ടപ്പോള്‍ ഒരുപാട് വിഷമിച്ചു, മാര്‍ത്താണ്ഡന്‍ പറയുന്നു

അച്ഛാദിനിന്റെ പരാജയത്തില്‍ തനിയ്ക്ക് ഒരുപാട് വിഷമം തോന്നി. അതിന്റെ പരാജയ കാരണം ഞാന്‍ സ്വയം ഏറ്റെടുക്കുകയായിരുന്നു-മാര്‍ത്താണ്ഡന്‍

മമ്മൂട്ടിയുടെ അച്ഛാദിന്‍ പരാജയപ്പെട്ടപ്പോള്‍ ഒരുപാട് വിഷമിച്ചു, മാര്‍ത്താണ്ഡന്‍ പറയുന്നു

ആദ്യ രണ്ട് ചിത്രങ്ങളിലെ പരജയത്തിന്റെ തിരിച്ചറിവാണ് പാവാടയുടെ വിജയം. ഏതൊരു മനുഷ്യനും ജീവിതത്തില്‍ സംഭവിച്ചിട്ടുള്ള പരാജയമേ എനിക്കും സംഭവിച്ചിട്ടുള്ളൂ.

മമ്മൂട്ടിയുടെ അച്ഛാദിന്‍ പരാജയപ്പെട്ടപ്പോള്‍ ഒരുപാട് വിഷമിച്ചു, മാര്‍ത്താണ്ഡന്‍ പറയുന്നു

അച്ഛാദിന്‍ എന്ന ചിത്രം ചെയ്യുന്നതിന് മുമ്പ് സംഭവിക്കാനിരുന്ന ചിത്രമായിരുന്നു പാവാട. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ ചിത്രം നീണ്ട് പോകുകയായിരുന്നു.

English summary
Marthandan about Acha Dhin.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam