»   » നാട്ടിലെ ഏറ്റവും വലിയ അല്പന്‍, മരുഭൂമിയിലെ ആനയുടെ ട്രെയിലര്‍ കണ്ടാല്‍ ചിരിച്ച് മടുക്കും

നാട്ടിലെ ഏറ്റവും വലിയ അല്പന്‍, മരുഭൂമിയിലെ ആനയുടെ ട്രെയിലര്‍ കണ്ടാല്‍ ചിരിച്ച് മടുക്കും

Posted By:
Subscribe to Filmibeat Malayalam

അനുരാഗ കരിക്കിന്‍ വെള്ളത്തിന് ശേഷം ബിജു മേനോന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന മരുഭൂമിയിലെ ആനയുടെ ട്രെയിലര്‍ പുറത്തിറങ്ങി. വികെ പ്രകാശാണ് ചിത്രത്തിന്റെ സംവിധായകന്‍. സമീപകാലത്തെ ബിജു മേനോന്‍ ചിത്രങ്ങള്‍ പോലെ കോമഡി എന്റര്‍ടെയ്‌നറാണ് മരുഭൂമിയിലെ ആനയും.

അറബി വേഷമാണ് ബിജു മേനോന്‍ അവതരിപ്പിക്കുന്നത്. സംസ്‌കൃതി ഷേണായിയാണ് ചിത്രത്തില്‍ നായിക. സനുഷ, മേജര്‍ രവി, പാഷാണം ഷാജി, കൃഷ്ണ ശങ്കര്‍ എന്നിവര്‍ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. വൈ വി രാജേഷാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.

bijumenon-05

ദാവീദ് കാച്ചാപ്പിള്ളി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദാവീദ് കാച്ചാപ്പിള്ളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. രതീഷ് വേഗ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കും. നിര്‍മാതാവ് ദാവീദ് കാച്ചപ്പിള്ളിയുടെ മകന്‍ അജയ് ദാവീദ് കാച്ചാപ്പിള്ളിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത്.

Read Also: ആഗസ്റ്റില്‍ ബിജു മേനോന്റെ രണ്ട് ചിത്രങ്ങള്‍

സ്വര്‍ണ കടുവയാണ് റിലീസ് കാത്തിരിക്കുന്ന ബിജു മേനോന്‍റെ  മറ്റൊരു ചിത്രം. ജോസ് തോമസ് സംവിധാനം ചെയ്യുന്ന സ്വര്‍ണ കടുവയും കോമഡി എന്റര്‍ടെയ്ന്‍മെന്റായാണ് തിയേറ്ററുറില്‍ എത്തുക. ആഗസ്റ്റിലാണ് ചിത്രത്തിന്റെ റിലീസ് ഡേറ്റ് പറഞ്ഞിരിക്കുന്നത്. മരുഭൂമിയിലെ ആന ട്രെയിലര്‍ കാണാം.

-
-
-
-
-
English summary
Marubhoomiyile Aana trailer out.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam