»   »  റഹ്മാന്റെയും ഭാമയുടെയും മറുപടി എന്താണെന്നറിയാം..ട്രെയിലര്‍ കാണൂ

റഹ്മാന്റെയും ഭാമയുടെയും മറുപടി എന്താണെന്നറിയാം..ട്രെയിലര്‍ കാണൂ

By: Pratheeksha
Subscribe to Filmibeat Malayalam

വി എം വിനു സംവിധാനം ചെയ്യുന്ന ചിത്രം മറുപടിയുടെ ട്രെയിലര്‍ പുറത്തിറങ്ങി റഹ്മാനും ഭാമയുമാണ് മുഖ്യവേഷത്തിലെത്തുന്നത്. ഒരു യഥാര്‍ത്ഥ ജീവിതാനുഭവത്തെ അടിസ്ഥാനമാക്കിയുള്ള ഒരു സമ്പൂര്‍ണ്ണ കുടുംബ ചിത്രമാണ് മറുപടി.

ഭാമ ഇതുവരെ ചെയ്ത ചിത്രങ്ങളെ അപേക്ഷിച്ച് വളരെ ബോള്‍ഡ് ആയ കഥാപാത്രത്തെയാണ് മറുപടിയില്‍ അവതരിപ്പിക്കുന്നത്. ഒരു കാലത്ത് മലയാള സിനിമയിലെ യുവതാരമായിരുന്ന റഹ്മാന്റെ സജീവമായ തിരിച്ചുവരവിനു വഴിവെക്കുന്ന ചിത്രം കൂടിയായിരിക്കും മറുപടിയെന്നാണ് പറയുന്നത്.

marupadi-offic

ചിത്രത്തില്‍ റഹ്മാന്റെയും ഭാമയുടെയും മകളായി എത്തുന്നത് ബേബി നയന്‍താരയാണ്. ജനാര്‍ദ്ദനന്‍ ,ടെസ്സ,സന്തോഷ് കീഴാറ്റൂര്‍,വത്സല മേനോന്‍, അഞ്ജലി മേനോന്‍ തുടങ്ങിയവരും ചിത്രത്തില്‍ വിവിധ റോളുകളിലെത്തുന്നുണ്ട്.

വേണുഗോപാലാണ് ഛായാഗ്രഹണം. എം ജയചന്ദ്രനാണ് സംഗീത സംവിധാനം.സംവിധായകന്‍ വിനുവിന്റെ മകള്‍ പാടിയ ഒരു ഗാനവും ചിത്രത്തിലുണ്ട്. ജൂലിയാന അഷ്‌റഫാണ് ചിത്രത്തിന്റെ തിരക്കഥ.

English summary
irector VM Vinu is back with a family thriller titled Marupadi, which stars Rahman and Bhama in the lead roles
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam