»   » പ്രിയത്തിലെ ബാലതാരം, മാസ്റ്റര്‍ അശ്വിനെ മറന്നോ ? അന്നത്തെ കൊച്ചല്ല ഇപ്പോള്‍, ചിത്രം കാണൂ !!

പ്രിയത്തിലെ ബാലതാരം, മാസ്റ്റര്‍ അശ്വിനെ മറന്നോ ? അന്നത്തെ കൊച്ചല്ല ഇപ്പോള്‍, ചിത്രം കാണൂ !!

By: Nihara
Subscribe to Filmibeat Malayalam

ബാലതാരങ്ങളായി പ്രേക്ഷക മനസ്സില്‍ നിറഞ്ഞു നിന്നവരില്‍ പലരും പിന്നീട് സിനിമയില്‍ നിന്നും അപ്രത്യക്ഷമാവാറുണ്ട്. ചിലരാവട്ടെ വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയിലേക്ക് നായകനായി തിരിച്ചു വന്ന സംഭവങ്ങളുമുണ്ട്. അത്തരത്തില്‍ പ്രേക്ഷക മനം കവര്‍ന്ന താരമാണ് മാസ്റ്റര്‍ അശ്വിന്‍. പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട അശ്വിന്‍ തമ്പിയെ പിന്നീട് സിനിമയില്‍ കണ്ടിട്ടേയില്ല.

ബാലതാരമായി ഇന്നും പ്രേക്ഷക മനസ്സില്‍ അശ്വിനുണ്ട്. ഇപ്പോള്‍ ഈ താരം എവിടെയാണെന്നുള്ള അന്വേഷണത്തിലായിരുന്നു സോഷ്യല്‍ മീഡിയ. സിനിമയില്‍ നിന്ന് ബൈ പറഞ്ഞു പോയ ആ കൊച്ചു പയ്യന്‍ ഇപ്പോള്‍ നോക്കിലും ഭാവത്തിലും ആകെ മാറി. അശ്വിന്‍ തമ്പിയുടെ വിവാഹ ചിത്രമായിരുന്നു ഫേസ്ബുക്കിലൂടെ വൈറലായിക്കൊണ്ടിരുന്നത്.

ബാലതാരമായി തിളങ്ങിയ താരം

പ്രിയം, മധുരനൊമ്പരക്കാറ്റ്, അച്ഛനെയാണെനിക്കിഷ്ടം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ബാലതാരമായിരുന്നു മാസ്റ്റര്‍ അശ്വിന്‍. കുസൃതിക്കുരുന്നുകളായ മൂന്നുപേരിലൊരാളായിരുന്നു അശ്വിന്‍ തമ്പി. മറ്റു രണ്ടു പേരും വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചു വന്നപ്പോഴും അശ്വിനെക്കുറിച്ചായിരുന്നു പ്രേക്ഷകര്‍ അന്വേഷിച്ചിരുന്നത്.

അരുണും മഞ്ജിമയും തിരിച്ചെത്തി

പ്രിയം സിനിമയില്‍ കുഞ്ചാക്കോ ബോബനൊപ്പം തകര്‍ത്തഭിനയിച്ച മൂന്നു ബാലതാരങ്ങളെ പ്രേക്ഷകര്‍ ഇന്നും മറന്നിട്ടില്ല. മാസ്റ്റര്‍ അരുണ്‍, മാസ്റ്റര്‍ അശ്വിന്‍ പിന്നെ മഞ്ജിമയും. ഈ മുന്നുപപേരില്‍ രണ്ടുപേര്‍ വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയില്‍ തിരിച്ചെത്തി. അരുണ്‍ സഹതാരമായും നായകനായും അരങ്ങേറി. മഞ്ജിമയാകട്ടെ തെന്നിന്ത്യന്‍ സിനിമയിലെ തന്നെ താരമായി മാറി. എന്നാല്‍ മൂന്നാമനായ അശ്വിന്‍ തമ്പിയെ എവിടെയും കാണാനുണ്ടായിരുന്നില്ല.

വിവാഹിതനായി ,ചിത്രം നോക്കിയേ

അന്നത്തെ ബാലതാരം വളര്‍ന്ന് സുന്ദരനായ ഒരു യുവാവായി മാറിയിരിക്കുന്നു. വലുതായെങ്കിലും അന്നത്തെ ആ കുട്ടിത്തവും നിഷ്‌കളങ്കതയും ഇന്നും മുഖത്ത് കാണാനുണ്ട്. അശ്വിന്‍ തമ്പിയുടെ വിവാഹ ചിത്രം സോഷ്യല്‍ മീഡിയയിലൂടെയാണ് വൈറലായിക്കൊണ്ടിരുന്നത്.

എഞ്ചിനീയറായി ജോലി ചെയ്യുന്നു

സിനിമയില്‍ നിന്ന് ബൈ പറഞ്ഞു പോയ അശ്വിന്‍ എഞ്ചിനീയറിങ്ങില്‍ ബിരുദമെടുത്തു. മുംബൈയില്‍ എഞ്ചിനീയറായി ജോലി ചെയ്യുകയാണ് ഇപ്പോള്‍. തിരുവനന്തപുരം സ്വദേശിയായ ഭാഗ്യലക്ഷ്മിയെയാണ് അശ്വിന്റെ ജീവിതസഖിയായി എത്തിയത്.

സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങള്‍ വൈറലാകുന്നു

അശ്വിന്‍ തമ്പിയുടെ വിവാഹ ചിത്രത്തിനൊപ്പം ബാലതാരമായുള്ള ഫോട്ടോയും ചേര്‍ത്തിട്ടുണ്ട്. ഈ ചിത്രങ്ങള്‍ക്കൊപ്പം തന്നെ മറ്റ് ഫോട്ടോയും വൈറലാകുന്നുണ്ട്.

വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടെത്തി

സിനിമയില്‍ ബാലതാരമായി നിറഞ്ഞു നിന്ന ബാലതാരങ്ങളളെ വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടെത്താന്‍ നിമിത്തമായതും സോഷ്യല്‍ മീഡിയയാണ് . മുന്‍പ് ആകാശദൂതിലെ ബാലതാരത്തിന്റെ ഫോട്ടോയും ഇത്തരത്തില്‍ വൈറലായിരുന്നു.

English summary
Master Aswin Thampi's latest pics getting viral in social media.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam