»   » മാസ്റ്റര്‍പീസിന്‍റെ മൂന്ന് ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത് വിട്ട് മമ്മൂട്ടി, പോസ്റ്റ് കാണൂ!

മാസ്റ്റര്‍പീസിന്‍റെ മൂന്ന് ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത് വിട്ട് മമ്മൂട്ടി, പോസ്റ്റ് കാണൂ!

Posted By:
Subscribe to Filmibeat Malayalam

മൂന്ന് ദിവസത്തികം തന്നെ മാസ്റ്റര്‍പീസ് പത്ത് കോടി ക്ലബില്‍ ഇടം നേടിയെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഫേസ്ബുക്കിലൂടെ മമ്മൂട്ടിയാണ് കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ മമ്മൂട്ടിയുടെ പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുകയാണ്.

ആറുകോടി രൂപയോളം ആദ്യ ദിനത്തില്‍ നേടിയെന്ന വ്യാജപ്രചാരണത്തിനെതിരെ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ രംഗത്തുവന്നിരുന്നു. അതിന് ശേഷമാണ് മൂന്ന് ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുള്ളത്. നീണ്ട കാത്തിരിപ്പിനൊടുവിലാണ് അജയ് വാസുദേവന്‍ ചിത്രമായ മാസ്റ്റര്‍പീസ് തിയേറ്ററുകളിലേക്ക് എത്തിയത്.

മൂന്ന് ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടു

രാജാധിരാജയ്ക്ക് ശേഷം മമ്മൂട്ടിയും അജയ് വാസുദേവും ഒരുമിച്ചെത്തിയ ചിത്രമായ മാസ്റ്റര്‍പീസിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. വ്യാഴാഴ്ചയായിരുന്നു ചിത്രം തിയേറ്ററുകളിലേക്ക് എത്തിയത്.

പത്ത് കോടി ക്ലബില്‍ ഇടം നേടി

ഇതിനോടകം തന്നെ ചിത്രം പത്ത് കോടി ക്ലബില്‍ ഇടം നേടിയെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. ഫേസ്ബുക്ക് പേജിലൂടെ മമ്മൂട്ടി തന്നെയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

വ്യാജ പ്രചാരണത്തെ തള്ളി

ചിത്രം ആദ്യ ദിനത്തില്‍ ആറു കോടി നേടിയെന്ന തരത്തില്‍ വ്യാജവാര്‍ത്ത പ്രചരിച്ചിരുന്നു. ഇതിനെ തള്ളി നിര്‍മ്മാതാക്കളായ റോയല്‍ സിനിമാസ് രംഗത്തെത്തിയിരുന്നു.

ഔദ്യോഗികമായി പുറത്തുവിടും

ചിത്രത്തിന്റെ കണക്കുകള്‍ ഔദ്യോഗികമായി പുറത്തുവിടുമെന്ന് നിര്‍മ്മാതാക്കള്‍ വ്യക്തമാക്കിയിരുന്നു. വ്യാജ കണക്കുകള്‍ നിരത്തിയാണ് ഫേസ്ബുക്ക് പേജുകള്‍ കളക്ഷന്‍ റിപ്പോര്‍ട്ട് പെരുപ്പിച്ച് കാണിക്കുന്നതെന്ന വിമര്‍ശനവും ഉയര്‍ന്നുവന്നിരുന്നു.

റെക്കോര്‍ഡുകള്‍ തകര്‍ക്കുമെന്ന പ്രവചനം

നിലവില്‍ ആദ്യ ദിന കളക്ഷനില്‍ മുന്നില്‍ നില്‍ക്കുന്ന ചിത്രങ്ങളുടെ ഇടയില്‍ മാസ്റ്റര്‍പീസും ഇടം നേടുമെന്ന് ആരാധകര്‍ നേരത്തെ ഉറപ്പു നല്‍കിയിരുന്നു. മെഗാസ്റ്റാര്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് ഈ ചിത്രത്തിനായി കാത്തിരുന്നത്.

പ്രതീക്ഷകള്‍ വര്‍ധിപ്പിച്ചെത്തിയ ടീസര്‍

എഡ്ഡി എന്ന് വിളിക്കുന്ന എഡ്വേര്‍ഡ് ലിവിംഗ്സ്റ്റണ്‍ എന്ന ഇംഗ്ലീഷ് പ്രൊഫസറായാണ് മമ്മൂട്ടി എത്തിയത്. പ്രശ്‌നക്കാരായ വിദ്യാര്‍ത്ഥികള്‍ മാത്രമല്ല അധ്യാപകരും കോളേജില്‍ ഉണ്ടാവാറുണ്ട്. അത്തരത്തിലൊരാളാണോ എഡ്ഡിയെന്നുള്ള സംശയം ഉയര്‍ത്തുന്ന ടീസറായിരുന്നു പുറത്തുവന്നത്.

ക്രിസ്മസ് ചിത്രമായി തിയേറ്ററുകളിലേക്ക്

ഏപ്രിലിലായിരുന്നു സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. നേരത്തെ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരുന്നുവെങ്കിലും മാറ്റുകയായിരുന്നു. നീണ്ട കാത്തിരിപ്പിനൊടുവിലാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തിയത്.

English summary
Masterpiece 3rd day collection report, Mammootty's facebook getting viral.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X