»   » ക്രിസ്തുമസ് ബമ്പര്‍ സ്വന്തമാക്കിയത് ഷാജി പാപ്പനോ, മമ്മൂക്കയുടെ മാസ്റ്റർപീസോ? റിപ്പോര്‍ട്ടുകളിങ്ങനെ..

ക്രിസ്തുമസ് ബമ്പര്‍ സ്വന്തമാക്കിയത് ഷാജി പാപ്പനോ, മമ്മൂക്കയുടെ മാസ്റ്റർപീസോ? റിപ്പോര്‍ട്ടുകളിങ്ങനെ..

Posted By:
Subscribe to Filmibeat Malayalam

2017 ലെ ഏറ്റവും മികച്ച മാസം ഡിസംബര്‍ തന്നെയാണ്. ഓണത്തിന് താരരാജാക്കന്മാരൂടെയടക്കം സിനിമകള്‍ മത്സരമായി എത്തിയിരുന്നെങ്കിലും പ്രതീക്ഷിച്ച വിജയം നേടാന്‍ സിനിമകള്‍ക്ക് കഴിഞ്ഞിരുന്നില്ല. എന്നാല്‍ വര്‍ഷാവസാനത്തോടെ തിയറ്ററുകളില്‍ ബിഗ് റിലീസായി അഞ്ച് സിനിമകളായിരുന്നു എത്തിയിരുന്നത്.

ചരിത്രം ഒരു കല്ലേറില്‍ തിരുത്തപ്പെടില്ല, മമ്മൂട്ടിയെന്ന നടനെ വിമര്‍ശിക്കുന്നവര്‍ ഇതും കൂടി വായിക്കു!

മമ്മൂട്ടിയുടെ മാസ്റ്റര്‍പീസ്, ജയസൂര്യയുടെ ആട്, പൃഥ്വിരാജിന്റെ വിമാനം, വിനീത് ശ്രീനിവാസന്റെ ആന അലറലോടലറല്‍, ടൊവിനോയുടെ മായാനദി. എന്നിങ്ങനെ ഒന്നിച്ചെത്തിയ എല്ലാ സിനിമകളും ഹിറ്റായിരിക്കുകയാണ്. മോശമില്ലാത്ത പ്രതികരണങ്ങള്‍ നേടി പ്രദര്‍ശനം തുടരുന്ന സിനിമകളില്‍ ആരാണ് ബോക്‌സ് ഓഫീസില്‍ മികച്ച കളക്ഷന്‍ നേടി ഞെട്ടിക്കാന്‍ പോവുന്നതെന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

ഹിറ്റായ സിനിമകള്‍

ക്രിസ്തുമസിന് മുന്നോടിയായി അഞ്ച് സിനിമകളായിരുന്നു പ്രദര്‍ശനത്തിനെത്തിയത്. ഒന്നിനൊന്ന് മികച്ച് നില്‍ക്കുന്ന സിനിമകള്‍ ഓടി നടന്ന് കാണുന്ന തിരക്കുകളിലായിരുന്നു സിനിമാ പ്രേമികള്‍. ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളില്‍ മമ്മൂട്ടിയുടെ മാസ്റ്റര്‍പീസ്, ജയസൂര്യയുടെ ആട് എന്നിവ മറ്റ് സിനിമകളെ അപേഷിച്ച് ഒരു പടി മുന്നിലെത്തിയിരിക്കുകയാണെന്നാണ്.

മികച്ച പ്രതികരണങ്ങള്‍


ആഷിഖ് അബുവിന്റെ സംവിധാനത്തിലെത്തിയ സിനിമയായിരുന്നു മായാനദി. ടൊവിനോ തോമസ് നായകനായ സിനിമയ്ക്കായിരുന്നു ഏറ്റവുമധികം പ്രതികരണങ്ങള്‍ വന്നത്. റിലീസിനെത്തിയ ദിവസം മുതല്‍ സിനിമ കണ്ടിറങ്ങുന്നവര്‍ പ്രതികരണം സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിടുന്നതാണ് കാണാന്‍ കഴിയുന്നത്. പ്രണയം പ്രമേയമാക്കിയ സിനിമ ഹിറ്റായിരിക്കുകയാണ്.

മികച്ച താരം ആരായിരിക്കും?


മമ്മൂട്ടിയുടെ പേരില്‍ വിവാദങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും മാസ്റ്റര്‍പീസ് എന്ന സിനിമയിലെ പ്രകടനത്തിലൂടെ മമ്മൂട്ടി ഞെട്ടിച്ചിരിക്കുകയാണ്. ആദ്യദിനം തന്നെ താരപദവി എന്താണെന്ന് കാണിച്ച് തരാന്‍ മമ്മൂട്ടിയ്ക്ക് കഴിഞ്ഞിരുന്നു. ആക്ഷന്‍ രംഗങ്ങളിലും മറ്റും മമ്മൂട്ടിയുടെ മാസാണ് സിനിമയുടെ സമ്പൂര്‍ണ വിജയം

നായികയായി തിളങ്ങിയത്..


ഐശ്വര്യ ലക്ഷ്മി എന്ന പുതുമുഖ നടിയ്ക്ക് കിട്ടാവുന്നതില്‍ വെച്ച് ഏറ്റവും മികച്ച പ്രതികരണമാണ് മായാനദി എന്ന സിനിമയിലൂടെ കിട്ടിയിരിക്കുന്നത്. അപര്‍ണ രവി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഐശ്വര്യ അവതരിപ്പിച്ചിരുന്നത്.

English summary
Monthly Round-up (December 2017): Masterpiece, Aadu 2 & Mayaanadhi Bag The Top Honours!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X