»   » റെക്കോര്‍ഡുകള്‍ മാസ്റ്റര്‍പീസിന് വേണ്ടി വഴിമാറുന്നു, മമ്മൂട്ടി പൊളിച്ചടുക്കും എല്ലാം, സംശയിക്കേണ്ട!

റെക്കോര്‍ഡുകള്‍ മാസ്റ്റര്‍പീസിന് വേണ്ടി വഴിമാറുന്നു, മമ്മൂട്ടി പൊളിച്ചടുക്കും എല്ലാം, സംശയിക്കേണ്ട!

Posted By:
Subscribe to Filmibeat Malayalam

ക്രിസ്മസ് റിലീസുകള്‍ക്ക് തുടക്കമിട്ട് ആദ്യമെത്തിയ ചിത്രമാണ് മാസ്റ്റര്‍പീസ്. രാജാധിരാജയ്ക്ക് ശേഷം അജയ് വാസുദേവും മമ്മൂട്ടിയും ഒരുമിച്ച ചിത്രം മികച്ച പ്രതികരണം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഇതുവരെയുള്ള ബോക്‌സോഫീസ് റെക്കോര്‍ഡുകളെല്ലാം ചിത്രത്തിന് വേണ്ടി വഴി മാറുകയാണ്. മൂന്നു ദിനത്തിനുള്ളില്‍ തന്നെ ചിത്രം 10 കോടി ക്ലബില്‍ ഇടം പിടിച്ചിരുന്നു.

ചുവന്ന സല്‍വാറില്‍ അതീവ സുന്ദരിയായി ആരാധ്യയും ഐശ്വര്യയും, ചിത്രങ്ങള്‍ വൈറലാകുന്നു!

മുന്‍പ് പലരും ചെയ്തിരുന്നത് പോലെ തള്ളലായല്ല കൃത്യമായ ബോക്‌സോഫീസ് കണക്കുകളാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിടുന്നത്. ട്വിറ്റര്‍, ഫേസ്ബുക്കിലൂടെയാണ് കളക്ഷനെക്കുറിച്ച് വ്യക്തമാക്കിയിട്ടുള്ളത്. റോയല്‍ സിനിമാസാണ് ചിത്രം നിര്‍മ്മിച്ചത്. ചിത്രത്തിന്റെ വിജയാഘോഷത്തിന്റെ ഭാഗമായി മമ്മൂട്ടി കേക്ക് മുറിച്ച് വിതരണം ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

മമ്മൂട്ടിക്ക് വേണ്ടി റെക്കോര്‍ഡുകള്‍ വഴി മാറുന്നു

മലയാള സിനിമയില്‍ ഇന്നുവരെയുള്ള സകല റെക്കോര്‍ഡുകളും മെഗാസ്റ്റാറിന്റെ പേരിലാവുമെന്ന സൂചനയാണ് മാസ്റ്റര്‍പീസ് നല്‍കുന്നത്. ആദ്യ ദിന കളക്ഷനില്‍ തന്റെ തന്നെ ചിത്രമായ ദി ഗ്രേറ്റ് ഫാദറിനെ മമ്മൂട്ടി പിന്നിലാക്കി. മികച്ച കളക്ഷനാണ് ആദ്യ ദിനത്തില്‍ സിനിമയ്ക്ക് ലഭിച്ചത്. 5.05 കോടിയാണ് ലഭിച്ചത്.

രണ്ടും മൂന്നും ദിവസത്തില്‍ ലഭിച്ചത്

ക്രിസ്മസ് റിലീസായെത്തിയ മാസ്റ്റര്‍പീസ് കളക്ഷന്റെ കാര്യത്തില്‍ ഒട്ടും പിന്നിലല്ല. നീണ്ട കാത്തിരിപ്പിനൊടുവില്‍ തിയേറ്ററുകളിലേക്കെത്തിയ സിനിമയ്ക്ക് ലഭിക്കുന്ന സ്വീകാര്യത ഇത് വ്യക്തമാക്കുന്നു. രണ്ടാം ദിനത്തില്‍ 5.10 കോടിയും മൂന്നാം ദിനത്തില്‍ 5 കോടിയുമാണ് ലഭിച്ചത്.

തുടര്‍ന്നുള്ള ദിനങ്ങളില്‍

നാലാം ദിനത്തില്‍ 4.12 കോടി, അഞ്ചാം ദിനത്തില്‍ 2.15 കോടിയുമാണ് ചിത്രം നേടിയത്. ആറാം ദിവസം 1.80 കോടിയാണ് ലഭിച്ചത്. തുടക്കത്തിലെ ആ ടെപോ ഇനിയുള്ള ദിവസങ്ങളില്‍ തുടരുമെന്നാണ് ആരാധകരുടെ വിലയിരുത്തല്‍.

റെക്കോര്‍ഡുകള്‍ നേടുമെന്ന പ്രവചനം

എഡ്ഡിയായി മമ്മൂട്ടി തിയേറ്ററുകളിലേക്ക് എത്തിയാല്‍ താരത്തിന് മുന്‍പില്‍ മറ്റ് പല റെക്കോര്‍ഡുകളും തകര്‍ന്നുവീഴുമെന്ന് ആരാധകര്‍ പ്രവചിച്ചിരുന്നു. ഇത് ശരി വെക്കുന്ന തരത്തിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്.

താരങ്ങള്‍ നേരിട്ടെത്തുന്നു

വിജയകരമായി പ്രദര്‍ശനം തുടരുന്നതിനിടയില്‍ മാസ്റ്റര്‍പീസിന്റെ അണിയറപ്രവര്‍ത്തകര്‍ തിയേറ്ററുകളിലേക്ക് നേരിട്ടെത്തുന്നുണ്ട്. തിയേറ്റര്‍ സന്ദര്‍ശനത്തിനിടയില്‍ മഖ്ബൂല്‍ സല്‍മാന്‍ ഫേസ്ബുക്ക് ലൈവുമായി എത്തിയിരുന്നു.

English summary
Mammootty Masterpiece Box office collection: 5th, 6th Day Total Earning Report.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X