»   » മാസാണ് മമ്മൂട്ടിയുടെ മാസ്റ്റര്‍പീസ്, കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ നിന്നും അമ്പത് ലക്ഷം നേടി സിനിമ!

മാസാണ് മമ്മൂട്ടിയുടെ മാസ്റ്റര്‍പീസ്, കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ നിന്നും അമ്പത് ലക്ഷം നേടി സിനിമ!

Posted By:
Subscribe to Filmibeat Malayalam

വമ്പന്‍ പ്രതീക്ഷകളുമായി ഈ ക്രിസ്തുമസിന് തിയറ്ററുകളിലേക്കെത്തിയ മമ്മൂട്ടി ചിത്രമായിരുന്നു മാസ്റ്റര്‍പീസ്. രാജാധിരാജ എന്ന സിനിമയ്ക്ക് ശേഷം അജയ് വാസുദേവ് മമ്മൂട്ടി കൂട്ടുകെട്ടിലെത്തിയ സിനിമ മാസ് എന്റര്‍ടെയിന്‍മെന്റായിട്ടാണ് നിര്‍മ്മിച്ചിരുന്നത്. മമ്മൂക്കയുടെ മാസ് ചിത്രം തന്നെ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സിനിമ പ്രദര്‍ശനം തുടരുകയാണ്.

ആരവവും ആവേശവും മാത്രം... ആട് 2 ഒരു പരാജയമായിരുന്നോ? റിവ്യൂ വായിക്കാം...

ഡിസംബര്‍ 21 നായിരുന്നു സിനിമ റിലീസ് ചെയ്തിരുന്നത്. പല തരത്തിലുള്ള റിവ്യൂ ആണ് സിനിമയെ കുറിച്ച് വന്നിരുന്നതെങ്കിലും ഒട്ടും മോശമില്ലാത്ത പ്രകടനമാണ് സിനിമ കാഴ്ച വെക്കുന്നത്. പ്രദര്‍ശനം തുടങ്ങി പതിനൊന്ന് ദിവസം കൊണ്ട് കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ നിന്നും മികച്ച കളക്ഷന്‍ നേടിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജൈത്രയാത്രയുമായി മാസ്റ്റര്‍പീസ്

പുലിമുരുകന് ശേഷം ഉദയകൃഷ്ണ തിരക്കഥയെഴുതി അജയ് വാസുദേവ് സംവിധാനം ചെയ്ത സിനിമയാണ് മാസ്റ്റര്‍പീസ്. ഡിസംബര്‍ 21 ന് റഇലീസ് ചെയ്ത സിനിമ ഹിറ്റായി തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. അതിനിടെ സിനിമ കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ നിന്നും മികച്ച കളക്ഷന്‍ നേടിയിരിക്കുകയാണ്.

ആദ്യദിന കളക്ഷന്‍


കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ നിന്നും മികച്ച തുടക്കമായിരുന്നു മാസ്റ്റര്‍പീസിന് കിട്ടിയിരുന്നത്. ആദ്യ ദിനം 45 ഷോ ആയിരുന്നു സിനിമയ്ക്ക് കിട്ടിയിരുന്നത്. 9.81 ലക്ഷമായിരുന്നു ആ ദിവസത്തെ കളക്ഷന്‍. പിന്നാലെ മറ്റ് സിനിമകള്‍ കൂടി റിലീസിനെത്തിയിരുന്നെങ്കിലും ഇനിയും മാസ്റ്റര്‍പീസിനെ ബാധിച്ചിട്ടില്ല.

ആദ്യ ആഴ്ച


ആദ്യദിനം മികച്ച് നിന്നത് പോലെ ആദ്യ ആഴ്ചയിലെ കളക്ഷനും കിടിലനായിരിക്കുകയാണ്. വെറും ്5 ദിവസം കൊണ്ട് 29.15 ലക്ഷമാണ് സിനിമ നേടിയത്. അതിവേഗം റെക്കോര്‍ഡ് കളക്ഷനിലേക്കുള്ള യാത്രയായിരുന്നു സിനിമയ്ക്ക്.

അമ്പത് ലക്ഷം നേടി


സിനിമയുടെ റിലീസിന് ശേഷം പതിനൊന്ന് ദിവസത്തെ കണക്കുകളില്‍ കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ നിന്നു മാത്രം അമ്പത് ലക്ഷം മറികടന്നിരിക്കുകയാണ്. നിലവില്‍ 50.39 ആണ് സിനിമ ഇവിടെ നിന്നും നേടിയിരിക്കുന്ന കളക്ഷന്‍ തുക.

അടുത്ത ലക്ഷ്യം

പതിനൊന്ന് ദിവസം കൊണ്ട് മള്‍ട്ടിപ്ലെക്‌സില്‍ നിന്നും അമ്പത് ലക്ഷമെത്തിയ മാസ്റ്റര്‍പീസ് അതിവേഗം ഒരു കോടിയിലേക്കെത്താനുള്ള തയ്യാറെടുപ്പിലാണ്. വരുന്ന ആഴ്ചകളില്‍ മാസ്റ്റര്‍പീസ് ആ നേട്ടം സ്വന്തമാക്കുമെന്നുള്ള പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍.

English summary
Masterpiece Crosses 50 Lakh Mark At Kochi Multiplexes!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X