»   » കൊട്ടിഘോഷിച്ചെത്തിയിട്ടും കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ ആദ്യ അഞ്ചില്‍ മാസ്റ്റര്‍പീസ് ഇല്ല!

കൊട്ടിഘോഷിച്ചെത്തിയിട്ടും കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ ആദ്യ അഞ്ചില്‍ മാസ്റ്റര്‍പീസ് ഇല്ല!

Posted By:
Subscribe to Filmibeat Malayalam

മമ്മൂട്ടി ആരാധകര്‍ക്ക് കാത്തിരുന്ന കിട്ടിയ മാസ് ചിത്രമാണ് മാസ്റ്റര്‍പീസ്. ഒരു മാസ് എന്റര്‍ടെയിനറിന് വേണ്ട എല്ലാ ചേരുവകളും വേണ്ടവിധം ചേര്‍ത്ത് ഒരുക്കിയ ചിത്രത്തിന് വന്‍ഹൈപ്പായിരുന്നു റിലീസിന് മുമ്പ് ലഭിച്ചത്. ചില പ്രിറിലീസ് റെക്കോര്‍ഡുകള്‍ ചിത്രം സ്വന്തം പേരില്‍ കുറിക്കുകയും ചെയ്തു.

റെക്കോര്‍ഡിട്ട് മാസ് ആയി എഡ്ഡി എത്തി, പക്ഷെ വില്ലന്‍ കുലുങ്ങിയില്ല!!! മാസ്റ്റര്‍പീസ് ആദ്യദിന കളക്ഷൻ!

പേരിലെ കൗതുകം മാത്രമല്ല, വിനീത് ശ്രീനിവാസന്റെ ആന അലറലോടറല്‍ കാണാന്‍ കാരണങ്ങളേറെ!

ചിത്രത്തിന്റെ ടീസറും ട്രെയിലറും ഗാനങ്ങളും യൂട്യൂബില്‍ തരംഗം സൃഷ്ടിച്ചിരുന്നു. എന്നാല്‍ പ്രതീക്ഷിച്ച തരംഗം ചിത്രത്തിന് തിയറ്ററില്‍ ലഭിച്ചില്ലെന്നതാണ് ആദ്യദിനം തിയറ്ററില്‍ നിന്നും പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. പ്രേക്ഷക പ്രാതിനിധ്യത്തില്‍ ചിത്രം പിന്നോട്ട് പോയി എന്നാണ് കണക്കുകള്‍ പറയുന്നത്.

റെക്കോര്‍ഡ് പ്രദര്‍ശനങ്ങള്‍

കേരളത്തില്‍ ഏറ്റവും അധികം ആദ്യദിന പ്രദര്‍ശനങ്ങള്‍ നടത്തിയ ചിത്രം എന്ന റെക്കോര്‍ഡ് മാസ്റ്റര്‍പീസ് സ്വന്തം പേരിലാക്കി. ആദ്യദിനം 1050 പ്രദര്‍ശനങ്ങള്‍ നടത്തിയ വില്ലന്റെ റെക്കോര്‍ഡാണ് ചിത്രം മറികടന്നത്. 1200ലധികം പ്രദര്‍ശനങ്ങളായിരുന്നു ചിത്രത്തിനുണ്ടായിരുന്നു.

കൊച്ചിയില്‍ തിരിച്ചടി

കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ പൊതുവേ സൂപ്പര്‍ താര ചിത്രങ്ങള്‍ക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. എന്നാല്‍ മമ്മൂട്ടിയുടെ മാസ് ചിത്രം മാസ്റ്റര്‍പീസിന് കൊച്ച മള്‍ട്ടിപ്ലക്‌സില്‍ ആദ്യദിനം തന്നെ തിരിച്ചടി നേരിട്ടതായാണ് റിപ്പോര്‍ട്ട്.

ആദ്യ അഞ്ചില്‍ ഇല്ല

കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ ആദ്യദിനം ഏറ്റവും അധികം പ്രേക്ഷക പ്രാതിനിധ്യം ലഭിക്കുന്ന ചിത്രങ്ങളില്‍ ആദ്യ അഞ്ചില്‍ ഇടം പിടിക്കാന്‍ മാസ്റ്റര്‍പീസിന് സാധിച്ചില്ല. ഓള്‍ കേരള റിപ്പോര്‍ട്ടില്‍ 65 ശതമാനമായിരുന്നു ചിത്രത്തിന്റെ ഒകുപെന്‍സി റേറ്റ്. മള്‍ട്ടിപ്ലക്‌സിലും ചിത്രത്തിന് കാര്യമായ ചലനം സൃഷ്ടിക്കാന്‍ സാധിച്ചില്ല.

സോളോയ്ക്കും പിന്നില്‍

ആദ്യദിനം പ്രേക്ഷക പ്രാതിനിധ്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന ചിത്രം വിജയ്‌യുടെ മേര്‍സലാണ്. 99.91 ശതമാനമായിരുന്നു ചിത്രത്തിന്റെ ആദ്യദിന പ്രേക്ഷക പ്രാതിനിധ്യം. രണ്ടാസ്ഥാനത്ത് ദുല്‍ഖര്‍ ചിത്രം സോളോയാണ്. 99.85 ശതമാനമായിരുന്നു സോളോയുടെ റേറ്റ്.

ദുല്‍ഖറാണ് താരം

അഞ്ചാം സ്ഥാനത്ത് മോഹന്‍ലാലിന്റെ പുലിമുരുകന്‍ ഇടം പിടിച്ചപ്പോള്‍ മമ്മൂട്ടി ചിത്രങ്ങള്‍ക്ക് ഒന്നിന് പോലും ഈ പട്ടികയില്‍ ഇടം പിടിക്കാന്‍ സാധിച്ചില്ല. 98.77 ശതമാനമായിരുന്നു പുലമുരുകന്റെ പ്രേക്ഷക പ്രാതിനിധ്യം. ദുല്‍ഖര്‍ ചിത്രങ്ങളായ കലി, പറവ എന്നിവയാണ് മൂന്നും നാലും സ്ഥാനങ്ങളില്‍.

റെക്കോര്‍ഡ് മോഹത്തിന് തിരിച്ചടി

കേരളത്തില്‍ ഏറ്റവും ഉയര്‍ന്ന ആദ്യദിന കളക്ഷന്‍ എന്ന റെക്കോര്‍ഡ് ലക്ഷ്യമിട്ടാണ് മാസ്റ്റര്‍പീസ് തിയറ്ററിലെത്തിയത്. എന്നാല്‍ പ്രേക്ഷത പ്രാതിനിധ്യം ശരാശരിയിലും താഴെ പോയത് ചിത്രത്തിന്റെ റെക്കോര്‍ഡ് മോഹത്തിന് തിരിച്ചടിയായത്.

English summary
Masterpiece first day occupancy rate at Cochinplex, the movie is not in the top five.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X