»   » മമ്മൂക്കയുടെ മാസ്റ്റര്‍പീസ് പുതിയ മേച്ചില്‍പുറത്തേക്ക്, വീണ്ടും കോടികള്‍ പെട്ടിയിലേക്ക് വീഴും..

മമ്മൂക്കയുടെ മാസ്റ്റര്‍പീസ് പുതിയ മേച്ചില്‍പുറത്തേക്ക്, വീണ്ടും കോടികള്‍ പെട്ടിയിലേക്ക് വീഴും..

Posted By:
Subscribe to Filmibeat Malayalam

2017 ക്രിസ്തുമസ് സീസണില്‍ തിയറ്ററുകളിലേക്കെത്തിയത് വിജയ ചിത്രങ്ങള്‍ മാത്രമായിരുന്നു. അക്കൂട്ടത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി മാസ് പെര്‍ഫോമന്‍സുമായി വന്ന മാസ്റ്റര്‍പീസും ഉണ്ടായിരുന്നു. രാജാധിരാജയ്ക്ക് ശേഷം മമ്മൂട്ടി അജയ് വാസുദേവ് കൂട്ടുകെട്ടില്‍ പിറന്ന സിനിമ ആദ്യ ദിവസങ്ങളില്‍ മികച്ച പ്രകടനം തന്നെയായിരുന്നു കാഴ്ച വെച്ചിരുന്നത്.

പോത്തേട്ടനെയും ബ്രില്യൻസിനെയും മഹേഷിനെയും പുറത്തിരുത്തിപ്പോയാൽ വൺ ടൈം വാച്ചബിൾ ആണ് നിമിർ..


ആദ്യദിനം 5.11 കോടി നേടിയ സിനിമ 40 കോടി ക്ലബ്ബില്‍ കാല് കുത്തിയതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. റിലീസ് ചെയ്ത് ഒന്നരമാസം കഴിഞ്ഞിട്ടും സിനിമയുടെ ഓളം തീര്‍ന്നിട്ടില്ല. വിദേശത്തും സിനിമ പ്രദര്‍ശനത്തിനെത്തിയിരുന്നു. ഇപ്പോള്‍ പുതിയ മേച്ചില്‍ പുറം തേടി മാസ്റ്റര്‍പീസ് പോവുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.


മാസ്റ്റര്‍പീസിന്റെ വിജയം

ക്രിസ്തുമസിനെത്തിയ അഞ്ച് സിനിമകള്‍ക്കും മികച്ചതെന്ന് വിലയിരുത്തിയലുകളാണ് വന്നിരുന്നത്. മമ്മൂട്ടി നാകനായെത്തിയ മാസ്റ്റര്‍പീസും കൂട്ടത്തില്‍ തിളങ്ങിയിരുന്നു. ആദ്യദിനം റെക്കോര്‍ഡ് കളക്ഷന്‍ നേടിയായിരുന്നു സിനിമ തുടക്കം തന്നെ ഞെട്ടിച്ചത്.


പുതിയ സ്ഥലത്തേക്ക്


കേരളത്തിനെത്തിയതിനൊപ്പം വിദേശത്തും റിലീസ് ചെയ്ത മാസ്റ്റര്‍പീസ് അവിടെ നിന്നും മോശമില്ലാത്ത പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്. വീണ്ടും മറ്റ് ഭാഷകളില്‍ കൂടി റിലീസിനെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവര്‍ത്തകര്‍.


തമിഴ്‌നാട്ടിലേക്ക്...

മമ്മൂട്ടിക്ക് തമിഴ്‌നാട്ടിലും തെലുങ്കിലും വളരെ വലിയ ആരാധകനിരയാണുള്ളത്. അതിനാല്‍ തന്നെ മാസ്റ്റര്‍പീസിന്റെ ഡബ്ബിംഗ് വേര്‍ഷന്‍ അവിടങ്ങളിലേക്ക് റിലീസ് ചെയ്യാന്‍ പോവുകയാണ്. സിനിമയുടെ നിര്‍മാതാക്കളാണ് ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട കുറിപ്പില്‍ ഇക്കാര്യം പറഞ്ഞിരിക്കുന്നത്.കളക്ഷന്‍ ഞെട്ടിക്കുമോ?

റിലീസ് ദിനത്തില്‍ റെക്കോര്‍ഡ് കളക്ഷനായിരുന്നു സിനിമ കേരളത്തില്‍ നിന്നും മാത്രം നേടിയത്. 5.11 കോടിയായിരുന്നു സിനിമയുടെ കളക്ഷന്‍. ശേഷം 40 കോടി ക്ലബ്ബിലും സിനിമ എത്തിയിരുന്നു. ഇനി വീണ്ടും പ്രദര്‍ശനത്തിനെത്തുന്നതോടെ സിനിമ ബോക്‌സ് ഓഫീസിനെ ഞെട്ടിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
കേന്ദ്ര കഥാപാത്രങ്ങള്‍

മമ്മൂട്ടിയ്‌ക്കൊപ്പം ഉണ്ണി മുകുന്ദന്‍, ഗോകുല്‍ സുരേഷ് ഗോപി, വരലക്ഷ്മി ശരത് കുമാര്‍, പൂനം ബജ്വ, മുകേഷ്, മഹിമ നമ്പ്യാര്‍, സന്തോഷ് പണ്ഡിറ്റ് എന്നിവരായിരുന്നു സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.

English summary
Mammootty's Masterpiece is gearing up to conquer new regions!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam