»   » യൂട്യൂബ് റെക്കോര്‍ഡുകൾ തിരുത്തിക്കുറിച്ച് മാസ്റ്റര്‍പീസ് ടീസര്‍! ഇതുവരെ സ്വന്തമാക്കിയ റെക്കോര്‍ഡുകൾ

യൂട്യൂബ് റെക്കോര്‍ഡുകൾ തിരുത്തിക്കുറിച്ച് മാസ്റ്റര്‍പീസ് ടീസര്‍! ഇതുവരെ സ്വന്തമാക്കിയ റെക്കോര്‍ഡുകൾ

Posted By:
Subscribe to Filmibeat Malayalam
പുതിയ റെക്കോർഡുകള്‍ സൃഷ്ടിച്ച് മാസ്റ്റര്‍പീസ് ടീസര്‍ | filmibeat Malayalam

ദ ഗ്രേറ്റ് ഫാദറിന് ശേഷം വന്‍ പ്രിറിലീസ് ഹൈപ്പുമായി തിയറ്ററിലേക്ക് എത്താന്‍ ഒരുങ്ങുന്ന മമ്മൂട്ടി ചിത്രമാണ് മാസ്റ്റര്‍പീസ്. രാജാധിരാജയ്ക്ക് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ഉദയകൃഷ്ണയാണ്. പുലിമുരുകന് ശേഷം ഉദയകൃഷ്ണ തിരക്കഥ ഒരുക്കുന്ന ചിത്രം കൂടെയാണ് മാസ്റ്റര്‍പീസ്.

ആരും പരീക്ഷിക്കാത്ത മുകേഷിന്റെ വ്യത്യസ്തമായ ഹോബി! ഒടുവില്‍ വീട്ടുകാര് തന്നെ നിര്‍ത്തിച്ചു...

ജയസൂര്യക്ക് അഭിമാനിക്കാം, ആദ്യവാരം ബോക്‌സ് ഓഫീസില്‍ പുണ്യാളന്‍ തരംഗം! ജോയ് ക്ലിക്കായിട്ടോ...

ക്രിസ്തുമസ് റിലീസായി തിയറ്ററിലെത്തുന്ന ചിത്രത്തിന്റെ ആദ്യ ടീസര്‍ കഴിഞ്ഞ ദിവസം യൂട്യൂബിൽ റിലീസ് ചെയ്തിരുന്നു. മികച്ച പ്രതികരണമാണ് ടീസറിന് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. പല മലയാള ചിത്രങ്ങളുടേയും ടീസറുകളുടെ റെക്കോര്‍ഡുകള്‍ മാസ്റ്റര്‍പീസ് ടീസര്‍ പിന്നിലാക്കി കഴിഞ്ഞു.

ട്രെന്‍ഡിംഗ് ടീസര്‍

ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുകയായിരുന്നു മാസ്റ്റര്‍പീസിന്റെ ടീസറിന് വേണ്ടി. റിലീസ് ചെയ്ത് നിമിഷങ്ങള്‍ക്കകം ടീസര്‍ യൂട്യൂബില്‍ തരംഗമായി മാറുകയായിരുന്നു. യൂടൂബ് ട്രെന്‍ഡിംഗില്‍ ഒന്നാം സ്ഥാനത്തേക്ക് അതിവേഗമാണ് മാസ്റ്റര്‍പീസ് ടീസര്‍ എത്തിയത്.

റെക്കോര്‍ഡ് കാഴ്ചക്കാര്‍

തുടക്കം മുതല്‍ മികച്ച സ്വീകരണം ലഭിച്ച ടീസര്‍ അതിവേഗം അഞ്ച് ലക്ഷം ആളുകള്‍ കണ്ട മലയാളം ടീസറായി മാറി. യൂട്യൂബിലെത്തി 14 മണിക്കൂര്‍ കൊണ്ട് 629000 ആളുകളാണ് മാസ്റ്റര്‍ പീസിന്റെ ടീസര്‍ കണ്ടത്. മുമ്പുണ്ടായിരുന്ന എല്ലാ റെക്കോര്‍ഡുകളേയും 12 മണിക്കൂര്‍ കൊണ്ടാണ് മാസ്റ്റര്‍പീസ് ടീസര്‍ മറികടന്നത്.

ലൈക്കിലും റെക്കോര്‍ഡ്

കാഴ്ചക്കാരുടെ എണ്ണത്തില്‍ മാത്രമല്ല ലൈക്കിലും റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുകയാണ് മാസ്റ്റര്‍പീസ്. അതിവേഗം 10000, 20000, 30000, 40000 ലൈക്കുകള്‍ നേടിയ ടീസര്‍ 24 മണിക്കൂര്‍ കൊണ്ട് 47000 ലൈക്കുകള്‍ നേടി. 24 മണിക്കൂര്‍ കൊണ്ട് എട്ടര ലക്ഷത്തിലധികം ആളുകള്‍ ടീസര്‍ കണ്ടുകഴിഞ്ഞു.

ഒരു മില്യന്‍ പിന്നിട്ടു

24 മണിക്കൂറിനുള്ളില്‍ ഏറ്റവും അധികം ആളുകള്‍ കണ്ട ടീസര്‍ എന്ന റെക്കോര്‍ഡും മാസ്റ്റര്‍പീസ് ഇതിനോടകം സ്വന്തമാക്കി കഴിഞ്ഞു. ഇതുവരെ ഒരു മില്യനില്‍ അധികം ആളുകള്‍ ടീസര്‍ കണ്ടു കഴിഞ്ഞു. കൃത്യമായി പറഞ്ഞാല്‍ പന്ത്രണ്ടര ലക്ഷത്തോളം ആളുകള്‍ ടീസര്‍ യൂട്യൂബില്‍ കണ്ടുകഴിഞ്ഞു.

മാസ് കഥാപാത്രം

എഡ്ഡി എന്ന് വിളിപ്പേരുള്ള എഡ്വേര്‍ഡ് ലിവിംഗ്സ്റ്റണ്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. കുഴപ്പക്കാരായ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന കോളേജിലേക്ക് എത്തുന്നു അതിലും പ്രശ്‌നക്കാരനായ ഇംഗ്ലീഷ് പ്രഫസറാണ് എഡ്ഡി. ആക്ഷന് പ്രാധാന്യം നല്‍കുന്നതാണ് ചിത്രത്തിന്റെ ആദ്യ ടീസര്‍.

വനിതാ ഫാന്‍സ് ഷോ

റിലീസിന് മുമ്പേ മറ്റൊരു റെക്കോര്‍ഡും മാസ്റ്റര്‍പീസ് സ്വന്തമാക്കി കഴിഞ്ഞു. വനിതകള്‍ക്ക് വേണ്ടി മാത്രമായി ഫാന്‍സ് ഷോ ക്രമീകരിക്കുന്ന ആദ്യ സിനിമയായിരിക്കും മാസ്റ്റര്‍പീസ്. എത്ര ഷോകള്‍ ഉണ്ടായിരിക്കും എന്നത് സംബന്ധിച്ച് ഇതുവരെ സ്ഥിരീകരണം ഉണ്ടായിരിക്കില്ല.

സന്തോഷ് പണ്ഡിറ്റും

മുഖ്യാധാര സിനിമകളെ വെല്ലുവിളിച്ച് കുറഞ്ഞ ബജറ്റില്‍ സിനിമകളൊരുക്കി പതിനെട്ടോളം മേഖലകള്‍ കൈകാര്യം ചെയ്യുകയും ചെയ്യുന്ന സന്തോഷ് പണ്ഡിറ്റ് ആദ്യമായി അഭിനയിക്കുന്ന മുഖ്യധാര ചിത്രമാണ് മാസ്റ്റര്‍പീസ്. ശക്തമായ യുവതാര നിരയും കോളേജ് പശ്ചാത്തലമാകുന്ന ഈ ചിത്രത്തില്‍ അണിനിരക്കുന്നു.

English summary
Masterpiece teaser breaks Youtube records.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam