»   » മമ്മൂട്ടിയുടെ എഡ്ഡി അല്‍പ്പം പിശകാണ്, പ്രതീക്ഷകള്‍ക്കും അപ്പുറമാണ് മാസ്റ്റര്‍പീസ്, ടീസര്‍ വൈറല്‍!

മമ്മൂട്ടിയുടെ എഡ്ഡി അല്‍പ്പം പിശകാണ്, പ്രതീക്ഷകള്‍ക്കും അപ്പുറമാണ് മാസ്റ്റര്‍പീസ്, ടീസര്‍ വൈറല്‍!

Posted By:
Subscribe to Filmibeat Malayalam
മമ്മൂക്കയുടെ മാസ്റ്റർപീസ്: വൈറലായി എഡ്ഡിയും ടീസറും

മെഗാസ്റ്റാര്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മാസ്റ്റര്‍പീസ്. ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയുടെ ടീസര്‍ കഴിഞ്ഞ ദിവസമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. സോഷ്യല്‍ മീഡിയയിലൂടെ നിമിഷങ്ങള്‍ക്കുള്ളിലാണ് ടീസര്‍ വൈറലായത്. ദുല്‍ഖര്‍ സല്‍മാന്‍ ഉള്‍പ്പടെ നിരവധി താരങ്ങള്‍ ടീസര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

മോഹന്‍ലാലിനെ നായകനാക്കുന്നതില്‍ ടെന്‍ഷനില്ലെന്ന് പൃഥ്വിരാജ്.. ഈ ആത്മവിശ്വാസം സിനിമയിലും കാണണേ!

ക്രിസ്മസ് റിലീസായി തിയേറ്ററുകളിലേക്കെത്തുന്ന മാസ്റ്റര്‍പീസിന്റെ ടീസര്‍ മമ്മൂട്ടിയാണ് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഉദയ്കൃഷ്ണയാണ് തിരക്കഥ ഒരുക്കിയത്. യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഇതിനോടകം തന്നെ ടീസര്‍ ഒന്നാം സ്ഥാനത്തെത്തിയിട്ടുണ്ട്.

മാസ്റ്റര്‍പീസ് ടീസര്‍ പുറത്തിറങ്ങി

കൈനിറയെ ചിത്രങ്ങളുമായി മുന്നേറുകയാണ് മമ്മൂട്ടി. ഒന്നിനൊന്ന് വ്യത്യസ്തമായ കഥാപാത്രങ്ങളാണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. രാജാധിരാജയ്ക്ക് ശേഷം മമ്മൂട്ടിയും അജയ് വാസുദേവും ഒരുമിച്ചെത്തുന്ന ചിത്രമായ മാസ്റ്റര്‍പീസിന് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. ചിത്രത്തിന്റെ ടീസര്‍ വ്യാഴാഴ്ച വൈകുന്നേരമാണ് പുറത്തുവിട്ടത്.

പ്രതീക്ഷകള്‍ വര്‍ധിക്കുന്നു

എഡ്ഡി എന്ന് വിളിക്കുന്ന എഡ്വേര്‍ഡ് ലിവിംഗ്സ്റ്റണ്‍ എന്ന ഇംഗ്ലീഷ് പ്രൊഫസറായാണ് മമ്മൂട്ടി എത്തുന്നത്. പ്രശ്‌നക്കാരായ വിദ്യാര്‍ത്ഥികള്‍ മാത്രമല്ല അധ്യാപകരും കോളേജില്‍ ഉണ്ടാവാരുണ്ട്. അത്തരത്തിലൊരാളാണോ എഡ്ഡിയെന്നുള്ള സംശയമാണ് ഇപ്പോള്‍ ഉയര്‍ന്നുവന്നിട്ടുള്ളത്.

ക്രിസ്മസ് ചിത്രമായി തിയേറ്ററുകളിലേക്ക്

ഏപ്രിലിലായിരുന്നു സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. നേരത്തെ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരുന്നുവെങ്കിലും മാറ്റുകയായിരുന്നു. നീണ്ട കാത്തിരിപ്പിനൊടുവിലാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്. ആരാധകരുടെ കാത്തിരിപ്പിന് കൂടിയാണ് ഇതോടെ വിരാമമാവുന്നത്. ക്രിസ്മസ് ചിത്രമായാണ് മാസ്റ്റര്‍പീസ് തിയേറ്ററുകളിലേക്ക് എത്തുന്നത്.

ആളിത്തിരി പിശകാ സൂക്ഷിച്ചോ

മമ്മൂട്ടിയുടെ എഡ്ഡിയെക്കുറിച്ചുള്ള സൂചനകാളാണ് ടീസര്‍ നല്‍കുന്നത്. പുതിയ ഇംഗ്ലീഷ് പ്രൊഫസര്‍ ആളല്‍പ്പം പിശകാണ് സൂക്ഷിച്ചോയെന്ന് ടീസറില്‍ പറയുന്നുണ്ട്. ആക്ഷന് പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കിയിട്ടുള്ളതെന്ന് ടീസര്‍ കാണുമ്പോള്‍ മനസ്സിലാവും.

മമ്മൂട്ടിയുടെ ലുക്ക്

കൈയ്യിലൊരു ടെക്‌സ്റ്റുമായി കോളേജ് വരാന്തയിലൂടെ നടന്നു നീങ്ങുന്ന പ്രൊഫസര്‍ എഡ്ഡിയുടെ ലുക്ക് ഇതിനോടകം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

പോലീസ് ഓഫീസറായി ഉണ്ണിമുകുന്ദന്‍

ഇന്‍സ്‌പെക്ടര്‍ ജോണ്‍ എന്ന പോലീസ് ഓഫീസറായാണ് ഉണ്ണി മുകുന്ദന്‍ എത്തുന്നത്. വരലക്ഷ്മി ശരത്കുമാര്‍, മഹിമ നമ്പ്യാര്‍, ഗോകുല്‍ സുരേഷ്, മക്ബൂല്‍ സല്‍മാന്‍, സന്തോഷ് പണ്ഡിറ്റ്, സലീം കുമാര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

ലേഡീസ് ഫാന്‍സ് ഷോ

കേരളത്തിലെ ആദ്യ ലേഡീസ് ഫാന്‍സ് ഷോ എന്ന റെക്കോര്‍ഡ് മമ്മൂട്ടിക്ക് സ്വന്തം. അജയ് വാസുദേവന്‍ ചിത്രമായ മാസ്റ്റര്‍പീസിന് വേണ്ടിയാണ് ലേഡിസ് ഫാന്‍ ഷോ സംഘടിപ്പിച്ചിട്ടുള്ളത്.

English summary
Masterpiece teaser getting viral in social media.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam