»   » പ്രണയം, മതം മാറ്റം, വിവാഹമോചനം, മറ്റൊരു അഭിനേത്രി കൂടി തിരിച്ചു വരവിനൊരുങ്ങുന്നു !!

പ്രണയം, മതം മാറ്റം, വിവാഹമോചനം, മറ്റൊരു അഭിനേത്രി കൂടി തിരിച്ചു വരവിനൊരുങ്ങുന്നു !!

Posted By: Nihara
Subscribe to Filmibeat Malayalam

അമരം എന്ന ഒരൊറ്റ ചിത്രം മതി മാതുവിനം തിരിച്ചറിയാന്‍. മകള്‍ക്കു വേണ്ടി ജീവിക്കുന്ന അച്ഛനായി മമ്മൂട്ടിയും മകളായി മാതുവും തകര്‍ത്ത് അഭിനയിച്ച സിനിമ പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തിരിക്കുന്നുണ്ട്. കുട്ടേട്ടന്‍, സദയം, മാട്ടുപ്പെട്ടി മച്ചാന്‍, ആന മുറ്റത്തെ ആങ്ങളമാര്‍ തുടങ്ങിയ സിനിമകളിലും താരം വേഷമിട്ടിരുന്നു.

സന്നദി അപ്പന്ന എന്ന കന്നഡ ചിത്രത്തിലൂടെ 1977 ലാണ് മാതു സിനിമാ ലോകത്ത് എത്തിയത്. ആദ്യ ചിത്രത്തിലെ അഭിനയത്തിലൂടെ തന്നെ കര്‍ണ്ണാടക സര്‍ക്കാരിന്റെ മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരവും ഈ താരത്തിനെ തേടിയെത്തി. മലയാളത്തിനു പുറമേ തമിഴിലും തെലുങ്കിലും തന്റെ സാന്നിധ്യം അറിയിച്ച അഭിനേത്രി കൂടിയാണ് മാതു.

തിരിച്ചു വരവിനൊരുങ്ങുന്നു

വര്‍ഷങ്ങള്‍ക്കു ശേഷം സിനിമയിലേക്ക് തിരിച്ചു വരാനുള്ള തയ്യാറെടുപ്പിലാണ് മാതു എന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. അമല, സറീന വഹാബ്, പ്രിയാരാമന്‍ തുടങ്ങിയവരൊക്കെ വീണ്ടും സിനിമയിലേക്ക് ചേക്കേറാനുള്ള തയ്യാറെടുപ്പിലാണ്. അന്നൊക്കെ പ്രേക്ഷകര്‍ തിരഞ്ഞിരുന്ന ഒരു മുഖമായിരുന്നു മാതുവിന്റേതും. പൊടുന്നനെ മലയാള സിനിമയില്‍ നിന്നും അപ്രത്യക്ഷമായ താരത്തിന്റെ തിരിച്ചു വരവിനായി പ്രേക്ഷകരും കാത്തരിപ്പിലാണ്.

പ്രണയത്തിനു വേണ്ടി മതം മാറി

ഡോക്ടര്‍ ജാക്കോബുമായുള്ള പ്രണയത്തിനു ശേഷം മീന എന്ന പേരു സ്വീകരിച്ച് മതം മാറിയാണ് ഇവര്‍ വിവാഹ ജിവിതത്തിലേക്ക് പ്രവേശിച്ചത്. വീട്ടുകാരെ ധിക്കരിച്ചാണ് ഇരുവരും വിവാഹിതരായത്. വിവാഹ ശേഷം ഭര്‍ത്താവുമൊത്ത് അമേരിക്കയിലേക്ക് പോയി.

അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്ന് വിവാഹമോചിതരായി

ദീര്‍ഘനാള്‍ നീണ്ടു നിന്ന പ്രണയത്തിനു ശേഷമാണ് മാതുവും ജാക്കോബും വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചത്. എന്നാല്‍ ഇടയ്ക്ക് ഇരുവരും തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസത്തെത്തുടര്‍ന്ന് 2012 ല്‍ ഇരുവരും വിവാഹ മോചനം നേടുകയായിരുന്നു.

നൃത്തവിദ്യാലയം നടത്തുന്നു

മക്കളുമൊത്ത് ന്യൂയോര്‍ക്കിലാണ് മാതു ഇപ്പോള്‍ താമസിക്കുന്നത്. നൃത്താഞ്ജലി എന്ന പേരില്‍ നൃത്തവിദ്യാലയം നടത്തി വരുന്ന താരം സിനിമയിലേക്ക് തിരിച്ചു വരാനുള്ള തയ്യാറെടുപ്പിലാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

English summary
Actress Mathu back to Malayalam film.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam