»   » പ്രണയിച്ച ആള്‍ക്കൊപ്പം ജീവിക്കാന്‍ എല്ലാം ത്യജിച്ചു, വിശ്വാസം നഷ്ടപ്പെട്ടപ്പോള്‍ വേര്‍പിരിഞ്ഞു; മാതു

പ്രണയിച്ച ആള്‍ക്കൊപ്പം ജീവിക്കാന്‍ എല്ലാം ത്യജിച്ചു, വിശ്വാസം നഷ്ടപ്പെട്ടപ്പോള്‍ വേര്‍പിരിഞ്ഞു; മാതു

Posted By: Rohini
Subscribe to Filmibeat Malayalam

അഭിനയിക്കാനുള്ള മോഹം കൊണ്ട് വിവാഹ മോചനം നേടി തിരിച്ചുവരുന്ന നായികമാരുടെ കൂട്ടത്തില്‍ മാതുവിനെ ഉള്‍പ്പെടുത്താന്‍ കഴിയില്ല. പ്രണയത്തിന് വേണ്ടി എല്ലാം ത്യജിച്ച മാതു ഇപ്പോള്‍ ഒന്നുമില്ലാതെ ഒറ്റയ്ക്കാണ്.

സുചിത്രയും സുനിതയും കനകയും മാതുവുമൊക്കെ എവിടെയാണെന്നറിയാമോ?

പ്രണയിച്ചയാളെ വിവാഹം ചെയ്യാന്‍ വേണ്ടി മതം മാറി. സിനിമ ഉപേക്ഷിച്ച് അമേരിക്കയിലേക്ക് പോയി. വിശ്വാസം നഷ്ടപ്പെട്ടപ്പോള്‍ വേര്‍പിരിഞ്ഞു. തന്റെ വിവാഹ മോചനത്തെ കുറിച്ച് മാതു വെളിപ്പെടുത്തുന്നു.

പ്രണയ വിവാഹം

1999 ലാണ് മാതുവും അമേരിക്കയില്‍ സെറ്റില്‍ഡായ ഡോ. ജാക്കോബും തമ്മിലുള്ള വിവാഹം നടന്നത്. പ്രണയ വിവാഹമായിരുന്നു. അന്യമതക്കാരനെ പ്രണയിച്ചപ്പോള്‍, വിവാഹം കഴിക്കാന്‍ വേണ്ടി മാതു ക്രിസ്തു മതം സ്വീകരിച്ചു. മീന എന്ന് പേരും മാറ്റി. വിവാഹ ശേഷം സിനിമ ഉപേക്ഷിച്ച് ഭര്‍ത്താവിനൊപ്പം അമേരിക്കയിലേക്ക് പോയി.

ഇപ്പോള്‍ വിവാഹ മോചനം

2012 ലാണ് മാതുവും ജാക്കോബും വേര്‍പിരിഞ്ഞത്. പരസ്പരമുള്ള വിശ്വാസം നഷ്ടപ്പെട്ടതോടെ ഇരുവര്‍ക്കുമിടയില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തു. അതോടെ വിവാഹ മോചനം എന്ന പോംവഴി കണ്ടെത്തി.

ന്യൂയോര്‍ക്കില്‍ തന്നെ

വിവാഹ മോചനം കഴിഞ്ഞുവെങ്കിലും 13, 10 ഉം വയസ്സുള്ള മക്കള്‍ക്കും അച്ഛനും അമ്മയ്ക്കുമൊപ്പം ന്യൂയോര്‍ക്കില്‍ തന്നെയാണ് ഇപ്പോഴും മാതു. ക്രസ്തുമത വിശ്വാസിയുമാണ്. ന്യൂയോര്‍ക്കില്‍ സ്വന്തമായി നൃത്താഞ്ജലി ഡാന്‍സ് അക്കാദമി നടത്തുകയാണ് താരം.

സിനിമയില്‍ മാതു

തമിഴ്‌നാട്ടില്‍ ജനിച്ച മാതു കന്നട സിനിമകളില്‍ ബാലതാരമായിട്ടാണ് വെള്ളിത്തിരയില്‍ എത്തുന്നത്. നെടുമുടി വേണു ആദ്യമായി സംവിധാനം ചെയ്ത പൂരം എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തിയ നടി പിന്നെ മലയാളത്തിന്റെ മാത്രം മാതുവായി മാറുകയായിരുന്നു.

ശ്രദ്ധേയമായ വേഷങ്ങള്‍

അമരത്തിലെ രാധയാണ് മലയാളി പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തിരിയ്ക്കുന്ന മാതുവിന്റെ കഥാപാത്രം. കുട്ടേട്ടന്‍, സദയം, ഏകലവ്യന്‍, ആയുഷ്‌കാലം, തുടര്‍ക്കഥ, സവിധം, അങ്ങനെ ഒരുപിടി നല്ല ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പരിചിതമാണ്. (ഫോട്ടോ കടപ്പാട് നാന)

English summary
Mathu reveals real reason behind her divorce

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam