»   » മഴ:കടല്‍ കടന്നൊരു മാത്തുക്കുട്ടിയുടെ റിലീസ് മാറ്റി

മഴ:കടല്‍ കടന്നൊരു മാത്തുക്കുട്ടിയുടെ റിലീസ് മാറ്റി

Posted By:
Subscribe to Filmibeat Malayalam

കേരളത്തില്‍ തുടരുന്ന കനത്ത മഴയും മഴക്കെടുതികളും സിനിമാരംഗത്തെയും ബാധിയ്ക്കുന്നു. ഓഗസ്റ്റ് 7ന് തിയേറ്ററുകളിലെത്തേണ്ട ചിത്രങ്ങളുടെയെല്ലാം ഭാവി മഴകാരണം തുലാസിലായിരിക്കുകയാണ്. ഓഗസ്റ്റ് 7ന് റിലീസ് പ്രഖ്യാപിച്ചിരുന്ന രഞ്ജിത്തിന്റെ മമ്മൂട്ടിച്ചിത്രം കടല്‍ കടന്നൊരു മാത്തുക്കുട്ടിയുടെ റിലീസ് മാറ്റിവച്ചു.

മഴകാരണം കളക്ഷന്‍ കുറഞ്ഞേയ്ക്കുമെന്ന ചിന്തയിലാണ് നിര്‍മ്മാതാക്കളും വിതരണക്കാരും ഇത്തരത്തിലൊരു തീരുമാനമെടുത്തത്. എട്ടാം തീയതിയായിരിക്കും മാത്തുക്കുടി തിയേറ്ററുകളിലെത്തുകയെന്നതാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. 65 തിയേറ്ററുകളിലാണ് മാത്തുക്കുട്ടിയുടെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. സെന്‍സര്‍ ബോര്‍ഡില്‍ നിന്നും യു സര്‍ട്ടിഫിക്കേറ്റ് ലഭിച്ചിരിക്കുന്ന ചിത്രത്തിന്റെ ദൈര്‍ഘ്യം രണ്ട് മണിക്കൂറും 13 മിനിറ്റുമാണ്.

റംസാന്‍ റീലിസ് എന്ന നിലയ്ക്ക് പലചിത്രങ്ങളും ഈയാഴ്ച പുറത്തിറക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. പൃഥ്വിരാജ് നായകനാകുന്ന ജീത്തു ജോസഫിന്റ മെമ്മറീസ്, സമീര്‍ താഹിറിന്റ നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്നിവയെല്ലാം ഓഗസ്റ്റ് ഒന്‍പതിനാണ് റിലീസ് ചെയ്യാന്‍ തീരുമാനിച്ചിട്ടുള്ളത്. ഇവയ്‌ക്കൊപ്പം വിജയുടെ ചിത്രം തലൈവയും ഷാരൂഖ് ഖാന്റെ ചിത്രം ചെന്നൈ എക്‌സ്പ്രസും പ്രദര്‍ശനത്തിനെത്തുന്നുണ്ട്.

എന്നാല്‍ മഴ ഇതേരീതിയില്‍ തുടര്‍ന്നാല്‍ എല്ലാ റംസാന്‍ ചിത്രങ്ങളുടെയും റിലീസ് പ്രതിസന്ധിയിലാകും. റിലീസ് ചെയ്താല്‍ത്തന്നെ മഴകാരണം ആളുകള്‍ തിയേറ്ററിലെത്താന്‍ മടിയ്ക്കും. പല നഗരങ്ങളിലും വെള്ളപ്പൊക്കം കാരണം ജനങ്ങള്‍ ദുരിതത്തിലായിരിക്കുകയാണ്. അതുകൊണ്ടുതന്നെ റംസാനാണെങ്കിലും ഇഷ്ടതാരങ്ങളുടെ ചിത്രങ്ങളാണെങ്കിലും ജനം തിയേറ്ററുകളിലെത്തുന്നത് കുറയുമെന്നകാര്യത്തില്‍ സംശയമില്ല.

English summary
Heavy rains in Kerala has put the film industry in trouble. Major Ramzan releases will be getting delayed due to heavy rains all over the state since Sunday

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam