»   » മായാമോഹിനി കന്നഡയില്‍ ശ്രീമതി ജയലളിത

മായാമോഹിനി കന്നഡയില്‍ ശ്രീമതി ജയലളിത

Posted By:
Subscribe to Filmibeat Malayalam

ദിലീപിന്റെ മുഴുനീള സ്ത്രീവേഷത്തെ ഹൈലൈറ്റ് ചെയ്തുകൊണ്ട് വന്ന മായാമോഹിനി വന്‍ പ്രദര്‍ശന വിജയം നേടിയ ചിത്രമായിരുന്നു. ജോസ് തോമസ് സംവിധാനം ചെയ്ത ഈ ചിത്രം വന്‍ കളക്ഷനാണ് നേടിയിരുന്നത്.

കമല്‍ ഹസന്റെ അവ്വൈ ഷണ്‍മുഖിയിലെ സ്ത്രീവേഷം വാര്‍ത്തയായതിന് ശേഷം അതുപോലെ തന്നെ വലിയ വാര്‍ത്തയായ വേഷമായിരുന്നു ദിലീപിന്റെ മായാമോഹിനി വേഷം. മലയാളത്തില്‍ പ്രദര്‍ശനവിജയം നേടിയ ഈ ചിത്രം ഇനി കന്നഡയിലേയ്ക്ക് റീമേക്ക് ചെയ്യാന്‍ പോരുന്നു.

Mayamohini

ശ്രീമതി ജയലളിതയെന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ചാരുലതയെന്ന ചിത്രത്തിന്റെ സംവിധായകനായ പൊന്‍കുമരന്‍ ആണ് ജയലളിത സംവിധാനം ചെയ്യുന്നത്. നടന്‍ ശരണ്‍ ആണ് കന്നഡത്തില്‍ സ്ത്രീവേഷം അണിയുന്നത്.

തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുമായി ഈ ചിത്രത്തിന് യാതൊരു ബന്ധവുമില്ലെന്നും പെട്ടെന്ന് ശ്രദ്ധയാകര്‍ഷിക്കാന്‍ കഴിയുമെന്നതിനാല്‍ ചിത്രത്തിന് ഇത്തരത്തിലൊരു പേരിട്ടതെന്നും സംവിധായകന്‍ പറഞ്ഞു.

English summary
Dileep's blockbuster hit, Mayamohini, directed by Jose Thomas will now be remade into Kannada.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam