»   » വിലയിരുത്തലിലെ വിവരമില്ലായ്മ, കമ്മട്ടിപ്പാടത്തിന് 'എ' സര്‍ട്ടിഫിക്കറ്റ് നല്‍കിയതിനെതിരെ സംവിധായകന്‍

വിലയിരുത്തലിലെ വിവരമില്ലായ്മ, കമ്മട്ടിപ്പാടത്തിന് 'എ' സര്‍ട്ടിഫിക്കറ്റ് നല്‍കിയതിനെതിരെ സംവിധായകന്‍

Posted By:
Subscribe to Filmibeat Malayalam

ദുല്‍ഖര്‍ സല്‍മാന്റെ കമ്മട്ടിപ്പാടത്തിന് എന്തുക്കൊണ്ട് ' എ' സര്‍ട്ടിഫിക്കറ്റ് നല്‍കി? കമ്മട്ടിപ്പാടം പോലൊരു ചിത്രം എല്ലാവരും കാണേണ്ടാതാണ്. സിനിമാ രംഗത്ത് നിന്നും പലരും കമ്മട്ടിപ്പാടത്തിന് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയതിനെതിരെ ഇങ്ങനെ പ്രതികരിച്ചു.

ഇപ്പോഴിതാ സംവിധായകനും നടനുമായ എംബി പത്മകുമാറും, എന്തിനാണ് സിനിമയ്ക്ക് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്ന് മനസിലാകുന്നില്ല. മുന്‍വിധിയോടെ സിനിമ കണ്ടതിന്റെ ചിഹ്നമായിരിക്കാം, അല്ലെങ്കില്‍ വിലയിരുത്തലിലെ വിവരമില്ലായ്മയായിരിക്കാം ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കാരണമെന്നും എംബി പത്മകുമാര്‍ പറഞ്ഞു.

എംബി പത്മകുമാര്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയതിനെതിരെ തുറന്നടിച്ചത്. ഒപ്പം സംവിധായകനെയും അഭിനേതാക്കളെയും പത്മകുമാര്‍ അഭിനന്ദിക്കുകെയും ചെയ്തു. ചിത്രത്തിലെ കഥാപാത്രങ്ങളായ കൃഷ്ണനും ഗംഗയും സിനിമാ താരങ്ങളാണ് വിശ്വസിക്കാന്‍ പ്രയാസം തോന്നുന്നു. എംബി പത്മകുമാര്‍ പറയുന്നു. തുടര്‍ന്ന് വായിക്കൂ...

വിലയിരുത്തലിലെ വിവരമില്ലായ്മ, കമ്മട്ടിപ്പാടത്തിന് 'എ' സര്‍ട്ടിഫിക്കറ്റ് നല്‍കിയതിനെതിരെ സംവിധായകന്‍

കമ്മാട്ടിപ്പാടത്തിന് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയതില്‍ പ്രതിഷേധമറിയിച്ചുക്കൊണ്ട് സിനിമാ ലോകത്തും നിന്നും പലരും രംഗത്ത് വന്നിരുന്നു. ചിത്രം എല്ലാ പ്രായത്തിലുള്ളവര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുന്ന ചിത്രമാണ്. എന്നിട്ടും എന്തുക്കൊണ്ട് കമ്മട്ടിപ്പാടത്തിന് എ സര്‍ട്ടിഫിക്കറ്റ് എന്നായിരുന്നു പലരും ചോദിച്ചിത്.

വിലയിരുത്തലിലെ വിവരമില്ലായ്മ, കമ്മട്ടിപ്പാടത്തിന് 'എ' സര്‍ട്ടിഫിക്കറ്റ് നല്‍കിയതിനെതിരെ സംവിധായകന്‍

എന്തിനാണ് എ സര്‍ട്ടിഫിക്കറ്റ് എന്ന് മനസിലാകുന്നില്ല. കമ്മാട്ടിപ്പാടം എല്ലാവരും കാണേണ്ട സിനിമയാണെന്നും മഞ്ജു വാര്യര്‍ പറഞ്ഞിരുന്നു. ചിത്രത്തിലെ ദുല്‍ഖര്‍, വിനായകന്‍, മണികണ്ഠന്‍ എന്നിവരുടെ അഭിനയം അസാധാണമായിരുന്നുവെന്നും മഞ്ജു പറഞ്ഞു.

വിലയിരുത്തലിലെ വിവരമില്ലായ്മ, കമ്മട്ടിപ്പാടത്തിന് 'എ' സര്‍ട്ടിഫിക്കറ്റ് നല്‍കിയതിനെതിരെ സംവിധായകന്‍

എ സര്‍ട്ടിഫിക്കറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ച് സംവിധായകന്‍ രാജീവ് രവിയും രംഗത്ത് വന്നിരുന്നു. ചിത്രത്തിലെ പുലയന്‍ എന്ന വാക്ക് നീക്കാന്‍ ആവശ്യപ്പെട്ടതിനെതിരെയും രാജീവ് രവി പ്രതികരിച്ചിരുന്നു.

വിലയിരുത്തലിലെ വിവരമില്ലായ്മ, കമ്മട്ടിപ്പാടത്തിന് 'എ' സര്‍ട്ടിഫിക്കറ്റ് നല്‍കിയതിനെതിരെ സംവിധായകന്‍

കമ്മട്ടിപ്പാടത്തിന് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് എന്തിനാണെന്ന് മനസിലാകുന്നുല്ല. മുന്‍വിധിയോടെ ചിത്രം കണ്ടതുക്കൊണ്ടാകണം അല്ലെങ്കില്‍ വിലയിരുത്തലിലെ വിവരമില്ലായ്മയായിരിക്കുമെന്നും എംബി പത്മകുമാര്‍ കുറ്റപ്പെടുത്തി.

വിലയിരുത്തലിലെ വിവരമില്ലായ്മ, കമ്മട്ടിപ്പാടത്തിന് 'എ' സര്‍ട്ടിഫിക്കറ്റ് നല്‍കിയതിനെതിരെ സംവിധായകന്‍

എംബി പത്മകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണൂ...

English summary
MB Padmakumar about Kammattipaadam.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam