»   » മമ്മുട്ടിയെ അവഹേളിക്കാന്‍ നില്‍ക്കുന്നവരുടെ അവസ്ഥ ഇങ്ങനെയോ ? സംവിധായകന്‍ ഫേസ്ബുക്ക് ഒഴിവാക്കി!!!

മമ്മുട്ടിയെ അവഹേളിക്കാന്‍ നില്‍ക്കുന്നവരുടെ അവസ്ഥ ഇങ്ങനെയോ ? സംവിധായകന്‍ ഫേസ്ബുക്ക് ഒഴിവാക്കി!!!

By: Teresa John
Subscribe to Filmibeat Malayalam

മമ്മുട്ടിയെ അവഹേളിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടു എന്നതിന്റെ പേരില്‍ വിവാദങ്ങളില്‍ പെട്ടയാളാണ് നടനും സംവിധായകനുമായ എം ബി പത്മകുമാര്‍. മമ്മുട്ടിയോട് വെറുപ്പ് തോന്നുന്നു എന്ന് പറഞ്ഞു കൊണ്ടായിരുന്നു പത്മകുമാര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നത്.

കാമുകന്റെ ജാക്കറ്റ് വിലപ്പെട്ടത്! പ്രിയങ്ക ചോപ്ര പറഞ്ഞ കാമുകന്‍ പ്രമുഖ നടനാണെന്ന് കണ്ടെത്തി ആരാധകര്‍

എന്നാല്‍ തനിക്ക് സോഷ്യല്‍ മീഡിയയുടെ സ്വതന്ത്ര്യവും സത്യസന്ധതയും തനിക്ക് അറിയില്ലെന്നും അതിനാല്‍ താന്‍ ഫേസ്ബുക്കില്‍ നിന്നും പുറത്ത് പോവുകയാണെന്നും പറഞ്ഞ് പത്മകുമാര്‍ രംഗത്തെത്തി. ഫേസ്ബുക്ക് ലൈവിലുടെയാണ് പത്മകുമാര്‍ സംസാരിച്ചത്.

ബാഹുബലിയെ തോല്‍പ്പിക്കാനൊരുങ്ങി ഭല്ലാലദേവന്‍ നായകനാവുന്നു! നായിക തെന്നിന്ത്യയുടെ താരസുന്ദരിയും!!!

പത്മകുമാര്‍ പറയുന്നതിങ്ങനെ

താന്‍ മമ്മുട്ടി സാറിനെപ്പറ്റി താന്‍ പോസ്റ്റിട്ടിട്ടുണ്ടെന്നും ഞാനൊരിക്കലും ഒരു താരങ്ങളെയും അവഹേളിക്കുന്ന തരത്തില്‍ പോസ്റ്റ് ഇട്ടിട്ടില്ല. എനിക്ക് മമ്മുട്ടിയാണ് സിനിമയിലേക്ക് ഒരു അവസരം തന്ന്ത പോലും.

മമ്മുട്ടിയെ പഠിക്കാനുണ്ട്

ലോഹിതദാസ് മുമ്പ് എന്നോട് പറഞ്ഞിരുന്നത് മമ്മുട്ടിയുടെ സിനിമ കാണണം. അതില്‍ നിന്നും ഒരുപാട് പഠിക്കാനുണ്ടെന്നും വെറുതെ കണ്ടാല്‍ പോരാ വിഷ്യുല്‍ ഓഫാക്കി കാണണം വിഷ്യുലിനെക്കാള്‍ ശബ്ദത്തിനാണ് ഒരു നടന് പ്രധാന്യം കൊടുക്കേണ്ടതെന്നാണ് അദ്ദേഹം പറഞ്ഞു തന്നിരുന്നതെന്നും പത്മകുമാര്‍ പറയുന്നു.

സോഷ്യല്‍ മീഡിയയുടെ സത്യസന്ധത അറിയില്ല

എന്റെ പോസ്റ്റുകള്‍ക്ക് ഒരുപാട് പേര്‍ കമന്റ് പറയാറുണ്ട്. എന്നാല്‍ തനിക്ക് സോഷ്യല്‍ മീഡിയയുടെ ഇന്നത്തെ സ്വതന്ത്ര്യവും സത്യസന്ധതയും അറിയില്ല. അതിനാല്‍ താന്‍ ഫേസ്ബുക്കില്‍ നിന്നും പുറത്ത് പോവുകയാണെന്നാണ് പത്മകുമാര്‍ പറയുന്നത്. ജീവിതം ഒന്നെ ഉള്ളു. എന്റെ കാഴ്ചകള്‍ എന്റെ കണ്ണുകളുടെ തോന്നലാണെന്നും എന്റെ ചിന്തകള്‍ തലച്ചോറിന്റെ പ്രവര്‍ത്തനമാണെന്നും സംവിധായകന്‍ പറയുന്നു.

സംവിധാനത്തെക്കുറിച്ച്

പത്മകുമാര്‍ സംവിധാനം ചെയ്ത സിനിമയാണ് ' മൈ ലൈഫ് പാര്‍ട്ടണര്‍' ചിത്രം സംവിധാനം ചെയ്തത് ഒരു സംവിധായകന്റെ തൊപ്പി ധരിച്ച് എല്ലാവരുടെയും മുമ്പില്‍ പോയി നില്‍ക്കാനായിരുന്നില്ലെന്നും പത്മകുമാര്‍ പറയുന്നു.

സിനിമ എടുക്കുമ്പോള്‍ ഉണ്ടായിരുന്ന സമ്മര്‍ദ്ദം

താന്‍ സിനിമ സംവിധാനം ചെയ്യാനിറങ്ങിയ സമയത്ത് കടുത്ത സമ്മര്‍ദ്ദമായിരുന്നെന്നാണ് പത്മകുമാര്‍ പറയുന്നത്. താന്‍ ഗുരുസ്ഥാനത്ത് കണ്ടിരുന്നവരാണ് സിനിമക്ക് മുന്നില്‍ പ്രതിഷേധവുമായി വന്നിരുന്നത്. സിനിമയുടെ ചിത്രീകരണം നിര്‍ത്തിവെക്കുന്ന അവസ്ഥ വരെ വന്നിരുന്നെന്നും, അതിനൊപ്പം സിനിമ റിലീസ് ചെയ്യുന്നതിന് തലേദിവസം തിയറ്റര്‍ ഉടമകള്‍ എന്നെ വിളിച്ച് സിനിമ റിലീസ് ചെയ്യാന്‍ പറ്റില്ലെന്ന് അറിയിച്ചിരുന്നതായും അദ്ദേഹം പറയുന്നു.

സിനിമകള്‍ക്ക് വേണ്ടിയുള്ള യാത്രയിലാണ്

താനിപ്പോള്‍ സിനിമകള്‍ക്ക് വേണ്ടിയുള്ള യാത്രയിലാണെന്നാണ് പത്മകുമാര്‍ പറയുന്നത്. ഒരുപാട് നിര്‍മ്മാതാക്കളെ കണ്ടു. പുതിയ സിനിമക്കായി അടുത്തിടെ തിരക്കുള്ള ഒരു നടനെ കാണാന്‍ പോയിരുന്നു. എന്നാല്‍ നൂറ് ദിവസം ഓടുന്ന സിനിമയാണ് അദ്ദേഹത്തിന് വേണ്ടിയിരുന്നത്. സത്യത്തില്‍ അതിന്റെ വേദനിയിലാണ് അങ്ങനെ സംസാരിച്ചിരുന്നതെന്നും പത്മകുമാര്‍ പറയുന്നു.

English summary
M B Padmakumar Director Response Controversies Mammootty Facebook
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam